M. Surendran

M. Surendran

Any

Reading

Problem

Social Worker

Anappara House

Cherukattoor P.O., Panamaram

Wayanad, 04935-220954

Nil

Back

NIL

കര്‍ഷകരക്ഷയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് ശ്രീ. എം. സുരേന്ദ്രന്‍. കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ജോലിപോലും വേണ്ടെന്നുവച്ച് ഇറങ്ങിത്തിരിച്ച സുരേന്ദ്രന്‍ കര്‍ഷകമുന്നേറ്റപ്രക്ഷോഭങ്ങളുടെ മുന്‍നിര നായകനാണ്.
പരേതരായ വി.പി. ഗോവിന്ദന്‍നായരുടെയും നാരായണിയമ്മയുടെയും മകനായി 1960-ല്‍ ജനിച്ചു. പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്ന ഇദ്ദേഹം കൊമേഴ്സില്‍ ബിരുദാനന്തരബിരുദംവരെ സമ്പാദിച്ചു. കൃഷിയോടും കര്‍ഷകരോടും ചെറുപ്പംമുതലേ ഒരു ചായ്വ് സുരേന്ദ്രനില്‍ പ്രകടമായിരുന്നു.
വിദ്യാഭ്യാസാനന്തരം കല്‍പ്പറ്റ ഗവ. കോളജില്‍ അദ്ധ്യാപകനായി സേവനം ചെയ്തുതുടങ്ങി. പിന്നീട് കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലെ ചില സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജോലിചെയ്തു. പൊതുപ്രവര്‍ത്തനത്തിന് ജോലി തടസ്സമാണെന്ന് കണ്ടപ്പോള്‍ ജോലി വലിച്ചെറിഞ്ഞ് പൊതുരംഗത്തേക്കിറങ്ങി.
കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ സുരേന്ദ്രന്‍ തുടര്‍ന്ന്, കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുതുടങ്ങി. കോണ്‍ഗ്രസ്സ് ബ്ളോക്ക് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍നിന്ന് കര്‍ഷകമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്കും സമരപരിപാടികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റിന്റെ (ഇന്‍ഫാം) ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷികസമരങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തു. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗവും വയനാട് ജില്ലാപ്രസിഡന്റുമാണ് സുരേന്ദ്രനിപ്പോള്‍.
ഹേമലതയാണ് ഭാര്യ. ബ്രിജിത്ത് ലാല്‍, കൃഷ്ണപ്രിയ (വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളാണ്.
ശങ്കരന്‍, രാമകൃഷ്ണന്‍, വിജയരാഘവന്‍, സുധാകരന്‍, സരോജനി, ലീല, ശാരദ, സുലോചന എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :