Prof. Dr. K. VIJAYAKUMAR M.D. Dip. NB, DCH, DDIAB, PGDGM

Prof. Dr. K. VIJAYAKUMAR M.D. Dip. NB, DCH, DDIAB, PGDGM

Any

Reading

Problem

Doctor

Krishnanjali

Ayarkkunnam P.O.

Kottayam, 0481-2542303, 9447288154

Nil

Back

NIL

പ്രസിദ്ധനായ അലോപ്പതി ഭിഷഗ്വരന്‍, പ്രമേഹം വാര്‍ദ്ധക്യജന്യരോഗം, ജനറല്‍ മെഡിസിന്‍ തുടങ്ങിയ ചികിത്സാരംഗങ്ങളിലെ പ്രഗത്ഭന്‍ എന്നീ നിലകളില്‍ കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍, ആയിരങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ പ്രശസ്തനാണ് ഡോക്ടര്‍.കെ.വിജയകുമാര്‍. 1952-ല്‍ കേശവക്കുറുപ്പ്-തങ്കമ്മ ദമ്പതികളുടെ മകനായി ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വപ്രയത്നത്താലും, കഠിനാദ്ധ്വാനത്താലും ഉയരങ്ങളുടെ കൊടുമുടി താണ്ടി ജീവിതവിജയം നേടിയെടുത്തു. മഹത്വത്തിലേക്ക് നയിക്കുവാനോ, മഹത്വം അംഗീകരിച്ചു നല്‍കുവാനോ, ആരുമില്ലാതെ സ്വയം മഹത്വത്തിലേയ്ക്കുയര്‍ന്ന മഹനീയ വ്യക്തിയാണിദ്ദേഹം. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ബോയിസ് സ്കൂള്‍, ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ഉയര്‍ന്നമാര്‍ക്കോടെ എല്ലാ തലത്തിലും പാസ്സായി തുടര്‍പഠനത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. 1973-1978-ല്‍ എല്ലാ പരീക്ഷകളിലും ഉയര്‍ന്നമാര്‍ക്കോടെ M.B.B.S. പാസ്സായി ആ ബാച്ചിലെ Best out going student ആയി, കടമാപ്പുഴ ഈപ്പന്‍മെമ്മോറിയല്‍ അവാര്‍ഡ്, പാലാമ്പടം മെമ്മോറിയല്‍ ഗോള്‍ഡ്മെഡല്‍ എന്നിവ കരസ്ഥമാക്കി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നും DCH, MD എന്നീ പോസ്റ് ഗ്രാഡുവേറ്റ് ബിരുദങ്ങളും കരസ്ഥമാക്കി. ആസ്ട്രേലിയയിലെ New Castle University-യില്‍ നിന്നും Diabetology degree നേടി. Indira Gandhi Open University-യില്‍നിന്നും PGDGR ഉം സമ്പാദിച്ചു. 1980 ജൂണ്‍ 15-ന് ആലുവ, ദേശം ചിലമ്പള്ളില്‍ ഡോ. തങ്കം (M.B.B.S. D.G.O)ത്തെ വിവാഹം കഴിച്ചു. പ്രസിദ്ധ ഗൈനക്കോളജിസ്റ് ആണിവര്‍. ഈ ദമ്പതികളുടെ രണ്ട് കുട്ടികളും മാതാപിതാക്കളുടെ പാത പിന്‍തുടര്‍ന്ന് ചികിത്സാരംഗം തന്നെ തെരഞ്ഞെടുത്തു. മൂത്ത പുത്രന്‍ വിവേക്.വി.കുമാര്‍ ഡോക്ടറാണ്. രണ്ടാമന്‍ വൈശാഖ്.വി.കുമാര്‍ M. B. B. S.ന് പഠിക്കുന്നു.
ആതുരസേവനരംഗത്തെ മികച്ച സേവനത്തിലൂടെ ശ്രദ്ധേയനായ ഈ ഭിഷഗ്വരശ്രേഷ്ഠന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചുയെങ്കിലും ധാരാളം രോഗികള്‍ക്ക് ഇപ്പോഴും ആശ്രയമാണ്. ശാന്തമ്മ, സുശീല, രമണി, രാജന്‍, മോഹനക്കുറുപ്പ്, ദാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :