T.P.G. Namboothiri

T.P.G. Namboothiri

Any

Reading

Problem

Nil

C/o. M. Abdurahman, Mandamkandi House

Thalappuzha P.O., Mananthavady

Wayanad, 04935-256698, 9744056691

Nil

Back

NIL

വലതുരാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭാധനനായ തന്റെ ഗുരു അന്തരിച്ച ടി.പി.ഗണപതി നമ്പൂതിരിയെ സ്മരിക്കുകയാണ് അദ്ദേഹത്തിന്റെ വത്സലശിഷ്യന്‍ ശ്രീ. എം. അബ്ദുറഹ്മാന്‍.
നീലേശ്വരമാണ് ടി.പി.ജി. നമ്പൂതിരിയുടെ ജന്മദേശം. 1965-ല്‍ ഇദ്ദേഹം വയനാട്ടിലെ തലപ്പുഴയിലെത്തി. കോണ്‍ഗ്രസ്സ് രാഷ്ട്രീയരംഗത്ത് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു ഗണപതിനമ്പൂതിരി. സ്വാര്‍ത്ഥമോഹമില്ലാതെ അഹോരാത്രം പാര്‍ട്ടിക്കും തൊഴിലാളികള്‍ക്കും വേണ്ടി പണിയെടുത്ത ധീരനായ നേതാവായിരുന്നു ഇദ്ദേഹം.
കണ്ണൂര്‍ ജില്ലാ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനായിരുന്നു ഈ ട്രേഡ് യൂണിയന്‍ നേതാവ്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് നാല്പതുവര്‍ഷം യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ ഗണപതിനമ്പൂതിരി 1981 ലാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
ട്രേഡ്യൂണിയന്‍ രംഗത്ത് ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ കേരളത്തിലെ തൊഴിലാളി സമൂഹത്തിന് മറക്കാവതല്ല. കണ്ണൂര്‍ജില്ലാ പ്ളാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ്, തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീനിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
1977-ല്‍ നീലേശ്വരം നിയോജകമണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇദ്ദേഹം വിജയിച്ചില്ല. കോണ്‍ ഗ്രസ്സിലെ തലമുതിര്‍ന്ന നേതാവായ കെ. കരുണാകരനോടൊപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു ഗണപതിനമ്പൂതിരി. 1960 മുതല്‍ തലപ്പുഴയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം വയനാടുജില്ലയില്‍ കോണ്‍ഗ്രസ്സ് വേരോട്ടമുണ്ടാക്കുന്നതില്‍ നിസ്സീമമായ പങ്കാണ് വഹിച്ചതെന്ന് അബ്ദുറഹ്മാന്‍ സ്മരിക്കുന്നു.
തവിഞ്ഞാല്‍ പഞ്ചായത്തിന്റെ വികസനത്തിന് പ്രസിഡന്റെന്നനിലയില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. ജനങ്ങള്‍ ഈ നേതാവിനെ ഏറെ ബഹുമാനിച്ചിരുന്നു. തൊഴിലാളികള്‍ക്കൊപ്പം എല്ലാക്കാലവും നിലകൊണ്ട ഇദ്ദേഹം നാട്ടുപ്രശ്നങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കുമായിരുന്നു.
രാഷ്ട്രീയക്കാര്‍ ഭൂസ്വാമിമാരുടെ പിണിയാളന്മാരായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായി ഒരണപോലും പൊതുപ്രവര്‍ത്തനത്തിലൂടെ നേടാന്‍ ഗണപതിനമ്പൂതിരി ശ്രമിച്ചിട്ടില്ല. സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാതിരുന്ന ഇദ്ദേഹം തന്റെ പുത്രന്റെ ജോലിക്കാര്യത്തിനുവേണ്ടിപ്പോലും ശുപാര്‍ശയുമായി അധികാരകേന്ദ്രങ്ങളുടെ വാതിലില്‍ മുട്ടിയില്ല എന്നത് ഇന്നത്തെയാളുകള്‍ക്ക് ചിന്തിക്കാന്‍പോലുമാവില്ല. നമ്പൂതിരിയുടെ മരണശേഷം എ.സി. ഷണ്‍മുഖദാസ് പ്രത്യേക താത്പര്യമെടുത്താണ് ഗണപതിനമ്പൂതിരിയുടെ മകന് ജോലിനല്കിയത്.
വ്യവസായപ്രമുഖരായ എ.കെ. കാദര്‍കുട്ടി സാഹിബ്, കുഞ്ഞാലിക്കുട്ടി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന നമ്പൂതിരി തൊഴില്‍ പ്രശ്നങ്ങള്‍ രമ്യതയിലാക്കുവാന്‍ വിദഗ്ദ്ധനായിരുന്നു. ഷെയ്ക് ബാബ, എം.ടി. മാത്യു, സി.എച്ച്. ഭാസ്ക്കരന്‍, കെ.വി. കുഞ്ഞമ്പു, എ. പ്രഭാകരന്‍മാസ്റര്‍, പി.കെ. ബാലന്‍, എം.അബ്ദുറഹ്മാന്‍, ചക്കര കുഞ്ഞിരാമന്‍, കുഞ്ഞിമൊയ്തീന്‍ ചിറക്കര, ഡി. യേശുദാസ്, തോമസ് മുണ്ടശ്ശേരി എന്നിവര്‍ ഇദ്ദേഹത്തിന്റെ സമകാലികരും സഹപ്രവര്‍ത്തകരുമാണ്. വയനാട്ടിലെ തൊഴിലാളി സമൂഹത്തിന് എക്കാലവുമോര്‍മ്മിക്കാന്‍ ഒട്ടേറെ സംഭാവനകള്‍ നല്കിയശേഷമാണ് ഈ നേതാവ് മരണത്തിനുകീഴടങ്ങിയത്.
ഗുരുവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയരംഗത്ത് മുന്നേറുകയാണ് അബ്ദുറഹ്മാന്‍. അബ്ദുള്ള-ആയിഷ ദമ്പതിമാരുടെ പുത്രനാണ് ഈ അമ്പത്തൊമ്പതുകാരന്‍. ഏഴാംക്ളാസ്സുവരെ മാത്രം പഠിച്ച ഇദ്ദേഹം വിദ്യാഭ്യാസശേഷം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ സമൂഹത്തിനുമുമ്പിലെത്തി. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്സ്, ഐ.എന്‍.ടി.യു.സി. എന്നിവയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് ബ്ളോക്ക് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസ്സ് വയനാട് ജില്ലാക്കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതി അംഗമായി പ്രവര്‍ത്തിക്കുന്ന അബ്ദുറഹ്മാന്‍ ബാങ്കിന്റെ വൈസ്പ്രസിഡന്റ്, പ്രസിഡന്റ് എന്നീനിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനകമ്മറ്റി അംഗമായി ഏറെക്കാലം പ്രവര്‍ത്തിച്ചു. നിലവില്‍ ജനതാദള്‍ (എസ്സ്) വയനാട് ജില്ലാ വര്‍ക്കിംഗ് കമ്മറ്റി അംഗമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്നു. 
ഇബ്രായി, കുഞ്ഞമ്മദ്, അബൂബക്കര്‍, അഷറഫ്, മറിയം, ബീഫാത്തു, ഖദീജ എന്നിവരാണ് അബ്ദുറഹ്മാന്റെ സഹോദരങ്ങള്‍. മാക്കുന്നത്ത് സൈനബയാണ് ഭാര്യ.
അബ്ദുറഹ്മാന്‍- സൈനബ ദമ്പതികള്‍ക്ക് സാനിത, ഷക്കീര്‍, ബാസിത്ത്, സുഹൈല്‍ എന്നീ മക്കളുണ്ട്.

              
Back

  Date updated :