A.B. Sasidharan Nair

A.B. Sasidharan Nair

Any

Reading

Problem

Doctor

Amba

Fathimapuram, Changanacherry

Kottayam, 9847033714

Nil

Back

NIL

പ്രകൃതിയുടെ വരദാനമാണ് ആയുര്‍വ്വേദം. മറ്റു ചികിത്സാമാര്‍ഗ്ഗങ്ങളില്‍ രക്ഷകിട്ടാതെവരുമ്പോള്‍ ഏവരുടെയും അവസാന ആശ്രയമാണ് ഈ മഹാശാസ്ത്രം. പ്രതീക്ഷകള്‍ അസ്ഥാനത്താകാതെ രോഗികളെ സൌഖ്യത്തിന്റെ സുഖതീരങ്ങളിലേക്ക് ആയുര്‍വ്വേദം നയിക്കുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന അംബാ ആയുര്‍വ്വേദ ആശുപത്രി ആയുര്‍വ്വേദത്തിന്റെ വരദാനമാണെന്നുപറയാം. ഇതിന്റെ അമരക്കാരനാണ് ഡോ. എ.ബി. ശശിധരന്‍നായര്‍.
1945-ല്‍ അറയ്ക്കല്‍ എസ്. കുഞ്ഞന്‍പിള്ള വൈദ്യന്‍ അംബാ വൈദ്യശാല സ്ഥാപിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ മകന്‍ വൈദ്യകലാനിധി പി.ആര്‍ ഭാസ്കരന്‍നായര്‍ വൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. രോഗത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടുപിടിച്ച് രോഗിയില്‍നിന്ന് അതുപൂര്‍ണ്ണമായും നീക്കി സൌഖ്യപ്പെടുത്തുന്നതില്‍ അംബാ ഏറെ ശ്രദ്ധിക്കുന്നു. ഭാസ്കരന്‍നായരുടെ മകന്‍ ഡോ. എ.ബി. ശശിധരന്‍നായര്‍ സാരഥിയായതോടെ അംബാ പടര്‍ന്നു പന്തലിച്ചു.
കഴിഞ്ഞ ആറുപതിറ്റാണ്ടായി സമര്‍പ്പണബുദ്ധിയോടെ അംബാ രോഗചികിത്സാരംഗത്ത് തനതായ മുദ്ര പതിപ്പിച്ചുനില്ക്കുന്നു. കുലീനമായ പെരുമാറ്റം, മായം കലരാത്ത ഔഷധം, ആത്മാര്‍ത്ഥമായ സഹകരണം, ആധുനിക വീക്ഷണം, നവീനസൌകര്യങ്ങള്‍, ഭാരതീയസംസ്കൃതിയുടെ പ്രതിഫലനം, സേവനതത്പരരായ ജീവനക്കാര്‍ എന്നിവയെല്ലാം അംബായില്‍ മാത്രമേ കാണാന്‍ കഴിയൂ.
1953-ല്‍ വൈദ്യകലാനിധി പി.ആര്‍ ഭാസ്കരന്‍നായരുടെയും ലീലാവതിയമ്മയുടെയും മകനായി ഡോ. എ.ബി. ശശിധരന്‍ നായര്‍ ജനിച്ചു. വി.ബി. യു.പി സ്കൂള്‍ ചങ്ങനാശ്ശേരി, എന്‍.എസ്.എസ്. ഹൈസ് കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എന്‍.എസ്. എസ്. ഹിന്ദു കോളജിലെ ബിരുദപഠനത്തിനുശേഷം തിരുവനന്തപുരം ആയുര്‍വ്വേദ കോളജില്‍നിന്ന് ആയുര്‍വ്വേദത്തില്‍ ഡിഗ്രി; പിന്നീട്, സിദ്ധവൈദ്യത്തില്‍ ബിരുദാനന്തരബിരുദം നേടി.
ഇപ്പോള്‍ അംബാ ആയുര്‍വ്വേദാശുപത്രി, അംബാ ആയുര്‍വ്വേദവൈദ്യശാല എന്നിവയുടെ മാനേജിംഗ് പാര്‍ട്ണറും ചീഫ് ഫിസിഷ്യനുമാണ് ഡോ. ശശിധരന്‍ നായര്‍. ചങ്ങനാശ്ശേരി പെരിഞ്ചേരിയില്‍ കുടുംബാംഗവും കുടുംബയോഗം വൈസ്പ്രസിഡണ്ടുമാണ് ഇദ്ദേഹം.
കേരളസര്‍ക്കാര്‍ നല്‍കുന്ന ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് (ജി.എം.പി) സര്‍ട്ടിഫിക്കറ്റ് ആദ്യം ലഭിച്ച സ്ഥാപനങ്ങളിലൊന്നാണ് അംബാ. ടൂറിസം വകുപ്പിന്റെ പരമോന്നതബഹുമതിയായ ഗ്രീന്‍ലീഫ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. പ്രാചീന ആയുര്‍വ്വേദ ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ ആയുര്‍വ്വേദത്തിന്റെ ചിട്ടവട്ടങ്ങള്‍ കണിശമായി പാലിച്ച് മുന്നേറുന്ന അംബാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ തിരിനാളമാണ്.
ആയുര്‍വ്വേദത്തിലൂടെ ആരോഗ്യം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് പിതാമഹന്മാര്‍ വെളിച്ചംപകര്‍ന്ന പാതയിലൂടെ ഡോ. ശശിധരന്‍നായര്‍ മുന്നേറുന്നു. ആയുര്‍വേദ ശുശ്രൂഷാരംഗത്തെ മികവിനുള്ള ഗാന്ധിയന്‍ സേവനപുരസ്കാര ജേതാവാണ് ഇദ്ദേഹം. സേവനത്തിന്റെ പ്രതിഫലം സേവനംതന്നെ എന്ന ഗാന്ധിയന്‍ ദര്‍ശനത്തില്‍ ഉറച്ചുവിശ്വസിച്ച് ഡോ. ശശിധരന്‍നായര്‍ ചികിത്സാവഴിയിലൂടെ മുന്നോട്ടു നീങ്ങുന്നു.
സുമ എസ്.നായരാണ് ഡോക്ട റുടെ ഭാര്യ. കൃഷ്ണേന്ദു, ഗോപീകൃഷ്ണ എ.എസ്. (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. ബാംഗ്ളൂരില്‍ ജോലിചെയ്യുന്ന ശ്രീകുമാറാണ് കൃഷ്ണേന്ദുവിന്റെ ഭര്‍ത്താവ്. എ.എല്‍. ചന്ദ്രിക, എ.എല്‍. സുധ എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :