M.C. Cyriac

M.C. Cyriac

Any

Reading

Problem

Doctor

Kovilakathu House (Payyanimandapam)

Ayarkkunnam P.O.

Kottayam, 0481-2542451, 2542501, 9447742501

Nil

Back

NIL

അലോപ്പതി ചികിത്സാരംഗത്ത് സ്തുത്യര്‍ഹസേവനം, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രശസ്തന്‍, സുവിശേഷ പ്രവര്‍ത്തനരംഗത്തെ ചിരസ്മരണീയന്‍ എന്നീ നിലകളില്‍ ഡോ: സിറിയക്കിനുള്ള സ്ഥാനം അദ്വിതീയമാണ്. അയര്‍ക്കുന്നം ക്രിസ്തുരാജ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്റ് ചീഫ മെഡിക്കല്‍ ഓഫീസര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കോട്ടയം ശാഖാ പ്രസിഡണ്ട്, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആന്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, ട്രാഡയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍, മാനേജിംഗ് കമ്മിറ്റിമെമ്പര്‍ നവസൃഷ്ടി ഇന്റര്‍നാഷണല്‍ ട്രസ്റ് വൈസ്-പ്രസിഡണ്ട്, എക്കോ-സ്പിരിച്യുല്‍ ടൂറിസം സൊസൈറ്റി പ്രിസിഡണ്ട്, ധര്‍മ്മരാജ്യവേദിയുടെ സ്റേറ്റ് പ്രസിഡണ്ട്, കോണ്‍ഫഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ അസ്സോസിയേഷന്‍ ചെയര്‍ പേഴ്സണ്‍, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ട്രഷറര്‍, അയര്‍കുന്നം വൈ. എം. സി. എ. പ്രസിഡണ്ട്, വൈ. എം. സി. എ.യുടെ ക്രിസ്ത്യന്‍ മിഷന്‍ ആന്റ് ഡവലപ്പ്മെന്റ് കണ്‍സേണ്‍ കമ്മിറ്റിയുടെ ദേശീയ ചെയര്‍മാന്‍, വൈ. എം. സി. എ.യുടെ സ്റേറ്റ് ചെയര്‍മാന്‍ എന്നീ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തിയുടെ പടവുകള്‍ നടന്നു കയറിയ കര്‍മ്മകുശലതയും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള അതുല്യപ്രതിഭയുടെ ഉടമയാണ്, വൈദ്യശാസ്ത്ര വിചക്ഷണന്‍കൂടിയായ ഡോക്ടര്‍: സിറിയക്. കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷത്തിലധികമായി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും, സുവിശേഷ പ്രവര്‍ത്തനങ്ങളിലും വൈദ്യശാസ്ത്രരംഗത്തും സജീവ സാന്നിദ്ധ്യമായി, സാമൂഹ്യനന്മയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. പൊതുജനക്ഷേമവും ഐശ്വര്യവും നന്മയും മാത്രം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിന് ഉദാഹരണങ്ങളാണ് അദ്ദേഹം വഹിക്കുന്ന ഔദ്യോഗിക പദവികള്‍ എല്ലാം തന്നെ.
ചങ്ങനാശ്ശേരി അതിരൂപത പാസ്ററല്‍ കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അദ്ദേഹം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. 2005-ല്‍ വൈ. എം. സി. എ.യുടെ സംസ്ഥാന ചെയര്‍മാന്‍ ആയിരിക്കെ എല്ലാ സഭകളിലേയും ബിഷപ്പുമാരെ ഉള്‍പ്പെടുത്തി ആള്‍ കേരള ബിഷപ്പ് എക്യൂമെനിക്കല്‍ കോണ്‍ഫറന്‍സ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തു. വൈ. എം. സി. എ.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കുടില്‍ രഹിത ഗ്രാമപദ്ധതി ആസൂത്രണം ചെയ്തു. സംസ്ഥാനമാകമാനം ജില്ലാതല എക്യുമിനിക്കല്‍ ഫോറങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. അന്തര്‍ദേശീയ വൈ.എം.സി.എ.യുടെ 150-ാം വാര്‍ഷികസമാപനം കോട്ടയത്ത് കൊണ്ടാടി. സുനാമി ഭവനനിര്‍മ്മാണം വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ ശ്രേഷ്ഠമായി നടത്തി. അങ്ങനെ സഭയ്ക്കും സമുദായത്തിനും വേണ്ടി നിരവധി സംരംഭങ്ങളിലും, സഭാപ്രവര്‍ത്തനങ്ങളിലും സര്‍വ്വാത്മനാസഹകരിച്ച അദ്ദേഹം ജനഹൃദയങ്ങളില്‍ മായാത്ത അംഗീകാരം നേടി.
ദാരിദ്യ്രത്തിന്റേയും പട്ടിണിയുടേയും കെടുതികള്‍ ഇല്ലാത്ത ജാതിമത വിവേചനത്തിന്റെ ക്രൂരതകള്‍ തൊട്ടുതീണ്ടാത്ത; അഴിമതിയില്‍നിന്നും സ്വജനപക്ഷപാതത്തില്‍നിന്നും മുക്തമായ ഒരു സ്വതന്ത്രഭാരതം സ്വപ്നം കാണുന്ന, ആ നല്ല നാളേയ്ക്കു വേണ്ടി അവിരാമം പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവുമുള്ള രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായ നല്ല ഇടയനാണ് ഡോ: എം. സി. സിറിയക്.
ജോസഫ്-ശോശാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച ഇദ്ദേഹത്തിന് ലില്ലിക്കുട്ടി ജോസഫ്, അന്നമ്മ, തോമസ് എന്നീ സഹോദരങ്ങളാണുള്ളത്. ഡോക്ടര്‍ കെ. ജെ. മേരിക്കുട്ടി സഹധര്‍മ്മിണിയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രഫസര്‍ ആയിരുന്നു. മര്‍ച്ചന്റ് നേവി എഞ്ചിനീയറായ ജോസ് സിറിയക് ഡോക്ടര്‍മാരായ സൂസമ്മ സിറിയക് (യു. എസ്. എ.) ജയിംസ് സിറിയക് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :