E.R. Sasidharan

E.R. Sasidharan

Any

Reading

Problem

Social Worker

Eeswaramangalathu House

Thrichambaram, Thalipparambu P.O.

Kannur, 0460-2202679, 9447690948

Nil

Back

അമൃതധന്യ

അബിതാരമ്യ

NIL

അദ്ധ്യാപനരംഗത്ത് അതിപ്രശസ്തനായ വ്യക്തിയാണ് ശ്രീ. ഇ.ആര്‍ ശശിധരന്‍മാസ്റര്‍. ഇദ്ദേഹം 1950 ഏപ്രില്‍ 10-ന് എറണാകുളം ജില്ലയില്‍ ജനിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും ചെത്തുതൊഴിലാളി സംഘടനയുടെ നേതാവുമായിരുന്ന രാമകൃഷ്ണന്റെയും സുഭദ്രയുടെയും മകനാണ്.
മാസ്ററുടെ പ്രാഥമികവിദ്യാഭ്യാസം എറണാകുളം ജില്ലയിലെ കൊട്ടുവള്ളിക്കാട് എസ്.എന്‍.എം. ഗവണ്‍മെന്റ് സ്കൂളിലായിരുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ഇദ്ദേഹത്തിന്റെ കുട്ടിക്കാലം. കൂലിപ്പണി ചെയ്താണ് ശശിധരന്‍മാസ്റര്‍ വിദ്യാഭ്യാസത്തിനുള്ള വക കണ്ടെത്തിയിരുന്നത്. സാമ്പത്തികബുദ്ധിമുട്ടുകള്‍ക്കിടയിലും സ്വപ്രയത്നം കൊണ്ട് എസ്.എസ്.എല്‍.സി.ക്കുശേഷം ടി.ടി.സിയും ഒപ്പം ടൈപ്പ് റൈറ്റിംഗും പാസ്സായി.
ചെട്ടിക്കാട് സര്‍വ്വീസ് സഹകരണസംഘത്തില്‍ നാല് വര്‍ഷം ജോലിചെയ്ത ഇദ്ദേഹത്തെ, അദ്ധ്യാപനവൃത്തിയിലേയ്ക്ക് നയിച്ചത് അശോകന്‍ മാസ്റര്‍ എന്ന അദ്ധ്യാപകനാണ്. പാലക്കാട് ജില്ലയിലെ നയ്യൂര്‍ എ.ജെ.ബി.എസ് സ്കൂളിലാണ് ശശിധരന്‍മാസ്ററുടെ അദ്ധ്യാപനജീവി തം ആരംഭിച്ചത്. ഇതിനിടയില്‍, പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ വഴി ശശിധരന്‍മാസ്റര്‍ക്ക് നിയമനം ലഭിക്കുകയും അരീക്കാമല ഗവണ്‍മെന്റ് യു.പി സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, പട്ടുവം ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍, തളിപ്പറമ്പ് ഗവണ്‍ മെന്റ് എം.യു.പി സ്കൂള്‍, പുളിയൂല്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍, തുരുമ്പി ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍, തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ എന്നീ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം മാവിച്ചേരി ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ പ്രധാന അദ്ധ്യാപകനായിരിക്കെ 2005 ഏപ്രില്‍ മാസത്തില്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. പ്രഥമാദ്ധ്യാപകനായി ചുമതലയേല്ക്കുമ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു ഈ സ്കൂള്‍. 43 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യാതൊരുവിധ അടിസ്ഥാനസൌകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇദ്ദേഹത്തിന്റെ ആത്മാ ര്‍ത്ഥമായ പരിശ്രമവും സഹാദ്ധ്യാപകരുടെയും പി.റ്റി.ഏയുടെയും പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ സ്കൂ ളിലെ സൌകര്യങ്ങളും പഠനനിലവാരവും ഉയര്‍ത്തുവാന്‍ സാധിച്ചു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കുമൂലം സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന ഇക്കാലത്ത് ശശിധരന്‍മാസ്ററുടെ കഠിനശ്രമഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു.
കെ.എസ്.ടി.എ മുന്‍ സബ്ജില്ലാ എക് സിക്യൂട്ടീവ് മെമ്പര്‍, തളിപ്പറമ്പ് മാസ് ആര്‍ട്സ്, ഡയബറ്റിക് ഫെഡറേഷന്‍ സെക്ര ട്ടറി, ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി, കോസ്മോപൊളിറ്റന്‍ ക്ളബ് മെമ്പര്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍ കൌണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ശശിധരന്‍ മാസ്റര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിമെമ്പര്‍, തളിപ്പറമ്പ് വിദ്യാഭ്യാസഗ്രൂപ്പിന്റെ മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷാജി, മുനമ്പം ബോട്ട് ഓണേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ അക്കൌണ്ടന്റാണ്. ബേബി, ലതിക, ശ്യാമള എന്നിവര്‍ സഹോദരിമാരാണ്. കാവുമ്പായി സമരനേതാവും കുടിയേറ്റ കര്‍ഷകനുമായ കമ്മ്യൂണിസ്റ് നേതാവ് അരീക്കാമല ചാലംകോടന്‍ കുഞ്ഞിരാമന്റെയും പാര്‍വ്വതിയുടെയും മകള്‍ രമയാണ് ശശിധരന്‍മാസ്ററുടെ സഹധര്‍മ്മിണി. ഇ.എം.എസ് മുതല്‍ നായനാര്‍ വരെയുള്ള കമ്മ്യൂണിസ്റ് നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത വ്യക്തിയാണ് കുഞ്ഞിരാമന്‍.
ശശിധരന്‍മാസ്ററുടെ ഭാര്യ രമയ്ക്ക് ഏഴാംക്ളാസ്സ് വരെ പഠിക്കുവാനേ സാധിച്ചിരുന്നുള്ളൂ. ഇവരുടെ വിദ്യാഭ്യാസ കാലത്ത് ആ നാട്ടില്‍ ഹൈസ്കൂളുകള്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി സമൂഹത്തില്‍ ഉന്നത നിലയില്‍ നില്‍ക്കുന്ന സ്ത്രീയാണ് രമ. കരകൌശലവിദഗ്ദ്ധയും ഫാഷന്‍ ഡിസൈനറുമായ ഇവര്‍, സൌന്ദര്യ ബ്യൂട്ടിപാര്‍ലര്‍ എന്ന സ്ഥാപനം നടത്തുന്നു. ഇവരുടെ മൂത്തമകള്‍ അമൃത, മക്തബ് സായാഹ്നപ്പത്രത്തിന്റെ സബ്ബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് പ്രദീപിനൊപ്പം ഗോവയില്‍ താമസിക്കുന്നു. അമയ് ദ്വീപാണ് മകന്‍. കരകൌശലവേലയില്‍ വിദഗ്ദ്ധയായ ഇവര്‍ക്ക്, പാഴ്വസ്തുക്കളില്‍നിന്ന് നിമിഷനേരംകൊണ്ട് കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ കഴിയും. രണ്ടാമത്തെ മകള്‍ രമ്യ, എച്ച്.ഡി.എഫ്.സി സ്റാന്‍ഡേര്‍ഡ് ഇന്‍ഷ്വറന്‍സില്‍ ഓപ്പറേഷന്‍ ഓഫീസറായി ജോലിചെയ്യുന്നു. നല്ലൊരു ചിത്രകാരികൂടിയാണ് രമ്യ.

              
Back

  Date updated :