Jose Madukkail

Jose Madukkail

Any

Reading

Problem

Photographer

Loyal Garden B. Street

Mananthavady P.O.

Wayanad, 04935-240209, 240419, 240909

Nil

Back

NIL

ഫോട്ടോഗ്രാഫിയുടെ മര്‍മ്മം കണ്ടറിഞ്ഞ് ജീവസ്സുറ്റ ചിത്രങ്ങള്‍ നല്‍കി, തന്റെ സ്റുഡിയോയില്‍ എത്തുന്നവരെ എന്നും തൃപ്തരാക്കിയിട്ടുള്ള ജോസ് മടുക്കയില്‍ 72-ാം വയസ്സിലും ഈ രംഗത്തു സജീവമാണ്. 1937-ല്‍ തൊടുപുഴയില്‍ അഞ്ചരി കുര്യനാട് പുരാതന ക്രൈസ്തവ തറവാടായ മടുക്കയില്‍ ജോസഫിന്റേയും ഏലിയാമ്മയുടേയും പുത്രനായി ജനിച്ച ഇദ്ദേഹം നന്നേ ചെറുപ്പത്തില്‍തന്നെ-13-ാം വയസ്സില്‍-നിലമ്പൂരിലേക്ക് കുടിയേറി. പിതാവായ ജോസഫും, ജോസഫിന്റെ ജ്യേഷ്ഠന്‍ ഫിലിപ്പും കൂടി തൊടുപുഴയില്‍ ആരംഭിച്ച ലോയല്‍ ഫോട്ടോ സ്റുഡിയോയിലായിരുന്നു ജോസിന്റെ ഫോട്ടോഗ്രാഫി പഠനം. അക്കാലത്ത് കോട്ടയത്തിനും എറണാകുളത്തിനും ഇടയ്ക്കുണ്ടായിരുന്ന ഒരേ ഒരു സ്റുഡിയോ ആയിരുന്ന ഇവിടെ ധാരാളം വര്‍ക്കുകള്‍ ഉണ്ടായിരുന്നതില്‍ ഫോട്ടോഗ്രാഫിയിലെ വ്യത്യസ്തതലങ്ങളില്‍ മികവുറ്റ പരിശീലനം നേടുവാന്‍ അദ്ദേഹത്തിനായി. ആ അറിവുകളും സ്വന്തം അഭിരുചിയും കൂടിച്ചേര്‍ന്നപ്പോള്‍ ആ ഭാവനയില്‍ ഫോട്ടോഗ്രാഫിയുടെ നിശ്ചലദൃശ്യങ്ങള്‍ വ്യക്തമായും പതിയപ്പെട്ടു. നിലമ്പൂര്‍ മാനവേദന്‍ ഹൈസ്ക്കൂളിലേയും, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലേയും വിദ്യാഭ്യാസാനന്തരം 1958-ല്‍ ഇദ്ദേഹം തലശ്ശേരിയില്‍ ലോയല്‍ സ്റുഡിയോ ആരംഭിച്ചു. ഫോട്ടോഗ്രാഫിയില്‍ അദ്ഭുതങ്ങളുടെ വസന്തം വിരിയിച്ചുകൊണ്ട് 1964 മാനന്തവാടിയിലും ലോയല്‍ സ്ററുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ഫോട്ടോഗ്രാഫിയിലെ മാന്ത്രിക സ്പര്‍ശനം അദ്ദേഹത്തെ വളരെ വേഗം പ്രസിദ്ധനാക്കി. അദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ പ്രധാന അധ്യാപികയായി മാനന്തവാടിയിലെ ആദ്യത്തെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റിറ്റ്യൂട്ടും ഇക്കാലത്ത് ആരംഭിച്ചു. നാട്ടിലെ സാമൂഹ്യ സാംസ്ക്കാരിക, ആദ്ധ്യാത്മിക മണ്ഡലങ്ങളിലും നിരൂപമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാനിദ്ദേഹത്തിനായി. മാനന്തവാടി ലയണ്‍സ് ക്ളബ്ബ്, ജേസിസ് എന്നിവയുടെ ചാര്‍ട്ടേര്‍ഡ് മെമ്പര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളുടെ ഉടമയാണിദ്ദേഹം. സഹകരണ മേഖലയില്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തൊഴിലിനോടുള്ള പ്രതിബദ്ധതയും, പ്രതിഭയുടെ സുവര്‍ണ്ണ രേണുക്കളുടെ അനുരണവും കൊണ്ട് ഫോട്ടോഗ്രാഫി രംഗത്ത് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ജോസ് മടുക്കയിലും ലോയല്‍ സ്റുഡിയോയും.
ജോസ് മടുക്കയില്‍-ചിന്നമ്മ ദമ്പതികള്‍ക്ക് സുനില്‍ (ഗ്രൂപ്പ് ക്യാപ്റ്റന്‍ എയര്‍ഫോര്‍സ്), സുഭാഷ് (ഡിഫന്‍സ്), സുധീപ് (ഫോട്ടോഗ്രാഫി), സുജ (എക്സ് കാനഡ), സ്വപ്ന (പ്ളസ് ടൂ ടീച്ചര്‍), സുന്‍സുന്‍ (എഞ്ചിനീയര്‍, ബാംഗ്ളൂര്‍) എന്നീ മക്കളാണുള്ളത്. വര്‍ഗീസ്, ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :