K.M. Abraham

K.M. Abraham

Any

Reading

Problem

Nil

Kuzhimullil House

Cherukattoor P.O., Panamaram

Wayanad, 04935-220042, 9495785415

Nil

Back

NIL

രാജ്യരക്ഷാരംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ സൈനികന്‍. പൊതുരംഗത്ത് നിറസാന്നിദ്ധ്യമായ പൊതുജനസേവകന്‍; രാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സുസ മ്മതനായ രാഷ്ട്രീയപ്രവര്‍ത്തകന്‍, ശ്രീ. കെ.എം. എബ്രഹാം വ്യക്തിമുദ്രപതിപ്പിച്ച മേഖലകള്‍ അനവധിയാണ്.
കുഴിമുള്ളില്‍ മത്തായിയുടെയും മറിയത്തിന്റെയും മകനായി 1940 ജനുവരി 1-ന് ജനിച്ചു. തൊടുപുഴയിലായിരുന്നു ജനനം. തൊടുപുഴ തെക്കുംഭാഗം സെന്റ് ജോസഫ്സ് എല്‍.പി. സ്കൂള്‍, മാനന്തവാടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്.എസ്.എല്‍.സിക്കുശേഷം എബ്രഹാം കരസേനയില്‍ ചേര്‍ന്നു. ഇ.എം.ഇ. സുബേദാറായാണ് സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. സേനയിലായിരിക്കെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തന്ത്രപ്രധാനമായ പല ആക്ഷനുകളിലും ഭാഗഭാക്കായി. മികച്ച ഫുട്ബോള്‍ താരമായിരുന്ന എബ്രഹാം മിലിട്ടറിയിലെ സേവനകാലത്തും കളിയോടുള്ള താത്പര്യം കൂടെക്കൊണ്ടുനടന്നിരുന്നു.
മികച്ച സംഘാടകനാണ് ഈ പൊതുപ്രവര്‍ത്തകന്‍. മാനന്തവാടി റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഡയറക്ടര്‍ ബോര്‍ഡംഗം, പനമരം സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, എക്സ് സര്‍വീസ് ലീഗ് വയനാട് ജില്ലാപ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എബ്രഹാം ഇപ്പോള്‍ എക്സ് സര്‍വ്വീസ്മെന്‍ ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.
കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇദ്ദേഹം ജോസഫ് ഗ്രൂപ്പ് ജില്ലാ വൈസ്പ്രസിഡന്റാണ്. നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്‍ കെ.എം. ദേവസ്യ, വയനാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയനേതാവും കെ.പി.സി.സി അംഗവുമായിരുന്നു.
പൊങ്ങോല ദേവസ്യയുടെ മകള്‍ ഏലിയാമ്മയാണ് ഭാര്യ. ഡയാന (അദ്ധ്യാപിക), ബീന (നഴ്സ്), പ്രദീപ് (അദ്ധ്യാപകന്‍) എന്നിവര്‍ മക്കളാണ്.
ജോസഫ്, ദേവസ്യ, മാത്യു, ജോണ്‍, ഏലിക്കുട്ടി, സിസ്റര്‍ ക്ളീറ്റസ്, സിസ്റര്‍ ക്യൂന്‍മേരി എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :