K.C. George

K.C. George

Any

Reading

Problem

Advocate

Kalarikkal House

Vedippura Lane

Kottayam, Nil

Nil

Back

NIL

നീതിപീഠത്തിന്റെ കാവല്‍ ക്കാരാണ് കോട്ടയം കളരിക്കല്‍ കുടുംബാംഗങ്ങള്‍. ഇതില്‍ പ്രധാനിയാണ് അഡ്വ. കെ.സി. ജോര്‍ജ്ജ്. അഭിഭാഷകന്‍, ജഡ്ജി തുടങ്ങിയ ഉത്തരവാദിത്വമാര്‍ന്ന പദവികള്‍ അലങ്കരിക്കുകവഴി നിസ്സഹായരായ ജനഹൃദയങ്ങളില്‍ മാതൃകാനീതിപാലകന്‍ എന്ന സ്ഥാനം നേടിയെടുത്ത അതുല്യ വ്യക്തിത്വമാണ് ഇദ്ദേഹം. നീതി നിര്‍വ്വഹണത്തിനായി ഏതറ്റംവരെ പോകുന്നതിനും എത്ര കഠിനമായ യാതനകള്‍ സഹിക്കുന്നതിനും സദാ സന്നദ്ധനായിരുന്നു അഡ്വ. കെ.സി. ജോര്‍ജ്ജ്.
പ്രസിദ്ധമായ കളരിക്കല്‍ കുടുംബത്തില്‍ പരേതനായ അഡ്വ. കെ. ചാക്കോയുടെയും കോട്ടയം മാന്നാനം പെരുമാലില്‍ കുടുംബാംഗമായ ത്രേസ്യാമ്മയുടെയും പുത്രനായി 1942 ജനുവരി 28-ന് ജനനം. ചങ്ങനാശ്ശേരിക്ക് സമീപമുള്ള 
ഇടിഞ്ഞില്ലം എന്ന സ്ഥലത്തുനിന്ന് കോട്ടയത്തുവന്ന് സ്ഥിര
താമസമാക്കിയവരാണ് ജോര്‍ജ്ജിന്റെ കുടുംബാംഗങ്ങള്‍. കോട്ടയം ബാര്‍ അസോസിയേഷനിലെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു അച്ഛന്‍ കെ. ചാക്കോ.
ബി.എസ്സി, ബി.എല്‍. ബിരുദധാരിയായ കെ.സി. ജോര്‍ജ്ജിന്റെ സ്കൂള്‍ ജീവിതം ആരംഭിച്ചത് കോട്ടയം സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിലാണ്. കോട്ടയം ഹോളി ഫാമിലി സ്കൂളില്‍നിന്ന് പത്താംക്ളാസ്സ് പാസ്സായി. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് പ്രീഡിഗ്രിയും ബി.എസ്സി. ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന്, നിയമവിദ്യാഭ്യാസത്തിനായി തിരുവനന്തപുരം ഗവ. ലോ കോളജിലേക്ക്.
നിയമവിദ്യാഭ്യാസത്തിനുശേഷം 1967-ല്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. യുവ അഭിഭാഷകര്‍ തരണം ചെയ്യേണ്ടിവരുന്നതായ പ്രതിസന്ധികളെല്ലാം മറികടന്ന് ശക്തമായിത്തന്നെ ഈ രംഗത്ത് നിലയുറപ്പിച്ചു. അഭിഭാഷകനായിരുന്ന പിതാവിന്റെ പ്രചോദനം ഇദ്ദേഹത്തിന് ഏറെ സഹായകമായി. 10 വര്‍ഷത്തോളം നീണ്ടുനിന്ന അഭിഭാഷകജീവിതത്തിനൊടുവില്‍ 1976-ല്‍ മുന്‍സിഫായി ജ്യുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. 
1976-83 കാലങ്ങളില്‍ ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍സിഫായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, 1983-ല്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുട കോടതിയില്‍ സബ്ജഡ്ജായി നിയമിതനായി. സ്തുത്യര്‍ഹവും നീതിപൂര്‍വ്വവുമായ സേവനം കാഴ്ചവെച്ച കെ.സി. ജോര്‍ജ്ജ്, താമസിയാതെ ജില്ലാജഡ്ജിയായി നിയമിക്കപ്പെട്ടു. തൃശ്ശൂര്‍, കോഴിക്കോട്, തലശ്ശേരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തന്റെ സേവനം ലഭ്യമാക്കിയ ഇദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ പഴുതുകളില്ലാത്തതും സര്‍വ്വോപരി സൂക്ഷ്മതയേറിയതുമായിരുന്നു.
ജില്ലാ ജഡ്ജിയായിരിക്കെ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ അഡ്-ഹോക്ക് ക്ളെയിംസ് കമ്മിഷണര്‍, 1990-91-ല്‍ തൃശ്ശൂര്‍, എം.എ.സി.റ്റി. ആന്‍ഡ് എസ്സന്‍ഷ്യല്‍ കൊമോഡിറ്റി സ്പെഷ്യല്‍ ജഡ്ജ്, 94-96-ല്‍ തൃശ്ശൂര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സ്പെഷ്യല്‍ ജഡ്ജ്, 2000-02-ല്‍ ഹൈക്കോടതി രജിസ്ട്രാര്‍ എന്നീ പദവികളലങ്കരിച്ച കെ.സി. ജോര്‍ജ്ജ് 2002 ജനുവരിയില്‍ തന്റെ ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ചു.
നീതിപൂര്‍വ്വമായ ജീവിതം നയിച്ച ഇദ്ദേഹം വീണ്ടും ജനനന്മയ്ക്കായി അഭിഭാഷകവേഷമണിഞ്ഞു. ഇന്ന് കോട്ടയം ബാര്‍ അസ്സോസിയേഷനിലെ അറിയപ്പെടുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ജഡ്ജിയായിരിക്കെ ലഭിച്ച അനുഭവ ജ്ഞാനവും അറിവും ജനങ്ങള്‍ക്ക് ഇദ്ദേഹത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ജനനന്മയും സാമൂഹികനന്മയും ലക്ഷ്യമാക്കി നിര്‍വ്വഹിക്കുന്ന ഇദ്ദേഹം, പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എന്നും ഒരത്താണിയാണ്.
2007-08 ലെ കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് കെ.സി. ജോര്‍ജ്ജ്.
മരങ്ങാട്ടുപിള്ളി ഐരാറ്റില്‍ കുടുംബാംഗം പെണ്ണമ്മ ജോര്‍ജ്ജാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ഇവര്‍ക്ക് 4 മക്കളാണുള്ളത്. ട്രീസാജോര്‍ജ്ജ്, ജേക്കബ് കളരിക്കല്‍, കാതറീന്‍ ചാക്കോ, ആന്‍ മേരി തോമസ് എന്നിവരാണ് മക്കള്‍. 
മേരിക്കുട്ടി ജോണ്‍, പരേതനായ വിങ് കമാന്‍ഡര്‍ ഡോ. കെ.സി. കുര്യന്‍, കെ.സി. ലൂക്ക് (റിട്ട. സൂപ്രണ്ട് എഞ്ചിനീയര്‍) ഡോ. കെ.സി. ജോസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഫോര്‍ ഹെല്‍ത്ത്), പരേതനായ റവ. ഫാദര്‍ കെ.സി. ഫിലിപ്പ്, ആനീമ്മ ജോര്‍ജ്ജ്, എല്‍സി ജോസഫ്, ഗ്രേസിയമ്മ ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :