Prof: Dr. Chennithala Krishnan Nair M.A., Ph.d

Prof: Dr. Chennithala Krishnan Nair M.A., Ph.d

Any

Reading

Problem

Social Worker

Vidya Bhavan

Chennithala P.O., Mavelikkara

Alapuzha, 0479-2325842

Nil

Back

NIL

സാഹിത്യകാരന്‍, കോളേജ് അദ്ധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, സാമുദായിക സാംസ്ക്കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളിലെ സവിശേഷ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ചെന്നിത്തല കൃഷ്ണന്‍നായര്‍. 1926 ഒക്ടോബര്‍ 30-ന് ആലക്കല്‍ രാമകൃഷ്ണപിള്ളയുടേയും, കളരിക്കല്‍ ജാനകിയമ്മയുടേയും പുത്രനായി ജനിച്ചു. ചെന്നിത്തല വെട്ടത്തുവിള എല്‍.പി.എസ്, ചെന്നിത്തല തെക്ക് സംസ്കൃതസ്ക്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച് 1944-ല്‍ ശാസ്ത്രി പരീക്ഷ വിജയിച്ചു. 1956-ല്‍ തിരുവനന്തപുരം സംസ്കൃത കോളേജില്‍നിന്നും ബി.എ. വിജയിച്ചു. 1958-ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്നും എം.എ ഹിന്ദി പരീക്ഷ പാസ്സായി. ആ വര്‍ഷം തന്നെ ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദുകോളേജില്‍ ഹിന്ദി ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍നിന്നും 1962-ല്‍ മലയാളം എം.എ. പരീക്ഷയും വിജയിച്ചു. 1968-ല്‍ ഹിന്ദിയിലേയും മലയാളത്തിലേയും കാവ്യരൂപങ്ങളെ ആസ്പദമാക്കിയുള്ള പ്രബന്ധത്തിന് സാഗര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുംPh.d ലഭിച്ചു. 1956 മുതല്‍ മലയാളരാജ്യം, ദേശബന്ധു, കേരളധ്വനി, സാഹിത്യരൂപം, വീക്ഷണം എന്നീ ആനുകാലികങ്ങളില്‍ സാഹിത്യനിരൂപണങ്ങള്‍ തുടര്‍ച്ചയായി എഴുതിയിരുന്ന അദ്ദേഹം ഹിന്ദിയിലും മലയാളത്തിലുമായി ഏതാനും കനപ്പെട്ട ഗ്രന്ഥങ്ങളും കൈരളിക്ക് കാഴ്ചവച്ചു. യു.ജി.സി. സ്കോളര്‍ഷിപ്പോടുകൂടി ഹിന്ദിയില്‍ രചിച്ച പുസ്തകമാണ് മലയാള്‍ നോവല്‍ കാ ഇതിഹാസ് എന്നത്. ഹിന്ദി ഔര്‍ മലയാള്‍ മേ കാവ്യരൂപ് എന്നതാണ് മറ്റൊരു ഗ്രന്ഥം. മേഘദൂതം ഒരു പഴയകഥ- ഒരു നിരൂപകന്റെ സാഹിത്യജീവിതം, കാവ്യംഹൃദയം ഭാഷ എന്നീ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായവയാണ്. അദ്ധ്യാപകന്‍, സാഹിത്യകാരന്‍ എന്നീ നിലകളിലെ ദീര്‍ഘകാല സേവനങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ച ഇദ്ദേഹം സാമുദായിക-പൊതുരംഗപ്രവര്‍ത്തനങ്ങളും പ്രശംസാര്‍ഹമായി ചെയ്തു. ചെന്നിത്തല ഒരിപ്രം ശ്രീദേവിവിലാസം എന്‍.എസ്സ്.എസ്സ് കരയോഗം, ചെന്നിത്തല പുത്തുവിള ദേവീക്ഷേത്രദേവസ്വം, ചെന്നിത്തല ഒന്നാം ബ്ളോക്ക് നെല്ലുല്‍പാദകസംഘം, ചെന്നിത്തല തൃപ്പെരുംതുറ സര്‍വ്വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഓരോന്നിനും അതതിന്റേതായ പ്രാധാന്യവും ഗൌരവവും നല്‍കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനദ്ദേഹത്തിനു കഴിഞ്ഞു. ചെന്നിത്തല ചെല്ലപ്പന്‍പിള്ള സ്മാരക കഥകളി പഠനകേന്ദ്രത്തിന്റെ ഭരണസമിതി അംഗം എന്ന നിലയില്‍ കഥകളിയുടെ ഉല്‍ക്കര്‍ഷത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അദ്ദേഹത്തിനായി. ഹിന്ദിവിഭാഗം തലവനും പ്രൊഫസ്സറുമായി റിട്ടയര്‍ ചെയ്തശേഷം 81-ാം വയസ്സിന്റെ നിറവിലും ദൃഢഗാത്രവും സമചിത്തവുമായി തന്റെ കര്‍മ്മമേഖലകളില്‍ നിരന്തരം വ്യാപിച്ചുകൊണ്ടേയിരിക്കുന്നു.
1956-ല്‍ ചങ്ങനാശ്ശേരി, വാഴപ്പള്ളി കൃഷ്ണാബിന്‍ഡിംഗ്സില്‍ രത്നകുമാരിയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് നാല് ആണ്‍മക്കളാണുള്ളത്. വി.കെ.രാജീവന്‍ (കാര്‍ഷിക വികസനബാങ്ക് സെക്രട്ടറി, മാവേലിക്കര), വി.കെ. സജീവന്‍ (ജനറല്‍ ഇന്‍ഷ്വറന്‍സ് ഡെവലപ്പ്മെന്റ് ഓഫീസര്‍, തിരുവല്ല) ഡോ.വി.കെ. ജഗജീവന്‍ (എം.എസ്സി.ഫിസിക്സ്, എം.എസ്സി. ലൈബ്രറി സയന്‍സ്, എം.ടെക്., ലൈബ്രേറിയന്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി) വി.കെ. രണ്‍ജീവ് (എം.എസ്സി. സ്റാറ്റിസ്റിക്സ്, എം.എസ്സി. ലൈബ്രറി സയന്‍സ്, ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍) എന്നിവരാണവര്‍. എല്ലാവരും നല്ല നിലയില്‍ കഴിയുന്നു. പരേതയായ സുഭദ്രാമ്മ പ്രൊഫസ്സറുടെ ഏക സഹോദരിയാണ്.

              
Back

  Date updated :