വൈദികശാസ്ത്രത്തില് ആഴമേറിയ പാണ്ഡിത്യവും നിരവധി വര്‍ഷങ്ങളായി ഈ മേഖലയിലുള്ള അനുഭവസമ്പത്തും കൊണ്ട് തിളക്കമേറിയ വ്യക്തിത്വമാണ് വൈദിക ശ്രേഷ്ഠനായ റൈറ്റ്. റവ. ഡോ. കുരുവിള. ഇടുക്കിയിലെ ചീന്തലാറില്‍ 1947 ഓഗസ്റ് 15-ന് കുരുവിള-ചിന്നമ്മ ദമ്പതികളുടെ നാലാമത്തെ മകനായാണ് ഇദ്ദേഹം ഭൂജാതനായത്.
സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തന്റെ വഴി ഈശ്വരസേവനമാണെന്ന് തിരിച്ചറിയുകയും വേദശാസ്ത്രപഠനത്തിലേക്ക് ബിഷപ്പ് കുരുവിള തിരിയുകയും ചെയ്തു. 1975-ല്‍ ആംഗ്ളിക്കന്‍ സഭയില്‍ വൈദികനായി ഇദ്ദേഹം വാഴിക്കപ്പെട്ടു. 1995 മെയ് 28-നാണ് ബിഷപ്പായി ഇദ്ദേഹം സ്ഥാനാരോഹണം ചെയ്തത്. ഇതിനിടയില്‍ മഹായിടവക സെക്രട്ടറി, യൂത്ത് ഫെല്ലോഷിപ്പ് പ്രസിഡണ്ട്, പാസ്ററല്‍ ബോര്‍ഡ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായി ബിഷപ്പ് കുരുവിള സേവനമനുഷ്ഠിച്ചു.
അയ്യപ്പന്‍കോവില്‍ കുന്നേല്‍ പത്രോസ്-മേരി ദമ്പതികളുടെ പുത്രി ആലീസുകുട്ടിയാണ് ബിഷപ്പ് കുരുവിളയുടെ പത്നി. ഡോക്ടറായ ആലീസുകുട്ടി സ്വന്തമായി ഒരു ക്ളിനിക്ക് നടത്തിവരുന്നു. ഇവരുടെ ഏകപുത്രി ഫെമിന വിവാഹിതയാണ്. ഫെമിനയുടെ ഭര്‍ത്താവ് റവ. ആന്റണി ജോണ്‍ ആറ്റിന്കരയില് ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നു. ഫെമിന-റവ: ആന്റണി ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. (നിവ്യാ, നവ്യ, നിയ).
1991 ഏപ്രില്‍ മാസത്തില്‍ നാട്ടകം ചില്‍ഡ്രന്‍സ് ഹോം എന്നപേരില്‍ ഒരു സ്ഥാപനത്തിന് ബിഷപ്പ്. കുരുവിളയും കുടുംബവും തുടക്കമിട്ടു. അതിനായി പുതിയ ഒരു കെട്ടിടവും സ്ഥാപിച്ചു. ഇപ്പോള്‍ 16 കുട്ടികള്‍ ഈ സ്ഥാപനത്തില്‍ അന്തേവാസികളായുണ്ട്. രണ്ടുകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ട് കുട്ടികള്‍ ബി.എഡ്ഡ്. കഴിഞ്ഞു. രണ്ടുപേര്‍ പി.ജി.ഡി.സി.എ. കഴിഞ്ഞു. ഒരാള്‍ എം.എ.ക്കും ഒരാള്‍ ബി.എസ്സിക്കും പഠിക്കുന്നു. ഫെമിനാ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു ഗാര്‍മെന്റ് സെന്ററും കമ്പ്യൂട്ടര്‍ സെന്ററും നടത്തുന്നുണ്ട്. തന്റെ സ്വന്തം കുട്ടികളെപ്പോലെയാണ് ബിഷപ്പ് കുരുവിളയും കുടുംബവും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ പരിചരിക്കുന്നത്. ആതുരസേവനരംഗത്ത് ബിഷപ്പ് കുരുവിളയും കുടുംബവും നടത്തുന്ന സേവനം നിസ്വാര്ത്ഥമാണ്.
തങ്കമ്മ രാജു, പെണ്ണമ്മ പാപ്പച്ചന്, റേച്ചല്‍, സാറാമ്മ ജോയി, കുഞ്ഞുമോള്‍ കുഞ്ഞുമോന്, പാസ്റര്‍ ജോസഫ് പുത്തേട്ട് എന്നിവരാണ് റൈറ്റ്. റവ. കുരുവിളയുടെ സഹോദരങ്ങള്‍. ആംഗ്ളിക്കന്‍ ചര്‍ച്ച് സി.എം.എസ്സ് മധ്യകേരള മഹായിടവകയുടെ പ്രഥമബിഷപ്പാണ് റൈറ്റ്. റവ. കുരുവിള സി. പുത്തേട്ട്. |