P. Latha

P. Latha

Any

Reading

Problem

Social Worker

Chirakkothuvalappil

Koovery P.O., Chapparappadavu (Via)

Kannur, 0460-2270990, 9495150597

Nil

Back

ലതയുടെ കുടുംബം

ലത പൊതുചടങ്ങില്‍ സംസാരിക്കുന്നു

NIL

പൊതുരംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ സ്ത്രീസമൂഹത്തിനൊന്നാകെ അഭിമാനമായി മാറിയ വനിതയാണ് ശ്രീമതി. പി.ലത. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെയിടയില്‍ ഏറെ ശ്രദ്ധേയയാകാന്‍ ലതയ്ക്കുകഴിഞ്ഞു.
പട്ടേരി രമയുടെയും കുഞ്ഞിക്കണ്ണന്റെയും മകളായി 1972 മെയ് 16-ന് കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ട് ജനിച്ചു. അച്ഛന്റെ മരണശേഷം അമ്മാവന്മാരുടെ സംരക്ഷണയിലാണ് ലത വളര്‍ന്നത്. പയ്യന്നൂര്‍ മിഷന്‍ സ്കൂള്‍, മാങ്ങാട് ഈസ്റ് എല്‍.പി. സ്കൂള്‍, കല്ല്യാശ്ശേരി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തളിപ്പറമ്പ് നാഷണല്‍ കോളെജില്‍നിന്ന് പ്രീഡിഗ്രിയും പാസ്സായി. 
വിദ്യാഭ്യാസാനന്തരം 1993 ജനുവരി 18-ന് ലത വിവാഹിതയായി. കൂവേരി കക്കടവിലെ സതീശനാണ് (ഡ്രൈവര്‍) ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ സ്നേഹ, സിതിന്‍ലാല്‍ എന്നിവര്‍ മക്കളാണ്.
വിവാഹശേഷം പൊതുരംഗത്ത് സജീവമായ ലതയ്ക്ക് കമ്മ്യൂണിസ്റ് പാരമ്പര്യമുള്ള ഭര്‍ത്തൃകുടുംബത്തിന്റെ സഹകരണവും ഭര്‍ത്താവിന്റെ എല്ലാവിധ പിന്തുണയും ഉണ്ടായിരുന്നു. അംഗന്‍വാടി അദ്ധ്യാപികയായി ജോലിചെയ്തിരുന്ന കാലത്ത് സ്ത്രീശാക്തീകരണസെമിനാറുകളിലും മറ്റും പങ്കെടുത്തതും പൊതുരംഗത്ത് ഏറെ ഗുണം ചെയ്തു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നനിലയില്‍ 2001-2006-ല്‍ മികച്ച പ്രവര്‍ത്തനമാണ് ലത കാഴ്ചവെച്ചത്. അക്കാലയളവില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലതയ്ക്ക് അവസരം ലഭിച്ചു. പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ പ്രസിഡന്റിന്റെ പേരില്‍ ആവിഷ്ക്കരിച്ച നടപ്പിലാക്കിയ ദുരിതാശ്വസനിധി, ഗ്രാമസ്വരാജ് ചികിത്സാസഹായപദ്ധതി, പെരുമ്പടവ് ബസ്സ്റാന്‍ഡ് നിര്‍മ്മാണം, കൂവേരിക്കടവിലെ ജനകീയ തൂക്കുപാലനിര്‍മ്മാണം, പഞ്ചായത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന കൂവേരി മുണ്ടപ്ളാവ് നാടുകാണി റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കല്‍ തുടങ്ങി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്കി. ഉല്പാദനമേഖലയില്‍ 75 ശതമാനം വളര്‍ച്ചനേടിയതും പശ്ചാത്തലമേഖലയില്‍ പഞ്ചായത്തിലെതന്നെ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയതും ഈ കാലയളവിലാണ്. പുരോഗമനപരമായ നിരവധി പദ്ധതികള്‍ക്ക് അക്കാലത്ത് തുടക്കമിട്ടു. 
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലക്കോട് ഏരിയാക്കമ്മറ്റി അംഗമായും കൂവേരി വില്ലേജ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന ലത, കര്‍ഷകസംഘം വില്ലേജ് കമ്മറ്റിയംഗം കൂടിയാണ്. 
സി.പി.ഐ. (എം) കൂവേരി ബ്രാഞ്ച് മെമ്പറായ ലത നാല് മാസക്കാലം ബ്രാഞ്ച് സെക്രട്ടറിയുടെ ചാര്‍ജ്ജ് ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂവേരി ജവഹര്‍ സ്മാരക ഗ്രന്ഥശാല പ്രവര്‍ത്തകസമിതി അംഗവും ശാസ്ത്രസാഹിത്യപരിഷത്ത് ചപ്പാരപ്പടവ് മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു. ലത ഇപ്പോള്‍ സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളുടെ മുന്നണി പ്രചാരകയാണ്.

              
Back

  Date updated :