Paulose

Paulose

Any

Reading

Problem

Social Worker

Kurumbamadam

Varadoor P.O., Meenangady

Wayanad, 04935-289112, 9446257791

Nil

Back

NIL

വയനാടിന്റെ രാഷ്ട്രീയസാമൂഹ്യസാംസ്കാരികരംഗത്ത് കുടിയേറ്റ ജനത നല്കിയിട്ടുള്ള സംഭാവനകള് ഏറെയുണ്ട്. ഒരുപിടി മികച്ച നേതാക്കളും ഈ വിഭാഗത്തില്നിന്ന് ഉയര്ന്നുവരികയുണ്ടായി. അതിലൊരാളാണ് ശ്രീ. പൌലോസ്. കുറുമ്പമഠം അബ്രഹാം-അന്നമ്മ ദമ്പതികളുടെ മകനാണ് പൌലോസ്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്നിന്നും വയനാട്ടിലെ കണിയാംപറ്റയിലേക്ക് അമ്പതുവര്ഷം മുമ്പ് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം. എട്ടുവര്ഷം മുമ്പ് പൌലോസിന്റെ പിതാവ് നിര്യാതനായി. പുരാതന യാക്കോബായ കുടുംബമാണ് കുറുമ്പമഠം.
കണിയാംപറ്റ സ്കൂളിലായിരുന്നു പൌലോസിന്റെ പ്രാഥമികവിദ്യാഭ്യാസം. ഹൈസ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് കഴിഞ്ഞില്ല. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയപ്രവര്ത്തനത്തില് ഇദ്ദേഹം സജീവമായി. കോണ്ഗ്രസ്സ് പ്രവര്ത്തകനായായിരുന്നു തുടക്കം. 1968-ല് യൂത്ത് കോണ്ഗ്രസ്സ് കോഴിക്കോട് ജില്ലാ നിര്വ്വാഹകസമിതിയംഗമായി. വൈകാതെ യൂത്ത് കോണ്ഗ്രസ്സിന്റെ കോഴിക്കോട് ജില്ലാ നേതൃനിരയിലേക്കുയരാന് കഴിഞ്ഞു.
1977-ല് പൌലോസ് ജനതാപ്പാര്ട്ടിയില് ചേര്ന്നു. പാര്ട്ടി പിളര്ന്നപ്പോള് കെ. ഗോപാലന് വിഭാഗത്തിന്റെ ജില്ലാപ്രസിഡന്റായി നാലുവര്ഷം പ്രവര്ത്തിച്ചു. 1984-ല് ജനതാപ്പാര്ട്ടിയിലെ വിവിധവിഭാഗങ്ങള് ഒന്നിച്ചുപ്രവര്ത്തിക്കാനാരംഭിച്ചപ്പോള് പാര്ട്ടിയുടെ ജില്ലാസെക്രട്ടറിയായി ചുമതലവഹിച്ചു. 1994-ല് ജില്ലാ വൈസ് പ്രസിഡണ്ടായ പൌലോസ്, ഇപ്പോള് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. മദ്യവര്ജ്ജനപ്രസ്ഥാനത്തിലും ഇദ്ദേഹം സജീവമായി പ്രവര്ത്തിച്ചുവരുന്നു.
പൊതുരംഗത്ത് ഇദ്ദേഹം നിരവധി ഭാരവാഹിത്വങ്ങള് വഹിച്ചിട്ടുണ്ട്. കണിയാംപറ്റ സര്വ്വീസ് സഹകരണബാങ്ക് ഡയറക്ടര്, വൈത്തിരി റബ്ബര് ആന്റ് അഗ്രിക്കള്ച്ചറല് മാര്ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര് എന്നീ ചുമതലകള് അവയില്പ്പെടുന്നു. 1977 മുതല് 81 വരെ യുവജനത വയനാട് ജില്ലാ പ്രസിഡന്റായിരുന്നു. ഗാട്ടുകരാറിനെതിരെ സമരം ചെയ്ത് എം.പി. വീരേന്ദ്രകുമാറിനൊപ്പം പതിനഞ്ച് ദിവസം ജയില്വാസം അനുഭവിച്ചിട്ടുണ്ട്.
കലാസാംസ്കാരികരംഗത്തും ശ്രദ്ധേയനാണ് പൌലോസ്. അഭിനേതാവ്, സംവിധായകന് എന്നീനിലകളില് നാടകരംഗത്ത് ഏറെക്കാലം പ്രവര്ത്തിച്ചിരുന്നു. കണിയാംപറ്റ ഗവണ്മെന്റ് ഹൈസ്കൂള്, ഗവ. ബി.എഡ്. സെന്റര് എന്നിവയുടെ സ്ഥാപകകമ്മറ്റി സെക്രട്ടറിയാണ് ഇദ്ദേഹം. സാമുദായികരംഗത്ത് മികച്ചപ്രവര്ത്തനമാണ് ഇദ്ദേഹം നടത്തിപ്പോരുന്നത്.
കണിയാംപറ്റ സെന്റ് ജോര്ജ്ജ് യാക്കോബായ പള്ളി ട്രസ്റിയാണ് പൌലോസ്. യാക്കോബായ സഭയുടെ മലബാര് ഭദ്രാസന കൌണ്സില് മെമ്പര്, ജില്ലാ ഭക്ഷ്യോപദേശക സമിതിയംഗം, താലൂക്ക് ഭൂപതിവ് കമ്മറ്റിയംഗം എന്നീനിലകളിലും പ്രവര്ത്തിച്ചുവരുന്നു.
വര്ഗ്ഗീസ്, യാക്കോബ്, കുര്യാക്കോസ് എന്നിവരാണ് സഹോദരങ്ങള്. വീപ്പനാട്ട് സാറാമ്മയാണ് ഭാര്യ. ഷിബു, ഷീല എന്നിവര് മക്കള്.

              
Back

  Date updated :