A. Balagopalan Nair

A. Balagopalan Nair

Any

Reading

Problem

Social Worker

Krupa

Nalloornad, Thonichal, Mananthavady

Wayanad, 04935-240554, 240918, 9447518715, 9447394043

Nil

Back

NIL

വിദ്യാഭ്യാസഓഫീസര്‍, അദ്ധ്യാപകന്‍ എന്നീനിലകളില്‍ വിദ്യാഭ്യാസ, സാമൂഹികരംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ശ്രീ.എ.ബാലഗോപാലന്‍ നായര്‍. ശിഷ്യഗണങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയഭാജനമായ ബാലഗോപാലന്‍മാസ്റര്‍ക്ക് നാടിന്റെ വികസനത്തിനായി സ്തുത്യര്‍ ഹ മായ സംഭാവനകള്‍ നല്കാന്‍ കഴിഞ്ഞു.
ചിറയ്ക്കല്‍ സ്കൂള്‍ ഹെഡ്മാസ്ററായിരുന്ന പരേതനായ കെ.ചന്തുനായരുടെയും പാപ്പിനിശ്ശേരി അരോളില്‍ പരേതയായ മാധവിയമ്മയുടെയും മകനായി 1930-ല്‍ ജനിച്ചു. ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍, കോഴിക്കോട് സാമൂതിരി കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായി സ്കൂള്‍, കലാലയവിദ്യാഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീട് പിതാവിന്റെ വഴിയേ അദ്ധ്യാപനത്തിലേക്കുകടക്കാന്‍ തീരുമാനിക്കുകയും അദ്ധ്യാപകപരിശീലനം (ബി.ടി.) പൂര്‍ത്തിയാക്കുകയും ചെയ്തു.
പരിശീലനം പൂര്‍ത്തിയാക്കുന്നതിനുമുന്‍പേ ചെറുകുന്ന് ഹൈസ്കൂള്‍, മലപ്പുറം, ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്നു. 1955-ല്‍, മാനന്തവാടി ഹൈസ്കൂളില്‍ ഔദ്യോഗികസേവനത്തിന് തുടക്കമിട്ടു. അക്കാലത്ത് മാനന്തവാടി ഹൈസ്കൂള്‍ ഉള്‍പ്പെടെ രണ്ട് ഹൈസ്കൂളുകള്‍ മാത്രമാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. മാനന്തവാടി ഗവ. ആശുപത്രിക്കുസമീപം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ പിന്നീട് ട്യു സായ്വിന്റെയും തുടര്‍ന്ന്, മാനന്തവാടി ബിഷപ്പിന്റെയും സ്ഥലത്തേക്ക് (ചങ്ങാടക്കടവ്) മാറ്റി. സയന്‍സ് അദ്ധ്യാപകനായിരുന്ന മാസ്ററുടെ സഹായത്താല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്കൂളില്‍ ഒരു മികച്ച ലബോറട്ടറി സുസജ്ജമാക്കുവാന്‍ കഴിഞ്ഞു. എന്‍.സി.സി., എ.സി.സി. ട്രൂപ്പിന്റെ മേല്‍നോട്ടം മാസ്റര്‍ക്കായിരുന്നു. 
മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ് ഭാരത് സേവാസമാജം സ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കു മ്പോള്‍ മാസ്ററുടെ നേതൃത്വത്തില്‍ സ്കൂളില്‍ സമാജം ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. റോഡുനിര്‍മ്മാണം, കാടുവെട്ടിത്തെളിക്കല്‍, കക്കൂസ് നിര്‍മ്മാണം, കമ്പോസ്റ് നിര്‍മ്മാണം എന്നിങ്ങനെ ഒട്ടനവധി വികസനോന്മുഖപരിപാടികള്‍ പ്രസ്തുതക്യാമ്പുകളോടനുബന്ധിച്ച് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകയിനം ശീമക്കൊന്ന വയനാട്ടില്‍ ആദ്യമായി കൊണ്ടുവന്നതും ക്യാമ്പിന്റെ ഭാഗമായാണ്. 
മാനന്തവാടി സ്കൂളിനെ കായികമേഖലയില്‍ പുതിയ തലങ്ങളിലെത്തിക്കുന്നതിനും മാസ്റര്‍ക്കു കഴിഞ്ഞു. അക്കാലത്തെ മികച്ച ഫുട്ബോള്‍ ടീം ഇവിടുത്തേതായിരുന്നു. വയനാട്ടില്‍ ആദ്യമായി സയന്‍സ് എക്സിബിഷന്‍ നടത്തിയത് മാസ്ററുടെ മേല്‍നോട്ടത്തിലാണ്. അഞ്ചുവര്‍ഷത്തോളം വിദ്യാഭ്യാസ ഓഫീസറായും (എ.ഇ.ഒ.) സേവനം ചെയ്തശേഷമാണ് മാസ്റര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. 
മാനന്തവാടി ലയണ്‍സ് ക്ളബ്ബിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് മാസ്റര്‍. 1969-ലായിരുന്നു അത് രൂപീകൃതമായത്. അന്നത്തെ ഭാരവാഹികളായിരുന്ന പരേതരായ ഡോ. ബി.കെ.ജി.നമ്പ്യാര്‍, അഡ്വ.വി.പി. ചാത്തുക്കുട്ടി, ഫാ. ഇ. ബ്രിഗാന്‍സാ എന്നിവരെ ഇദ്ദേഹം സ്മരിക്കുന്നു. മാസ്ററുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും ഇന്ന് ഉന്നതനിലകളില്‍ വിരാജിക്കുന്നു.
ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്ററയി റിട്ടയര്‍ചെയ്ത എം. ദേവിയാണ് ഭാര്യ. തൃശ്ശൂര്‍ മണ്ണത്താഴത്ത് കുടുംബാംഗമാണ്. മേജറായിരുന്ന എം. കെ. പ്രസാദ് (ഇപ്പോള്‍ ഗള്‍ഫില്‍), ഡോ. എം. ധന്യ (പഞ്ചാബ്) എന്നിവര്‍ മക്കള്‍. പത്മനാഭന്‍, രാമചന്ദ്രന്‍ എന്നിവരാണ് മാസ്ററുടെ സഹോദരങ്ങള്‍.

              
Back

  Date updated :