A.V. Rajendraprasad

A.V. Rajendraprasad

Any

Reading

Problem

Social Worker

Bhakthi Nivas

Panamaram P.O.

Wayanad, 04935-220220, 9249771271, 9447337283

Nil

Back

NIL

കേരളചരിത്രത്തില്‍, ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥകളേറെയുണ്ട്. പഴശ്ശിസമരമാണ് അതില്‍ ഏറ്റവും പ്രധാനം. പഴശ്ശിരാജാവിനോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ സുധീരം പോരാടിയ തലയ്ക്കല്‍ ചന്തുവെന്ന വീരനായകന് ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കുവാനുള്ള കഠിനശ്രമത്തിലാണ് ശ്രീ.എ.വി. രാജേന്ദ്രപ്രസാദ് എന്ന ചരിത്രകുതുകിയായ പൊതുപ്രവര്‍ത്തകന്‍. എ.കെ. വെങ്കിട്ടഗൌഡരുടെയും രുഗ്മിണിയമ്മയുടെയും മകനാണ് ഇദ്ദേഹം.
എസ്.എസ്.എല്‍.സിക്കുശേഷം രാഷ്ട്രീയരംഗത്ത് രാജേന്ദ്രപ്രസാദ് സജീവമായി. ആര്‍.എസ്സ്.എസ്സാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. ജനസംഘം താലൂക്ക് പ്രസിഡന്റ്, ബി.ജെ.പി. വയനാട് ജില്ലാസെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പഴശ്ശി തമ്പുരാന്റെ സ്മൃതിമണ്ഡപം എല്ലാവര്‍ഷവും സന്ദര്‍ശിച്ച് സ്മരണ പുതുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
1975 നവംബര്‍ 17-ന് രാജേന്ദ്രപ്രസാദും സംഘവും അടിയന്തരാവസ്ഥയ്ക്കെതിരെ പ്രകടനം നടത്തി. തുടര്‍ന്ന്, അറസ്റിലായ ഇദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിക്രൂരമായ പീഡനങ്ങളാണ് ജയിലില്‍ അനുഭവിക്കേണ്ടിവന്നത്. ഈ സാഹചര്യമാണ്, നാടിനുവേണ്ടി പോരാടിയ വീരന്മാരായ ചരിത്രപുരുഷന്മാരെക്കുറിച്ച് കുടുതലറിയാന്‍ രാജേന്ദ്രപ്രസാദിന് പ്രേരണയായത്.
പഴശ്ശിരാജാവിന്റെ പടയാളിയായിരുന്ന തലയ്ക്കല്‍ ചന്തുവും കൂട്ടരും നേരിടേണ്ടിവന്ന പീഡനപരമ്പരയുടെ ആഴം ഉള്‍ക്കൊണ്ടുകൊണ്ട് ഇദ്ദേഹം തലയ്ക്കല്‍ ചന്തു സ്മാരകസമിതി എന്നൊരു സംഘടനയ്ക്ക് രൂപംനല്കി. 1997 നവംബര്‍ 15-നാണ് ഈ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന്, എല്ലാവര്‍ഷവും പനമരം ഹൈസ്കൂളിനോടുചേര്‍ന്ന കോളിമരച്ചുവട്ടില്‍ പുഷ്പാര്‍ച്ചന നടത്തിവരുന്നു.
സ്വദേശമായ പനമരത്തിന്റെ ചരിത്രപ്രധാന്യം സമൂഹം വേണ്ടവണ്ണം അംഗീകരിക്കാത്തതില്‍ ഇദ്ദേഹം പരിഭവിക്കുന്നു. എങ്കിലും, പനമരമെന്ന ദേശത്തിന്റെ വീരചരിതം നാലാളെ അറിയിക്കാനുള്ള ദൃഢനിശ്ചയവുമായി മുമ്പോട്ടുപോവുകയാണ് ഇദ്ദേഹം. കോളിമരച്ചുവട്ടിലെ ചന്തു അനുസ്മരണത്തില്‍ കേന്ദ്രമന്ത്രിയായിരുന്ന പി.സി. തോമസിനെ പങ്കെടുപ്പിക്കാനായത് ഒരു നേട്ടമായി ഇദ്ദേഹം കരുതുന്നു. പനമരം ഹൈസ്കൂളിന് തലയ്ക്കല്‍ ചന്തുവിന്റെ പേരിടുക, പനമരത്ത് അന്താരാഷ്ട്രനിലവാരമുള്ള അമ്പെയ്ത്തുപരിശീലനകേന്ദ്രം തുടങ്ങുക എന്നിവയൊക്കെയാണ് ഇപ്പോള്‍ ഈ പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യങ്ങള്‍. 
കലാരംഗത്ത് പ്രശസ്തയായ കലാമണ്ഡലം ഉഷയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. വയനാട്ടില്‍നിന്നുള്ള ആദ്യ കലാമണ്ഡലം നര്‍ത്തകിയാണ് ഇവര്‍. 1972-76 കാലത്താണ് കലാമണ്ഡലത്തില്‍നിന്നും ഇവര്‍ നൃത്തം പരിശീലിച്ചത്. 1976-ല്‍ കല്പറ്റയില്‍ വച്ചായിരുന്നു അരങ്ങേറ്റം. കലാരംഗത്ത് ഇവര്‍ പിന്നീട് ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും നടത്തി. ജില്ലയില്‍ ആദ്യമായി ഒരു നാടകസമിതി രൂപീകരിക്കുകയും ഇരുനൂറോളം വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത കരിങ്കുറ്റി പത്മപ്രഭയുടെ മകളാണ് ഉഷ. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയില്‍ ഉഷ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പനമരം കേന്ദ്രമാക്കി വയനാട് നൃത്തകലാക്ഷേത്രം എന്നൊരു സ്ഥാപനത്തിന് ഇവര്‍ രൂപംനല്കി. മാനന്തവാടി, കല്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍ ഇവര്‍ നൃത്തക്ളാസ്സുകള്‍ നടത്തുന്നുണ്ട്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തില്‍ നൃത്തം പരിശീലിപ്പിക്കുന്നുണ്ട്. 1994-ല്‍ മാതൃഭൂമി അഖിലകേരള കാര്‍ഷികമേളയില്‍ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അവതരിപ്പിച്ച് ഉഷ ശ്രദ്ധേയയായിട്ടുണ്ട്.
എ.വി. വസന്തകുമാര്‍, എ.വി. സുലോചന എന്നിവരാണ് രാജേന്ദ്രപ്രസാദിന്റെ സഹോദരങ്ങള്‍. നിഖില്‍ എ.കെ. (കാര്‍ഷികവികസനബാങ്കില്‍ ജോലിചെയ്യുന്നു.), ബി.എ. ഭരതനാട്യബിരുദധാരി എ.കെ.ശ്രേയ എന്നിവരാണ് രാജേന്ദ്രപ്രസാദ് - ഉഷ ദമ്പതികളുടെ മക്കള്‍.

              
Back

  Date updated :