K. Baiju

K. Baiju

Any

Reading

Problem

Doctor

Manjima

Kidangoor P.O.

Kottayam, 9447076140

Nil

Back

NIL

ആധുനിക ജീവിതശൈലികള്‍ അതിന്റെ ഗുണങ്ങളോടൊപ്പം നിരവധി രോഗങ്ങളെയും നമ്മുടെ പടിവാതില്‍ക്കല്‍ കൊണ്ടെത്തിക്കാറുണ്ട്. പ്രമേഹം അതിലൊന്നാണ്. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരിലെല്ലാം ഇന്ന് പ്രമേഹം കണ്ടുവരുന്നുണ്ട്. ഈ രോഗത്തിന്റെ ശാസ്ത്രീയവശങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ച് അതിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങള്‍ സംഭാവനചെയ്ത ആതുരശുശ്രൂഷകനാണ് ഡോ. കെ. ബൈജു. 
1971 മെയ് 7-ന് പരേതനായ ഡോ.കെ.എ. കൃഷ്ണന്റെയും വി.ജെ. ത്രേസ്യാമ്മയുടെയും മകനായി പാലായ്ക്കടുത്ത് പുലിയന്നൂരില്‍ ജനിച്ചു. പാലാ സെന്റ് തോമസ് ഹൈസ്കൂളിലായിരുന്നു സ്കൂള്‍ പഠനം. മാന്നാനം കെ.ഇ. കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. പിതാവിന്റെ പാത പിന്തുടര്‍ന്ന് ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കാനായിരുന്നു ബൈജുവിന് മോഹം. പഠനത്തില്‍ ഏറെ മികവുപുലര്‍ത്തിയിരുന്ന ഇദ്ദേഹത്തിന് മെഡിക്കല്‍ പ്രവേശനം അസാധ്യവുമല്ലായിരുന്നു. അങ്ങനെ, കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഇദ്ദേഹം 1995-ല്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. 
വിദ്യാഭ്യാസകാലത്ത് പാഠ്യവിഷയങ്ങളിലെന്നതുപോലെതന്നെ പാഠ്യേതരരംഗങ്ങളിലും ഇദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. പെയിന്റിങ്ങിലും പെന്‍സില്‍ ഡ്രോയിങ്ങിലും സംസ്ഥാനതലത്തില്‍വരെ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ ബൈജുവിന് കഴിഞ്ഞിട്ടുണ്ട്. 
മെഡിക്കല്‍ ബിരുദം സമ്പാദിച്ചശേഷം ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചി(ഐ.സി.എം.ആര്‍)ല്‍ പ്രമേഹത്തെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു ഡോക്ടര്‍ ബൈജുവിന്റെ നിയോഗം. നവീനജീവിതശൈലികളും ഫാസ്റ് ഫുഡ് ശൈലികളും പ്രമേഹംപോലുള്ള രോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍പ്പോലും വ്യാപകമാക്കിയിട്ടുണ്ട്. യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഡോ.ബൈജുവിന്റെ ഗവേഷണത്തിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രമേഹത്തിന്റെ ശാസ്ത്രീയവശങ്ങളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ംംം.റശമയലശേരസലൃമഹമ.രീാ എന്ന വെബ് സൈറ്റില്‍ നിന്ന് ലഭ്യമാണ്. ഒമ്പതുവര്‍ഷത്തോളം ഡോക്ടര്‍ പ്രമേഹരോഗ ഗവേഷണത്തിലേര്‍പ്പെട്ടു. 
പിന്നീട് കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസറായി ചാര്‍ജെടുത്തു. ഗവേഷണങ്ങളില്‍ ഏറെ തത്പരനായ ഈ യുവ ആതുരസേവകന്‍ ഇപ്പോള്‍ ലീവെടുത്ത് അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗവേഷണം നടത്തിവരികയാണ്.
മിനിയാണ് ഭാര്യ. ഐ.സി.ഐ.സി.ഐയില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മിനി. മിഥുന്‍, മമിത (ഇരുവരും വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളാണ്.

              
Back

  Date updated :