C.J. Robin

C.J. Robin

Any

Reading

Problem

Advocate

3425/C

Balikasadanam Road, Eranjippalam, Civil Station P.O.

Kozhikkode, 0495-2372077, 9447275966

Nil

Back

NIL

കോഴിക്കോട് നഗരത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്ക് ചെറുതല്ലാത്ത സംഭാവന നല്കിയ മുന്‍ നഗരപിതാവാണ് അഡ്വ. സി.ജെ. റോബിന്‍. ചെറിയപറമ്പില്‍ സി.ആര്‍. ജോസഫിന്റെയും പനഞ്ചിക്കല്‍ സ്റെല്ലാ ജോസഫിന്റെ യും മകനായി 1933-ലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ജോസഫ്, സെന്റ് ജോസഫ്സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് പാര്‍ട്ട്നര്‍ ആയിരുന്നു. പ്രമുഖ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു ചെറിയപറമ്പില്‍ സി.ആര്‍. ജോസഫ്. ഇദ്ദേഹത്തിന് മാര്‍പാപ്പയില്‍നിന്ന് ബെനി മെരേന്തി ബഹുമതി ലഭിക്കുകയുണ്ടായി.
കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു അഡ്വ. സി.ജെ. റോബിന്റെ സ്കൂള്‍പഠനം. പിന്നീട്, കോഴിക്കോട് സാമൂതിരി കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളില്‍നിന്ന് പ്രീഡിഗ്രിയും കൊമേഴ്സ് ബിരുദവും നേടി. മദ്രാസ് ലോ കോളജില്‍നിന്നാണ് നിയമബിരുദം നേടിയത്.
പ്രശസ്ത അഭിഭാഷകരായ കെ. കുഞ്ഞിരാമമേനോന്‍, ആര്‍.എസ്. കുളൂര്‍ എന്നിവരുടെ കീഴിലാണ് ഇദ്ദേഹം അഭിഭാഷകവൃത്തി പരിശീലിച്ചത്. 1958-ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു.
കോളജില്‍ പഠിക്കുമ്പോള്‍ ത്തന്നെ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും അഡ്വ. റോബിന്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. സാമൂതിരി കോളജില്‍ യൂണിയന്‍ പ്രസിഡന്റ്, ലയോള കോളജ് യൂണിയന്‍ സെക്രട്ടറി, മദ്രാസ് ഓള്‍ കോളജ് സ്റുഡന്റ്സ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, മദ്രാസ് ലോ കോളജ് കേരളസമാജം സെക്രട്ടറി എന്നീസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വഹിച്ചിരുന്നു.
1959-ലെ വിമോചനസമരത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കുകയും അതേത്തുടര്‍ന്ന്, അറസ്റിലാവുകയും ചെയ്തു. 1967-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇദ്ദേഹം അംഗമായി. 1967-87 കാലത്ത് നാലുതവണ അഡ്വ. റോബിന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൌണ്‍സിലറായി. 1974-ലും 1980-ലും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറുമായിരുന്നു. 1981-83 കാലത്ത് പ്രതിപക്ഷനേതാവായി കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചു. 1981-ല്‍ റോമില്‍വച്ചുനടന്ന ലോക മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ യാത്രയില്‍ യൂറോപ്പ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
അഡ്വ.റോബിന്‍ അലങ്കരിച്ചിട്ടുള്ള സ്ഥാനങ്ങള്‍ നിരവധിയാണ്. കോഴിക്കോട് കാത്തലിക് യംഗ്മെന്‍സ് സ്ഥാപകപ്രസിഡന്റ്, കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ പ്രസിഡന്റ്, ഭവനനിര്‍മ്മാണ സഹകരണസംഘം ഡയറക്ടര്‍, കോഴിക്കോട് സഹകരണാശുപത്രി ഡയറക്ടര്‍, സെന്റിനല്‍ സ്പോര്‍ട്സ് ക്ളബ്ബിന്റെ സ്ഥാപകപ്രസിഡന്റ്, കാലിക്കറ്റ് സ്പോര്‍ട്സ് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി, കോഴിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ സ്ഥാപകപ്രസിഡന്റ്, കാലിക്കട്ട് ഡയോഷ്യന്‍ കൌണ്‍സില്‍ മെമ്പര്‍, ബിറ്റ്സ് ടാക്റ്റിന്റെ ഡയറക്ടര്‍, ധര്‍മ്മക്ഷേത്രം കുറീസ് ആന്‍ഡ് ലോണ്‍ പ്രൈ. ലിമിറ്റഡിന്റെ ഡയറക്ടര്‍, കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, കോഴിക്കോട്ടുവച്ച് 1987-ല്‍ നടന്ന ജവഹര്‍ലാല്‍ നെഹ്റു ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍, സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് പ്രസിഡന്റ്, കാലിക്കട്ട് സഹകരണഭവനനിര്‍മ്മാണസംഘം വൈസ്പ്രസിഡന്റ്, യംഗ് ക്രിസ്ത്യന്‍ വര്‍ക്കേഴ്സ് പ്രസിഡന്റ്, കാലിക്കട്ട് യംഗ്സ്റേഴ്സ് ക്ളബ് പ്രസിഡന്റ് എന്നീനിലകളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചു.
അറിയപ്പെടുന്ന അഭിഭാഷകനാണ് അഡ്വ. സി.ജെ റോബിന്‍. ഇന്‍കംടാക്സ്, സെയില്‍സ് ടാക്സ് തുടങ്ങിയവയില്‍ ഇദ്ദേഹം സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്. 1983-87 കാലത്ത് നോട്ടറി പബ്ളിക്കായിരുന്നു. വൈസ്മെന്‍ ക്ളബ്ബിന്റെ മെമ്പറാണ്. രണ്ടുവര്‍ഷം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.
ഖരമാലിന്യനിര്‍മ്മാര്‍ജ്ജനപദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ ഇദ്ദേഹം യൂറോപ്പ് സന്ദര്‍ശിക്കുകയുണ്ടായി. മേയര്‍ എന്നനിലയില്‍ കോഴിക്കോട് നഗരത്തിന്റെ വികസനകാര്യങ്ങളില്‍ ഇദ്ദേഹം ധാരാളം സംഭാവനകള്‍ നല്കിയിട്ടുണ്ട്. പാളയം ജംഗ്ഷന്‍ സബ്വേയുടെ പൂര്‍ത്തീകരണം, പുതിയ ബസ്സ്റാന്‍ഡിന്റെ ശിലാസ്ഥാപനം, പാളയം ജയന്തി ബില്‍ഡിംഗ് ഉദ്ഘാടനം, നഗരത്തിലെ ആദ്യ ഫ്ളൂറസെന്റ് ലൈറ്റിന്റെ സ്ഥാപനം, ഇടിയങ്ങര ചേരി നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ആരംഭം എന്നിവയെല്ലാം നടന്നത് ഇദ്ദേഹം നഗരപിതാവായിരിക്കുമ്പോഴാണ്. ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെ എക്കാലവും ജനസേവനവഴിയില്‍ തുടരാനാണ് ഈ പൊതുപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നത്.
സി.ജെ. റൂഫസ്, സി.ജെ. റാഫേല്‍, സി.ജെ. റെയിനിയല്‍, പരേതരായ സി.ജെ. റോജേഴ്സ്, സി.ജെ. റൊണാള്‍ഡ്, സി.ജെ. റൂബന്‍ എന്നിവരാണ് സഹോദരങ്ങള്‍. എല്‍സി തോമസാണ് ഭാര്യ. കാലിഫോര്‍ണിയയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ പ്രകാശിന്റെ ഭാര്യ റെഡിയാന, ലിബിയയിലുള്ള ഡോ. ബെഞ്ചമിന്റെ ഭാര്യ ഡോ. റിയലീന, ദുബായിലുള്ള റോഷന്‍ (ഭാര്യ ഡോ. ശര്‍മ്മിള), ഒമാന്‍ എയര്‍വെയ്സില്‍ ജോലിചെയ്യുന്ന രാജേഷ് (ഭാര്യ മഞ്ജുഷ, അപ്പോളോ ഹോസ്പിറ്റല്‍, ചെന്നൈ) എന്നിവരാണ് മക്കള്‍.

              
Back

  Date updated :