P. Muraleedharan

P. Muraleedharan

Any

Reading

Problem

Advocate

B.M.S. District President

Bank Road

Kassergod, 9495149215

Nil

Back

NIL

അഭിഭാഷകവൃത്തി രാഷ്ട്രസേവനമാണെന്ന് പ്രകീര്‍ത്തിക്കുന്ന ചുരുക്കം ദേശീയവാദികളില്‍ പ്രമുഖനാണ് അഡ്വ. പി. മുരളീധരന്‍. സാധ്യതകള്‍ തേടി വിദേശത്തേക്ക് പറക്കുവാന്‍ തക്കംപാര്‍ത്തിരിക്കുന്ന യുവതലമുറയ്ക്കിടയില്‍ വ്യത്യസ്തനാണ് ഈ മുപ്പത്തിമൂന്നുകാരന്‍. സംസ്കാരച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറയ്ക്കിടയില്‍ മാതൃകയാവുകയാണ് അഡ്വ. പി. മുരളീധരന്‍.
കൃഷ്ണന്‍നായരുടെയും ദാക്ഷായണിയമ്മയുടെയും പുത്രനായി 1974 മെയ് 15-നാണ് ഇദ്ദേഹം ജനിച്ചത്. അടുക്കത്ത് ബയല്‍ യു.പി. സ്കൂള്‍, കാസര്‍കോഡ്, ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കാസര്‍കോഡ് ഗവ. കോളജ്, മംഗലാപുരം ലോ കോളജ് എന്നിവിടങ്ങളില്‍ നിന്നായി ഇദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ചെറുപ്പം മുതലേ ഇന്ത്യാചരിത്രമായിരുന്നു ഇഷ്ടവിഷയം. അതിനാല്‍, ഇന്ത്യയെക്കുറിച്ചും ഭാരതസംസ്കാരത്തെക്കുറിച്ചും ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹം അറിവ് നേടിയിരുന്നു. 
പുസ്തകങ്ങളിലൂടെയും സൌഹൃദക്കൂട്ടായ്മകളിലെ ചര്‍ച്ചകളിലൂടെയും ഭാരതസംസ്കാരത്തെക്കുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുവാന്‍ ഇദ്ദേഹത്തിനുസാധിച്ചു. മുനിവര്യന്മാരും ശ്രേഷ്ഠരാജാക്കന്മാരും പളുങ്കുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ സംസ്കാരം എവിടെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്നത് ഇദ്ദേഹത്തിന്റെ അന്വേഷണവിഷയമാണ്.
വിദ്യാഭ്യാസകാലയളവില്‍ ദേശീയപ്രസ്ഥാനമായ ആര്‍.എസ്.എസ്സിന്റെ ആദര്‍ശങ്ങളോട് തന്റെ ആശയങ്ങള്‍ വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്ന് മനസ്സിലാക്കിയ മുരളീധരന്‍ അന്നുമുതല്‍ സ്വയംസേവകനായി മാറി. വ്യക്തിനിര്‍മ്മാണത്തിലൂടെയുള്ള രാഷ്ട്രപുനര്‍നിര്‍മ്മാണ ത്തിനുമാത്രമേ നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാനാവൂ എന്ന് ഇദ്ദേഹം മനസ്സിലാക്കി. 
തനിക്ക് വരദാനമായി ലഭിച്ച ഈ ജീവിതം ഭാരതാംബയുടെ കാല്‍ക്കല്‍ അര്‍പ്പിച്ച മുരളീധരന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ ഏ.ബി.വി.പി. പ്രവര്‍ത്തകനാണ്. ഏ.ബി.വി.പി. പഠനശിബിരങ്ങളിലെ അവിഭാജ്യഘടകമായിരുന്നു മുരളീധരന്‍. സ്കൂള്‍ ഏ.ബി.വി.പി. യൂണിറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
കോളജില്‍ എത്തിയതോടെ സമാനചിന്താഗതിക്കാരായ മറ്റ് ഏ.ബി.വി.പി. പ്രവര്‍ത്തകരുമായി ദേശീയത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കിയുള്ളതായിരുന്നു. ഏ.ബി.വി.പി. താലൂക്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം കോളജ് യൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് വേണ്ട പ്രചോദനം ലഭ്യമാക്കി.
വളരെവേഗംതന്നെ ഇദ്ദേഹത്തിന്റെ നേതൃത്വം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. മുരളീധരന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ളാസ്സുകളില്‍ കുട്ടികള്‍ ശ്രദ്ധയോടെ പങ്കെടുത്തു.
തുടര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേള നല്കിക്കൊണ്ട് നിയമവിദ്യാഭ്യാസത്തിനായി മംഗലാപുരത്തേക്ക് തിരിച്ചു. ഇക്കാലമത്രയും ഡോക്ടര്‍ ജീയുടെയും ഗുരുജിയുടെയും പാഠങ്ങള്‍ ഹൃദിസ്ഥമാക്കി. വിചാരധാര വഴികാട്ടിയായി സ്വീകരിച്ചു.
വിദ്യാഭ്യാസശേഷം ഇദ്ദേഹം 1997-ല്‍ എന്‍റോള്‍ ചെയ്ത് അഡ്വ. ലക്ഷ്മണന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ഇന്ന് സ്വന്തമായി കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം നിയമസഹായത്തിനായി തന്നെ സമീപിക്കുന്നവരെ അനുകമ്പയോടും സഹതാപത്തോടും കൂടി സ്വീകരിക്കുകയും നിയമപരിഹാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. സമൂഹത്തില്‍നിന്നും തെറ്റുകള്‍ തുടച്ചുനീക്കുന്ന തന്റെ പ്രൊഫഷന്‍ ഒരുതരത്തില്‍ രാഷ്ട്രസേവനമാണ് ലക്ഷ്യമാക്കുന്നത് എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
അഭിഭാഷകവൃത്തിയോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും ഇദ്ദേഹം സജീവമാണ്. സാര്‍വ്വദേശീയ ഗണേശോത്സവത്തിന്റെ ജനറല്‍ സെക്രട്ടറിയായി 3 വര്‍ഷം പ്രവര്‍ത്തിച്ചു. അഭിഭാഷകപരിഷത്തിന്റെ യൂണിറ്റ് കമ്മറ്റി അംഗമായിരുന്നു. ഇപ്പോള്‍ ബി.എം.എസ്സ്. ജില്ലാ അദ്ധ്യക്ഷനായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവക്കുകയാണ് മുരളീധരന്‍. പൊതുജീവിതത്തില്‍ വ്യാപൃതനായ ഈ അഭിഭാഷകന്‍ അവിവാഹിതനാണ്.
ഗണേഷ്, രമേഷ്, സുരേഷ് എന്നിവരാണ് മുരളീധരന്റെ സഹോദരങ്ങള്‍.

              
Back

  Date updated :