Dr.Deepthi J

Dr.Deepthi J

Any

Reading

Problem

Doctor

Panchajanyam

Mulakkulam North, Piravam

Ernakulam, Mob. 94477 47730

.

Back

.

NIL

ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ഏറെ ശ്രദ്ധേയയായ വനിതാഡോക്ടറാണ് ശ്രീമതി. ദീപ്തി.ജെ. ത്വക്രോഗചികിത്സാരംഗത്ത് നൈപുണ്യമുള്ള വൈദ്യന്മാരുടെ അഭാവം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഡോ. ദീപ്തിയെപ്പോലുള്ള വിദഗ്ദ്ധരുടെ സേവനം പ്രധാനമാണ്. എല്ലാവിധ ത്വക്രോഗങ്ങളും ലളിതമായ ചികിത്സാരീതികളിലൂടെ അകറ്റുന്നതില്‍ വിദഗ്ദ്ധയാണ് ദീപ്തി. ചികിത്സകളെല്ലാം നേരിട്ട് നടത്തുന്നു എന്നതാണ് ഇവരുടെ സവിശേഷത.
സാമ്പത്തികമായി ഭദ്രതയുള്ള കുടുംബത്തിലാണ് ജനിച്ചത്. ഇലക്ട്രിസിറ്റി ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന എസ്. ജനാര്‍ദ്ദനന്റെയും തിരുവനന്തപുരത്ത് ആയുര്‍വ്വേദ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡോ. സി.പി. മീനാക്ഷിയമ്മയുടെയും മകളാണ് ദീപ്തി. സാമ്പത്തികമായ ഭദ്രത കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് മാതാപിതാക്കള്‍ക്ക് അനുഗ്രഹമായി. ആ വിദ്യാഭ്യാസ അടിത്തറയാണ് ദീപ്തിക്ക് ഈ നിലയിലെത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്.
പ്രാഥമികവിദ്യാഭ്യാസം പെരുമ്പാവൂര്‍ ക്യൂന്‍ മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലായിരുന്നു. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളില്‍നിന്നും എസ്.എസ്.എല്‍.സിയും മാര്‍ത്തോമാ വനിതാ കോളേജില്‍നിന്നും പ്രീഡിഗ്രിയും പാസ്സായി. തുടര്‍ന്ന്, തൃശൂര്‍, ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വ്വേദകോളേജില്‍നിന്ന് ബി.എ.എം.എസ്സ് കരസ്ഥമാക്കി.
വൃദ്ധപരിപാലനത്തിലും ചികിത്സയിലും വിദഗ്ദ്ധയാണ് ഡോ. ദീപ്തി. ഈ ചികിത്സയില്‍ പോസ്റ്ഗ്രാജുവേറ്റ് ഡിപ്ളോമയും ജീറിയാട്രിക്സ് ആന്‍ഡ് ജെറന്‍റ്റോളജി (പി.ഡി.ജി.ജി) ബിരുദവും സിദ്ധ, യോഗ എന്നിവയില്‍ ഡിപ്ളോമയും കരസ്ഥമാക്കിയിട്ടുണ്ട്. ആയുര്‍വ്വേദ ചികിത്സാരംഗത്ത് വ്യാപൃതയായിരുന്ന മാതാവാണ് ദീപ്തിക്ക് ഈ രംഗത്ത് പ്രചോദനമായത്. 
അമ്മയുടെ സഹായത്തോടെ വിവിധ മരുന്നുകളുടെ പ്രയോഗവും നിര്‍മ്മാണരീതികളും വശത്താക്കി. വിദ്യാഭ്യാസശേഷം പെരുമ്പാവൂരില്‍, നാഗാര്‍ജ്ജുന ഏജന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷം ഒരുവര്‍ഷക്കാലം പങ്കജകസ്തൂരിയില്‍ ആര്‍.എം.ഒ. ആയി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ കൂപ്ളിക്കാട്ട് ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സ നടത്തുന്നു. കഴിഞ്ഞ 4 വര്‍ഷങ്ങള്‍കൊണ്ട് ഈ ഹോസ്പിറ്റല്‍ ഡോ. ദീപ്തിയുടെ സേവനങ്ങളുടെ മികവില്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി. ഇപ്പോള്‍ ഈ ഹോസ്പിറ്റലിലെ ചീഫ് ആണ് ഡോ. ദീപ്തി.
കോട്ടയം ജില്ലയിലെ പ്രശസ്തമായ ആയുര്‍വ്വേദ ഹോസ്പിറ്റലാണ് കൂപ്ളിക്കാട്ട് ആയുര്‍വ്വേദ ഹോസ്പിറ്റല്‍. ബോബി ജോണിന്റെ ഉടമസ്ഥതയിലുള്ള ഈ ആശുപത്രിയില്‍ ഓരോ വിഭാഗത്തിനും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. വിഷരസായനചികിത്സയാണ് ഈ ആശുപത്രിയിലെ പ്രത്യേകത. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളാണ് പല രോഗങ്ങള്‍ക്കും ആധാരം. അങ്ങനെയുള്ള വിഷാംശങ്ങളെ ശരീരത്തില്‍നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ചികിത്സാരീതിയാണ് വിഷരസായനചികിത്സ. ഡോ. ദീപ്തിയാണ് വിഷരസായനചികിത്സയ്ക്ക് നേതൃത്വംനല്കുന്നത്. 120 വര്‍ഷത്തെ ആതുരസേവനപാരമ്പര്യമുള്ള കുടുംബാംഗമായ ഡോ. അനീഷിന്റെ ശിക്ഷണത്തിലാണ് ഇവര്‍ വിഷരസായനചികിത്സയില്‍ നൈപുണ്യം നേടിയത്.
ഫലപ്രദമായ ഈ ചികിത്സാരീതി രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ത്വക്രോഗങ്ങള്‍കൊണ്ടും വാതരോഗങ്ങള്‍കൊണ്ടും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ ഹോസ്പിറ്റല്‍ അഭയകേന്ദ്രമാകുന്നു. ഇവിടെനിന്ന് രോഗം സുഖപ്പെട്ട് പോകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് ഡോ. ദീപ്തിയുടെ ചികിത്സയ്ക്ക് ലഭിക്കുന്ന അംഗീകാരം. വളരെ ലളിതമായ ചികിത്സാരീതിയാണ് ത്വക്രോഗചികിത്സയില്‍ ഡോ. ദീപ്തി അവലംബിച്ചിരിക്കുന്നത്.

              
Back

  Date updated : 10/11/2010