Adv. O.V. SANILKUMAR B.A.B.L.

Adv. O.V. SANILKUMAR B.A.B.L.

Any

Reading

Problem

Advocate

Nil

Mananthavady P.O.

Wayanad, 04935-240017, 9447640617

Nil

Back

NIL

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ ചെണ്ടയാട് ഒറ്റത്തയ്യുള്ളതില്‍ തറവാട്ടിലെ ഒ.ഗോവിന്ദന്‍ (ഒ.ജി.പാന്നൂര്‍) ശാരദ ദമ്പതികളുടെ മകനായി ജനിച്ച ഒ.വി. സനില്‍കുമാര്‍ പ്രശസ്തനായ അഭിഭാഷകന്‍, കമ്മ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍, മികച്ച സംഘാടകന്‍ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ അതികായന്‍ എന്നീ നിലകളില്‍ സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയാണ്. ചെണ്ടയാട് എയ്ഡഡ് യു.പി. സ്കൂള്‍, പാന്നൂര്‍ ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി, കെളവല്ലൂര്‍ ഹൈസ്ക്കൂളിലെ താല്‍ക്കാലികാധ്യാപകനായി 1964-ല്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ പിന്നീട് ജോലി ഉപേക്ഷിച്ച് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമപഠനത്തിനു ചേര്‍ന്നു. 1968 നവംര്‍ 11-ന് മാനന്തവാടിയിലെ സീനിയര്‍ വക്കീലായിരുന്ന അഡ്വ: പി.നാരായണന്‍ നായരുടെ കീഴില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. തലനാരിഴ കീറിമുറിയ്ക്കുമ്പോലെയുള്ള ആര്‍ഗ്യുമെന്റുകള്‍ വളരെവേഗം അദ്ദേഹത്തെ പ്രശസ്തനാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ക്കേയുള്ള രാഷ്ട്രീയാഭിമുഖ്യം കമ്മ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പ്രേരണ നല്‍കി. ഹൈസ്ക്കൂള്‍ ക്ളാസുകളില്‍വച്ച് കേരള സ്റുഡന്‍സ് ഫെഡറേഷനിലും, ആര്‍ട്ട്സ് കോളേജിലും, ലാ കോളേജിലും പഠിയ്ക്കുമ്പോള്‍ കെ.എസ്.എഫിലും സജീവമായി പ്രവര്‍ത്തിച്ചു. കെ.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് പദവി വഹിക്കുമ്പോള്‍ സംഘടനാശേഷിയും നേതൃത്വപാടവവുംകൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാനന്തവാടിയിലെ അഭിഭാഷകവൃത്തി, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. നോര്‍ത്ത് വയനാട് എസ്റേറ്റ് യൂണിയന്‍ ഭാരവാഹിയായും, വയനാട് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുവാന്‍ ഇക്കാലയളവില്‍ അവസരം കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ആവേശവും മതിപ്പും ഉണ്ടാകുംവിധം ലക്ഷ്യബോധത്തോടെ കരുക്കള്‍ നീക്കാന്‍ ഇദ്ദേഹത്തിനായി. മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ജനസേവനം തുടര്‍ന്നുവന്ന നിസ്വാര്‍ത്ഥനായ ഈ പൊതുപ്രവര്‍ത്തകശ്രേഷ്ഠനെ, വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 67-ന്റെ നിറവിലും വയനാട് ജില്ലാ സീനിയര്‍ അഡ്വക്കേറ്റായി നാല് ജൂനിയര്‍ അഭിഭാഷകരോടുകൂടി നിയമത്തിന്റെ ഊരാക്കുടുക്കുകളുടെ ഇഴകളെ അനായാസം വേര്‍തിരിച്ചുകൊണ്ടിരിക്കുന്നു. സമൂഹനന്മക്കായി ഉഴിഞ്ഞു വച്ച അദ്ദേഹത്തിന്റെ ജീവിതം പൊതുജനക്ഷേമം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമായി മുഴുകിയിരിക്കുന്നു.
തലശ്ശേരി വടക്കനാട് ചെള്ളത്ത് ശങ്കരന്റെ ഇളയ മകള്‍ രമയെ 1973 മാര്‍ച്ച് 11-ാം തീയതി ജീവിതസഖിയായി സ്വീകരിച്ച ഇദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ മൂത്ത മകന്‍ ഓജസ്സ് എല്‍.ഐ.സി. ഓഫ് ഇന്ത്യയുടെ ഡെവലപ്പ്മെന്റ് ഓഫീസറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ വെറ്റനറി ഡോക്ടറായ സീന തൃശൂര്‍ സ്വദേശിയാണ്. ആയുര്‍വേദ ഡോക്ടറായ മകള്‍ സൂര്യ വിവാഹ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. ഭാര്‍ഗ്ഗവി, പ്രഭാസിനി മഞ്ജുള, ശീതള, ഗിരിധരന്‍, ജഗല്‍നിവാസന്‍ എന്നിവര്‍ വക്കീലിന്റെ സഹോദരങ്ങളാണ്. ഇദ്ദേഹത്തിന്റെ പിതാവ് ഒ.ഗോവിന്ദനും പഴയകാല രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ വിശിഷ്ടവ്യക്തിയാണ്. സോഷ്യലിസ്റ് പാര്‍ട്ടിയില്‍ പി.ആര്‍. കുറുപ്പുമായി ചേര്‍ന്ന് സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആദ്യകാല മെട്രിക്കുലേറ്റ് ആയ ഇദ്ദേഹം പാന്നൂരില്‍ ഹൈസ്ക്കൂള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു. ഇംഗ്ളീഷ് ഭാഷയിലും മലയാളസാഹിത്യത്തിലും പ്രാവീണ്യമുള്ള ഇദ്ദേഹം 97-ന്റെ മികവിലും പുരാണപാരായണത്തില്‍ ശ്രദ്ധിച്ച് ദൃഢഗാത്രനായി കഴിയുന്നു.

              
Back

  Date updated :