T.M. Mathews

T.M. Mathews

Any

Reading

Problem

Advocate

Hosdurg

Puthiyakotta, Kanjangadu

Kassergod, 0467-2204010

Nil

Back

NIL

അഭിഭാഷകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ ശ്രദ്ധേയനാണ് അഡ്വ. ടി.എം. മാത്യൂസ്. ഔദ്യോഗികരംഗത്ത് മികവിന്റെ പ്രതീകമായ മാത്യൂസ്, പണാധിപത്യത്തിന്റെ രാഷ്ട്രീയത്തെ വെറുക്കുന്ന ആദര്‍ശശാലിയായ പൊതുജനസേവകനാണ്.
1946 മെയ് 3-ന് മാത്യൂസിന്റെയും മറിയാമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കുടക്കച്ചിറ എന്ന സ്ഥലത്ത് ജനിച്ചു. കോട്ടയം കിഴക്കരക്കാട്ടു കുടുംബത്തില്‍നിന്ന് രൂപംകൊണ്ട തെരുവപ്പുഴ കുടുംബാംഗമായ പിതാവ് കോട്ടയത്തെ പാലായില്‍നിന്നും ചിറ്റാരിക്കലേക്ക് കുടിയേറി കൃഷിയില്‍ നൂറുശതമാനം വിജയം കൊയ്ത അദ്ധ്വാനശീലനായ കര്‍ഷകനാണ്. മിലിട്ടറിയില്‍ സേവനം ചെയ്തിട്ടുള്ള അദ്ദേഹം ജീവിതവിജയം കൈവരിക്കുന്നതിന് മക്കളെ കൈപിടിച്ചുനടത്തി. ജ്യോതിഷരംഗത്ത് തത്പരനായിരുന്നു. 1919-ല്‍ ജനിച്ച അദ്ദേഹം 1997-ല്‍ നിര്യാതനായി. ടി.എം. മാത്യൂസിന്റെ അമ്മ മറിയാമ്മ പാലാ കാഞ്ഞമല കുടുംബാംഗമാണ്.
മരങ്ങാട്ടുപള്ളി യു.പി. സ്കൂള്‍, തോമാപുരം സെന്റ് തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തേവര എസ്.എച്ച്. കോളേജില്‍നിന്ന് പ്രീഡിഗ്രിയും ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും സമ്പാദിച്ചു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഉഡുപ്പി ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബി. പൂര്‍ത്തിയാക്കി.
പ്രശസ്ത വക്കീലായിരുന്ന കുഞ്ഞിരാമമേനോന്റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന്, തലശ്ശേരിയില്‍ അഡ്വ. വി.വി. ജോസഫിന്റെകൂടെയും പ്രവര്‍ത്തിച്ചു. 1976-ല്‍ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ അഭിഭാഷകരംഗത്ത് പേരെടുക്കാന്‍ മാത്യൂസിനുകഴിഞ്ഞു.
തേവര എസ്.എച്ച് കോളേജില്‍ കെ.എസ്.യു ബാനറില്‍ മത്സരിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിക്കൊണ്ടാണ് മാത്യൂസ് തന്റെ രാഷ്ട്രീയജീവിതത്തിനു തിരികൊളുത്തിയത്. രാഷ്ട്രീയരംഗത്ത് ആദര്‍ശം മുഖമുദ്രയാക്കിയ ഇദ്ദേഹം കോണ്‍ഗ്രസ്(ഐ) കാഞ്ഞങ്ങാട് ബ്ളോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി (12 വര്‍ഷം), ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം, ഐ.എന്‍.ടി.യു.സി ജില്ലാ ട്രഷറര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനത കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ് പ്രസിഡന്റാണ്.
1986-95 കാലയളവില്‍ ഹോസ്ദുര്‍ഗ് താലൂക്ക് നോട്ടറി ആയിരുന്നു. 1995 മുതല്‍ കാസര്‍കോട് ജില്ലാ നോട്ടറിയാണ്.
ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപിക ലീലാമ്മയാണ് ഭാര്യ. നിസ്സി, നീന, നിമ്മി എന്നിവര്‍ മക്കളാണ്.
ടി.എം. ജോസഫ് (ചിറ്റാരിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), തോമസ്, ജവഹര്‍ മാത്യൂസ് (ഫെഡറല്‍ ബാങ്ക്), സുഭാഷ് മാത്യൂസ് (ഇന്ത്യന്‍ ബാങ്ക്), പ്രൊഫ. ജസ്സി (മാടായി കോളേജ്), അഡ്വ. ജമിനി (ചെന്നൈ), ജോഷി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :