C. Muhammed

C. Muhammed

Any

Reading

Problem

Doctor

Subamahal

Thokkilangadi, Koothuparambu P.O.

Kannur, 0490-2361999, 9846336199

Nil

Back

NIL

അജ്ഞാതനായും ആരുടെയും കണ്ണില്‍ പെടാതെയും ഞാന്‍ ഇവിടെ ജീവിക്കട്ടെ, ആരെക്കൊണ്ടും വിലപിക്കപ്പെടുത്താതെ ഞാന്‍ വിടപറയട്ടെ, ഒരു ശിലാ കഷണംപോലും എന്റെ ശവകുടീരത്തെ കാണിക്കാന്‍ ഇല്ലാതാകട്ടെ. അലക്സാണ്ടര്‍ പോപ്പിന്റെ ഈ വരികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഡോ.സി.മുഹമ്മദ്. ആദര്‍ശത്തിലൂന്നിയുള്ള ജീവിതം, കര്‍മ്മപഥത്തില്‍ അകമഴിഞ്ഞ ആത്മാര്‍ത്ഥത, അനുകമ്പാപൂര്‍ണ്ണമയ പെരുമാറ്റം ഇവയെല്ലാമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1949 ആഗസ്റ് 18-ാം തീയതി തയ്യില്‍ കീച്ചാക്കണ്ടി കുഞ്ഞിപ്പോക്കറുടെയും ചുത്തോമണി കുഞ്ഞാമിനയുടെയും മകനായി ഇദ്ദേഹം ജനിച്ചു. ഉപ്പ ബിസിനസ്സുകാരനായിരുന്നു. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കാളിയായിരുന്നു കുഞ്ഞിപ്പോക്കര്‍. 
ചെറുപ്പം മുതല്‍തന്നെ പഠനകാര്യങ്ങളിലും കലാകായികതലങ്ങളിലും മുഹമ്മദ് പ്രാഗല്ഭ്യം തെളിയിച്ചു. തൊക്കിലങ്ങാടി എന്‍.എന്‍.എല്‍.പി. സ്കൂള്‍, കൂത്തുപറമ്പ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനൊടുവില്‍ 1964-ല്‍ ഇദ്ദേഹം എസ്.എസ്.എല്‍.സി. പാസ്സായി. പത്താംതരംവരെ മെറിറ്റ് സ്കോളര്‍ഷിപ്പോടുകൂടിയായിരുന്നു പഠനം. 1966-ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ നിന്നും ഉയര്‍ന്നമാര്‍ക്കോടെ പ്രീഡിഗ്രി പാസ്സായി. തുടര്‍ന്ന് 1969-ല്‍, എസ്.എന്‍. കോളജില്‍നിന്ന് ബി.എസ്.സി. കെമിസ്ട്രി ബിരുദവും ഇദ്ദേഹം കരസ്ഥമാക്കി. ബിരുദത്തിനുശേഷം എം.ബി.ബി.എസ്സിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച ഇദ്ദേഹം 1976-ല്‍ ഡോക്ടറായി.
ഔദ്യോഗികജീവിതത്തിലേക്ക് കാലുകുത്തിയ മുഹമ്മദ്, 1976-78 വരെ ഓമശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു. ഇതിനുശേഷം 1978- 80 വരെ ചോമ്പാല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍. 1981 മുതല്‍ പയ്യോളി സുബാ ഹോസ്പിറ്റലില്‍ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. ഈ ഹോസ്പിറ്റലില്‍ കഴിഞ്ഞ 27 വര്‍ഷമായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
വൈദ്യശാസ്ത്രത്തോടൊപ്പം കായികമേഖലയിലും തത്പരനായ ഇദ്ദേഹം മികച്ച ഒരു ഫുട്ബോള്‍ കളിക്കാരനാണ്. 1964-ല്‍ കൂത്തുപറമ്പ് ഹൈസ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്ന ഇദ്ദേഹം, 1971-72 കാലയളവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനുവേണ്ടി കോഴിക്കോട് ബി.ഡിവിഷന്‍, നാഗ്ജി ടൂര്‍ണ്ണമെന്റില്‍ ബൂട്ട്സണിഞ്ഞു. സ്കൂള്‍തലത്തില്‍ സ്കൌട്ട്സിലും സ്പോര്‍ട്സിലും അത്ലറ്റിക്സിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ജില്ലാതലത്തില്‍ ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 
സാമുദായികരംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഇദ്ദേഹത്തിന്റെ തന്നെ കൃതിയായ റിഫ്ളക്ഷന്‍ ഇന്‍ ഇസ്ളാം എന്നഗ്രന്ഥത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. നിലവില്‍ വിദ്യാനികേതന്‍ പബ്ളിക് സ്കൂളിന്റെ വൈസ് ചെയര്‍മാനാണ് മുഹമ്മദ്. ഖയാല്‍ ഓഫ് മെലഡി എന്ന മ്യൂസിക് ക്ളബ്ബിന്റെ പാര്‍ട്ണറായിരുന്ന മുഹമ്മദ്, ശ്രദ്ധേയനായ ഒരു ഗായകന്‍ കൂടിയാണ്. ഐ.എം.ഏയുടെ പ്രവര്‍ത്തകനായ ഇദ്ദേഹം ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് എന്ന ട്രസ്റിന്റെ ചെയര്‍മാനാണ്. ഈനിലയില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്കിവരുന്നു. കലാസാംസ്കാരിക പരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാറുള്ള മുഹമ്മദ്, മെഡിക്കല്‍ സംബന്ധമായ ധാരാളം പരിപാടികളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. 
1999-ല്‍ ഹജ്ജിന് പോയ ഇദ്ദേഹം, തികഞ്ഞ ഖുര്‍-ആന്‍ വിശ്വാസിയാണ്. തൊക്കിലങ്ങാടി എന്‍.എന്‍.എല്‍.പി.യില്‍, തന്നെപ്പഠിപ്പിച്ച മാധവി ടീച്ചറാണ് ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്ന് ഇദ്ദേഹം അഭിമാനപൂര്‍വ്വം പറയുന്നു.
സമൂഹത്തില്‍ കൊടികുത്തിവാഴുന്ന അരാജകത്വത്തില്‍ ദുഃഖിതനായ ഇദ്ദേഹം രാഷ്ട്രീയ, സാമൂഹികരംഗങ്ങള്‍ ഇക്കാലത്ത് മൂല്യച്യുതി നേരിടുന്നുവെന്ന് പറയുന്നു. മെഡിക്കല്‍ കോളജുകളുടേയും ഡോക്ടര്‍മാരുടേയും അനിയന്ത്രിതമായ വളര്‍ച്ച രോഗികളെ സൃഷ്ടിക്കുന്നതിലേയ്ക്ക് നയിക്കുമോ എന്ന് ഇദ്ദേഹം ഭയക്കുന്നു.
1974-ലാണ് ഡോ. മുഹമ്മദ് വിവാഹിതനായത്. വിരാജ്പേട്ട നഗരസഭാംഗമായിരുന്ന അസ്സുഹാജിയുടെയും ആയിഷ ഉമ്മയുടെയും മകളായ സുബൈദയാണ് ബീവി.
ഷഹീര്‍(എം.ഫാം, ജിദ്ദയില്‍ ഉദ്യോഗസ്ഥന്‍), നൂഫ(ബി.എസ്.സി., പി.ജി.ഡി.സി.എ), നഫാസ്(എം.സി.എ, ഐ.ബി.എം. ഹൈദരാബാദ്), ഷാനിദ് (എം.ബി.ബി.എസ്., പരിയാരം മെഡിക്കല്‍ കോളജ്) എന്നിവരാണ് മക്കള്‍. ഹഷ്ന (ആയുര്‍വ്വേദ ഡോക്ടര്‍), ഷാനവാസ് (എഞ്ചീനിയര്‍, മുംബൈ) എന്നിവര്‍ മരുമക്കളാണ്. അബു (അന്തരിച്ചു), ഹഫ്സ, ഉമ്മര്‍ എന്നിവരാണ് മുഹമ്മദിന്റെ സഹോദരങ്ങള്‍.

              
Back

  Date updated :