P.M. Manojan

P.M. Manojan

Any

Reading

Problem

Doctor

Sankalp

Thiruvangad, Thalasserry

Kannur, 0490-2343677

Nil

Back

NIL

വൈദ്യശാസ്ത്രരംഗത്ത് മികവുതെളിയിച്ചുകൊണ്ടിരിക്കുന്ന ഭിഷഗ്വരനാണ് ഡോ. പി.എം. മനോജന്‍. പഠനകാലത്തെ മികവിന് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ഇദ്ദേഹം ഇന്ന് അറിയപ്പെടുന്ന ഇ.എന്‍.ടി സര്‍ജനാണ്.
1964-ല്‍ എം. ഗോവിന്ദന്റെയും പി. മൈഥിലിയുടെയും മകനായി ഇദ്ദേഹം ജനിച്ചു. സാഹിത്യവാസനയുണ്ടായിരുന്ന പിതാവ്, ജി.എം. പിണറായി എന്നപേരില്‍ കവിതകളെഴുതാറുണ്ട്. സ്കൂള്‍, കോളജ് വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. എം.എസ്. ചെയ്തത് മദ്രാസിലാണ്. ഇ.എന്‍.ടിയിലായിരുന്നു സ്പെഷ്യലൈസ് ചെയ്തത്. 1994-ല്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ടാണ് എം.എസ്. പൂര്‍ത്തിയാക്കിയത്. തമിഴ്നാട്, ഐ.എം.ഏയുടെ ബെസ്റ് ഔട്ട്ഗോയിങ് ഇ.എന്‍.ടി സര്‍ജന്‍ അവാര്‍ഡും ലഭിച്ചു.
1994 മുതല്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ഇ.എന്‍.ടി സര്‍ജനായി ഡോ. മനോജന്‍ സേവനം ചെയ്യുന്നു. രോഗികളോട് ഒരു സുഹൃത്തെന്നപോലെ പെരുമാറി ചികിത്സിക്കുന്ന മനോജന്‍ ഡോക്ടര്‍ക്ക് ഒരു ചാരിറ്റബിള്‍ ട്രസ്റ് രൂപീകരിച്ച് നിര്‍ദ്ധനരായ രോഗികള്‍ക്ക് സൌജന്യ ചികിത്സ നല്‍കാന്‍ പദ്ധതിയുണ്ട്.
ഡോ. ദീപയാണ് ഭാര്യ. തലശ്ശേരി സഹകരണ ആശുപത്രിയില്‍ സ്കിന്‍ സ്പെഷ്യലിസ്റാണ് ദീപ. വിദ്യാര്‍ത്ഥികളായ സൌരവ്, ശ്രേയ എന്നിവര്‍ ഡോ. മനോജന്‍-ഡോ. ദീപ ദമ്പതികളുടെ മക്കളാണ്. മഹേഷ് (കാഞ്ഞങ്ങാട്, ഗവ. പോളിടെക്നിക്ക് പ്രിന്‍സിപ്പാള്‍), മാധുരി, മഞ്ജുള, മഹിത, മഞ്ജരി എന്നിവര്‍ ഡോ. മനോജന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :