Joseph Manikkal

Joseph Manikkal

Any

Reading

Problem

Nil

Ayilamoola

Edavaka P.O., Mananthavady

Wayanad, 0493-5270040

Nil

Back

NIL

ഏറ്റെടുക്കുന്ന ജോലികളിലെല്ലാം കൃത്യതയും ആത്മാര്‍ ത്ഥതയും പുലര്‍ത്തണമെന്ന് ശ്രീ. ജോസഫ് മാനിക്കലിന് നിര്‍ബന്ധമുണ്ട്. താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ഈ നിഷ്ഠപുലര്‍ത്തിയതുകൊണ്ടുതന്നെ അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. എഴുപതിലെത്തി നില്‍ക്കുമ്പോഴും കര്‍മ്മരംഗത്ത് സജീവമാണ് ജോസഫ്.
ഉലഹന്നാന്‍ മാനിക്കലിന്റെയും ഏലിയാമ്മ മലേക്കുടിയിലിന്റെയും മകനായി 1937-ല്‍ മൂവാറ്റുപുഴയ്ക്കടുത്ത് ആവോലി നടുക്കരയില്‍ ജനിച്ചു. 1949-ല്‍ മാനന്തവാടി വെള്ളമുണ്ട ഒഴുത്തമൂലയിലെത്തി.
1955 മുതല്‍ 92 വരെ, നീണ്ട 37 വര്‍ഷക്കാലം അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനജീവിതത്തിലുടനീളം മാതൃകാപരമായ സേവനം കാഴ്ചവയ്ക്കാന്‍ ജോസഫ്മാസ്റര്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഇടയില്‍ സേവനമനോഭാവം തുളുമ്പിനിന്ന പ്രവര്‍ത്തനത്തിലൂടെ മാതൃകയാകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
കലാരംഗത്ത് സജീവമായ ജോസഫ് മാനിക്കല്‍ അറിയപ്പെടുന്ന നാടകനടനാണ്. കേരളത്തിലങ്ങോളമിങ്ങോളം മുന്നൂറോളം അരങ്ങുകളില്‍ അവതരിപ്പിക്കപ്പെട്ട മധു കുറവിലങ്ങാടിന്റെ പടയണി എന്ന നാടകത്തില്‍ ഇദ്ദേഹം ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയുണ്ടായി. ഭാരതഭൂമി എന്ന നാടകത്തിലും മികച്ച അഭിനയം കാഴ്ചവച്ചു. ഉദയാ വായനശാല, ഉദയാ ആര്‍ട്സ് ക്ളബ്ബ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ടും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ ഇന്‍ഡോ-ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ അക്കാദമി എന്നപേരില്‍ വിദേശജോലിക്കും പഠനത്തിനും സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്നു. വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന ഈ സ്ഥാപനത്തില്‍ എട്ട് അദ്ധ്യാപകരുണ്ട്.
അദ്ധ്യാപികയായിരുന്ന മേരി വാഴപ്ളാക്കിലാണ് ഭാര്യ. ജോണ്‍സണ്‍ (ഓസ്ട്രേലിയ), ജെസ്സി (വീട്ടമ്മ), ജെമ്മ (അദ്ധ്യാപിക), ജോയ്സി (നഴ്സ്) എന്നിവര്‍ മക്കളാണ്. മറിയം, റോസ എന്നിവരാണ് സഹോദരിമാര്‍.

              
Back

  Date updated :