P. VELLAN

P. VELLAN

Any

Reading

Problem

Social Worker

Palot House

Poroor P.O.

Wayanad, 04935-266624, 9961758088

Nil

Back

NIL

തപാല്‍ സേവനം സുതാര്യവും, കാര്യക്ഷമവുമാക്കി, പൊതുജനഹിതം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് നല്ല പോസ്റുമാനുള്ള ദേശീയ അവാര്‍ഡിനര്‍ഹനായ ശ്രീ. വെള്ളന്‍ പഴശ്ശിരാജാവിന്റെ കുറിച്യപടനായകന്‍മാരുടെ പിന്‍തലമുറയിലെ വിശിഷ്ടവ്യക്തിയാണ്. കുറിച്യ സമുദായത്തിലെ ധാരാളം അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലാണ് വെള്ളന്റെ ജനനം. കുറിച്യരുടെ പ്രധാന തൊഴിലായ നായാട്ട് ഉപേക്ഷിച്ച് കൃഷിയോട് താല്പര്യം കാണിച്ചിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ദാരപ്പന്‍ പിന്‍തലമുറയിലേക്കും ആ രീതി തന്നെ പകര്‍ന്നു നല്‍കി. നൂറ് ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്നത് ഓരോ അംഗത്തിനുമായി ഭാഗം ചെയ്തു നല്‍കി. മരുമക്കത്തായ സമ്പ്രദായത്തോട് വിയോജിപ്പായിരുന്നു വെള്ളനും പിതാവ് ദാരപ്പനും. അതിനാല്‍ അംഗങ്ങളെല്ലാം തന്നെ ഭൂവുടമകളും കാര്‍ഷികവൃത്തിക്കാരുമായി. വിദ്യാഭ്യാസകാര്യത്തിലും ആവുന്നത്ര ഉന്നതി നേടാന്‍ ശ്രമിച്ചു. കുടുംബത്തിലെ നാല് അംഗങ്ങള്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. മാനന്തവാടി പോസ്റ്റാഫീസില്‍ പോസ്റ്മാനും പിന്നീട് ക്യാഷ് ഓവര്‍സീയറുമായ ഇദ്ദേഹത്തിന്റെ സഹോദരന്‍ കുഞ്ഞുരാമനും മെയിന്‍ ക്യാഷ് ഓവര്‍സീയറാണ്. കുഞ്ഞുരാമനെ കൂടാതെ 11 സഹോദരങ്ങള്‍ കൂടിയുണ്ടിദ്ദേഹത്തിന്. ദാരപ്പന്‍-തേയി ദമ്പതികളുടെ പുത്രനായ ഇദ്ദേഹത്തിന് 8-ാം ക്ളാസുവരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും ജീവിതമാകുന്ന കലാലയത്തില്‍നിന്നും നേടിയ അറിവുകള്‍ യൂണിവേഴ്സിറ്റിയിലെ അറിവുകളെ വെല്ലുന്നതായിരുന്നു. മികച്ച സംഘാടകനും, സമുദായസ്നേഹിയും, സ്വന്തം കടമകളോടും കര്‍ത്തവ്യങ്ങളോടും അണുവിട വിട്ടുവീഴ്ചചെയ്യാത്ത കര്‍മ്മനിരതനുമായിരുന്ന അദ്ദേഹത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ മഹത്വം വ്യക്തമാകുന്നുണ്ട്. ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷന്റെ F.N. P.O. തലശ്ശേരി ഡിവിഷന്‍ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ നിസ്തുലമായ സേവനങ്ങള്‍ ഇദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി.യുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം 62-ാം വയസ്സിലും കര്‍മ്മമണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നില്‍ക്കുന്ന ഇദ്ദേഹം കുറിച്യസമുദായത്തിന്റെ തന്നെ അഭിമാനമാണ്.
ഇദ്ദേഹത്തിന്റെ മകന്‍ വിനോദ് കുമാര്‍ പ്രഗത്ഭനായ വില്ലാളി വീരനാണ്. സംസ്ഥാന-ദേശീയ അമ്പെയ്ത്തു മത്സരങ്ങളില്‍ ചാമ്പ്യനായ ഇദ്ദേഹം നിരവധി പുരസ്ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട്. പ്രസിദ്ധ സിനിമ, സംവിധായകന്‍ ഹരിഹരന്റെ പ്രശസ്ത ചലച്ചിത്രം പഴശ്ശിരാജയില്‍ തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രം മനോജ് കെ.ജയന്‍ വിനോദ് കുമാറിനൊപ്പമാണ് അമ്പെയ്ത്ത് രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അമ്പെയ്ത്തിന്റെ കൃത്യതയും വൈദഗ്ദ്ധ്യവും കൊണ്ടാണ് ഇദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് ഹരിഹരന്‍ തെരഞ്ഞെടുത്തത്. തമിഴ് നടന്‍ ശരത്കുമാര്‍ തുടങ്ങി പല നടന്‍മാരേയും ഇദ്ദേഹമാണ് അമ്പെയ്ത്ത് പഠിപ്പിച്ചത്. വിനോദ് കുമാറിന്റെ സഹോദരിയുടെ പെണ്‍മക്കള്‍ 3 പേരും പുത്രന്‍ സുരേഷും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കുറിച്യ സമൂഹത്തിലെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെയുള്ള അമ്പെയ്ത്ത് വൈദഗ്ദ്ധ്യം വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അതിമനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

              
Back

  Date updated :