Arangil Chithra

Arangil Chithra

Any

Reading

Problem

Advocate

S.H. Apartment

Convent Road

Kozhikkode, 0495-2365790 (R), 2366435 (O)

Nil

Back

NIL

അഭിഭാഷക എന്നനിലയില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയാണ് ശ്രീമതി. അരങ്ങില്‍ ചിത്ര. 1958 സെപ്തംബര്‍ 29-ന് അരങ്ങില്‍ ചന്തുക്കുട്ടിയുടെയും അമ്പാളി മായയുടെയും മകളായി ജനിച്ചു. പിതാവ് ചന്തുക്കുട്ടി ബോംബെയില്‍ ബ്രിട്ടീഷ് കമ്പനിയായ കാല്‍ടെക്സില്‍ കാഷ്യറായിരുന്നു. ചിത്രയുടെ അമ്മാവന്‍ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ കക്ഷികള്‍ വരുന്നതും കേസുകള്‍ കൈകാര്യം ചെയ്യുന്നതും കാണാനിടയായത് അഭിഭാഷകയാകുന്നതില്‍ ചിത്രയ്ക്ക് പ്രചോദനമായി.
1972-73 കാലഘട്ടത്തില്‍ പ്രോവിഡന്റ് ഗേള്‍സ് ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ ചിത്ര, ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നിന്ന് 1975-ല്‍ പ്രീഡിഗ്രി പാസ്സായി. പിന്നീട്, ഡിഗ്രിക്ക് ഡബിള്‍മെയിനായി ഹിസ്ററിയും ഹിന്ദിയും പഠിച്ച ഇവര്‍ 1978-ല്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഇതിനുശേഷം 1978-81 കാലഘട്ടത്തില്‍ മംഗലാപുരം വൈകുണ്ഠപാലിക ഉഡുപ്പി ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. 1981-ല്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്തു. അഡ്വ.ടി.വി. സിദ്ധാര്‍ത്ഥന്‍, അഡ്വ. പി.വി. ശ്രീധരന്‍നായര്‍ എന്നിവരുടെ കീഴിലായിരുന്നു പ്രാക്റ്റീസ്. സിവില്‍, ക്രിമിനല്‍ കേസുകളും കുടുംബകോടതി കേസുകളും കൈകാര്യം ചെയ്യുന്ന ഇവര്‍, കുടുംബകോടതിയിലെ ജീജാഭായി-ഹരിദാസ് കേസ്, ശ്രീജ-ഹരിദാസ് കേസ്, ഫാസിയ-ഇ. മുഹമ്മദ് കേസ് എന്നിങ്ങനെ അനേകം കേസുകള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.
സിവില്‍ അഡ്വക്കേറ്റ് കെ. ബാലകൃഷ്ണന്‍നായരുടെ കേസ് അവതരണശൈലിയും അഡ്വ. പി.യു. ശിവശങ്കരന്‍നായര്‍ കേസ് നടത്തുന്നതില്‍ കാണിക്കുന്ന കൌശലവും ചിത്രയെ ഏറെ ആകര്‍ഷിച്ചിരുന്നു. കോടതിയില്‍ അഡ്വ. പി.സി. രാമചന്ദ്രമേനോന്റെ ഗംഭീരപ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും മരിച്ചുപോയ അഡ്വ. രാമന്‍കുട്ടിനായര്‍ വളരെ ശാന്തനായി കേസ് നടത്തുന്നതില്‍ വിദഗ്ദ്ധനായിരുന്നുവെന്നും ചിത്ര അനുസ്മരിക്കുന്നു. അഡ്വ. കുഞ്ഞിരാമമേനോന്റെ കേസ് പ്രസന്റേഷന്‍, ക്രോസ് വിസ്താരം, ഇംഗ്ളീഷ് പ്രാഗല്ഭ്യം, കേസ് നടത്തുന്ന രീതി, നിയമജ്ഞാനം എന്നിവയും ചിത്രയെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവരെ മാതൃകയാക്കുന്ന ചിത്രയെ കുടുംബകോടതിയിലേക്ക് നയിച്ചത് പാര്‍ലമെന്റംഗമായ പി. സതീദേവിയാണ്.
പഠിക്കുന്നകാലത്ത് ചിത്രരചനയിലും സംഗീതത്തിലും താത്പര്യം പ്രകടിപ്പിച്ചിരുന്ന ഈ അഭിഭാഷക പഴയഗാന ങ്ങളുടെ വിപുലമായ ശേഖരം തന്നെ സൂക്ഷിക്കുന്നുണ്ട്. പങ്കജ് ഉധാസ്, ഉംബായി, ഷഹഭാസ് അമന്‍ എന്നിവരുടെ ഗസലുകള്‍ ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന ചിത്ര അനാഥര്‍ക്കും മറ്റും കഴിയുന്ന സേവനങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. പുസ്തകങ്ങളുടെ ഒരു വലിയ ശേഖരത്തിനുടമയാണ്. പ്രൈമറി ക്ളാസുകളില്‍ പഠിപ്പിച്ച ആനിമസ് ടീച്ചര്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നു എന്ന് ചിത്ര ഓര്‍ക്കുന്നു. പഠിക്കുന്നകാലത്ത്, എന്‍.സി.സി.യിലും അംഗമായിരുന്നു. ഉത്തര്‍പ്രദേശില്‍ വച്ച് നടന്ന മൌണ്ടനീറിംഗ് ക്യാമ്പുകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ബെസ്റ് കേഡറ്റ് ആയി 
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രയ്ക്ക് എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഹൈസ്കൂള്‍, കോളജ് തലങ്ങളില്‍ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ഈശ്വരവിശ്വാസിയാണ് ചിത്ര. അരങ്ങില്‍ ഭുവനേശ്വരിക്ഷേത്രം ചിത്രയുടെ തറവാട്ട് ക്ഷേത്രമാണ്. 1991-ലായിരുന്നു വിവാഹം. ബിസിനസ്സുകാരനായ ചോമ്പാപ്പറമ്പിലെ സുധീര്‍ നല്ലാഞ്ഞിയാണ് ഇവരുടെ ഭര്‍ത്താവ്. റെയില്‍വേയില്‍നിന്നും റിട്ടയറായ അച്യുതന്റെയും വസുമതിയുടെയും മകനായ സുധീര്‍ ചിത്രകാരനും കണ്ണൂര്‍ സ്വദേശിയുമാണ്. കോഴിക്കോട്ട് റിയല്‍ എസ്റേറ്റ് സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 
പരേതനായ പ്രഭാശങ്കരന്‍ (സൂപ്പര്‍വൈസര്‍), പരേതയായ മായാമോഹന്‍ (റെയില്‍വേ), ഗള്‍ഫില്‍ റിഗ്ഗ് ഓപ്പറേറ്ററായ അച്യുതാനന്ദന്‍, ഫാലിസെര്‍ട്ടഡ് കമ്പനിയില്‍ റിഗ്ഗ് ഓപ്പറേറ്ററായ രാംദാസ്, അദ്ധ്യാപികമാരായ ഭാരതി, സുന്ദരി, ശകുന്തള, സതീരത്നം എന്നിവര്‍ ചിത്രയുടെ സഹോദരങ്ങളാണ്. ചിത്രയെ പഠിപ്പിച്ചതും ഇന്നത്തെ നിലയിലെത്തിച്ചതും അച്യുതാനന്ദനാണ്. സതീരത്നം സ്വന്തമായി സ്കൂള്‍ നടത്തു ന്നുണ്ട്. പരേതനായ അരങ്ങില്‍ ശ്രീധരന്‍ ചിത്രയുടെ ബന്ധുവാണ്.

              
Back

  Date updated :