George Mecheril

George Mecheril

Any

Reading

Problem

Advocate

Andikkalam

Thalipparamb

Kannur, 0460-2227230, 9447030055

Nil

Back

NIL

കേരളാഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. ജോര്‍ജ്ജ് മേച്ചേരി, കര്‍ഷക ദമ്പതികളായ മത്തായി മേച്ചേരിയുടെയും ഏലിയുടെയും മകനായി 1958 ഒക്ടോബര്‍ 4-ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള ചിലവ് എന്ന സ്ഥലത്ത് ജനിച്ചു. ചിലവ് എല്‍.പി. സ്കൂളില്‍ രണ്ടാംക്ളാസ് വരെ ഇദ്ദേഹം പഠിച്ചു. പിന്നീട്, 1967-ല്‍ ഇദ്ദേഹത്തിന്റെ കുടുംബം കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലേയ്ക്ക് താമസം മാറ്റി. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളില്‍ മൂന്നാംതരം മുതല്‍ പഠനം തുടര്‍ന്ന ജോര്‍ജ്, പത്താംതരം വരെ ഇവിടെ പഠിച്ചു. 1977-ലാണ് എസ്.എസ്.എല്‍.സി പാസ്സായത്.
സാമ്പത്തികബുദ്ധിമുട്ടിനെത്തുടര്‍ന്ന് പഠനം തുടരാനായില്ല. പിതാവിനെ കൃഷിയില്‍ സഹായിച്ചു. ദേശീയസമ്പാദ്യപദ്ധതി ഏജന്റായും എല്‍.ഐ.സി ഏജന്റായും പ്രവര്‍ത്തിച്ചു. എല്‍.ഐ.സി ഏജന്റായി 7 വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഇന്‍ഷ്വുറന്‍സില്‍നിന്നുള്ള കമ്മീഷന്‍ ഉപയോഗിച്ച് പഠിച്ച് 1984-ല്‍ ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളജില്‍നിന്ന് പ്രീഡിഗ്രി പാസ്സായി. കോളജില്‍ രണ്ടാമത്തെ ഉയര്‍ന്ന മാര്‍ക്ക് ഇദ്ദേഹത്തിനായിരുന്നു.
1985-ല്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നു. ഈ സമയത്തും എല്‍.ഐ.സി ഏജന്റായി ജോലിതുടര്‍ന്നു. അദ്ധ്വാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമത്തില്‍ ബിരുദവും പിന്നീട്, എം.എ ബിരുദവും നേടി. 1990-ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തതിനെത്തുടര്‍ന്ന്, എല്‍.ഐ.സി ഏജന്‍സി ഉപേക്ഷിക്കേണ്ടിവന്നു. 1991-ല്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ഡല്‍ഹിയിലേയ്ക്ക് പോയി. അവിടെ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഡല്‍ഹിയില്‍ അഡ്വക്കേറ്റ് എം.എ ഫിറോസിന്റെ കീഴിലായിരുന്നു പ്രാക്ടീസ്. കേരളാഗവണ്‍ മെന്റിന്റെ സുപ്രീംകോടതിയിലെ സ്റാന്റിംഗ് കൌണ്‍സലായിരുന്നു അഡ്വ. ഫിറോസ്.
1995-ല്‍ പ്രാക്ടീസ് എറണാകുളം ഹൈക്കോടതിയിലേ യ്ക്ക് മാറ്റി. അവിടെയാണ് ഇപ്പോഴും തുടരുന്നത്.
2001 മുതല്‍ 2006 വരെ കേരളാഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ളീഡറായിരുന്നു. 1990-92-ല്‍ കേരളായൂണിവേഴ്സിറ്റിയില്‍നിന്ന് പൊളിറ്റിക്സില്‍ ബിരുദാനന്തരബിരുദം പ്രൈവറ്റായി നേടി. 1993-ല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോണ്‍സ്റിറ്റ്യൂഷണല്‍ ആന്‍ഡ് പാര്‍ലമെന്ററി സ്റഡീസില്‍നിന്ന് പാര്‍ലമെന്ററി ഫെലോ, ഡിപ്ളോമ ഇന്‍ കോണ്‍സ്റിറ്റ്യൂഷണല്‍ ലോ, ഡിപ്ളോമ ഇന്‍ പാര്‍ലമെന്ററി ഇന്‍സ്റിറ്റ്യൂഷന്‍സ് ആന്‍ഡ് പ്രൊസീജിയര്‍ എന്നിങ്ങനെ 3 ഡിപ്ളോമകള്‍ കരസ്ഥമാക്കി.
വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2006-ല്‍ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാക്കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ലോയേഴ്സ് കോണ്‍ഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
അടിസ്ഥാനപരമായി കര്‍ഷകനായ ഇദ്ദേഹം നിര്‍ധനരായ കൃഷിക്കാരുടെ അവകാശലംഘനങ്ങള്‍ക്കെതിരെ നിയമയുദ്ധം നടത്താന്‍ സദാസന്നദ്ധനാണ്.
1994-ല്‍ തലശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍നിന്ന് സുപ്രധാനമായ ഒരു വിധിയുണ്ടായി. തലശ്ശേരി താലൂക്കിലെ വടക്കേക്കളം, വാഴമല എന്നീ പ്രദേശങ്ങളിലെ 1100 ഏക്കര്‍ സ്ഥലത്തെ കൈവശക്കാരായ(1970 മുതല്‍ ജന്മിയോട് വില കൊടുത്ത് വാങ്ങി കൈവശം വച്ച് അനുഭവിച്ചുവരുന്ന) കര്‍ഷകരുടെ കൈവശഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ടു ള്ളതായിരുന്നു പ്രസ്തുതവിധി. വിധിക്കെതിരെ കര്‍ഷകര്‍ ഹൈക്കോടതിയില്‍ പോയെങ്കിലും ഹൈക്കോടതി, താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ വിധി ശരിവെയ്ക്കുകയും കര്‍ഷകരെ കുടിയിറക്കി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഫാദര്‍ തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള മലബാര്‍ കര്‍ഷകസമിതിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ജോര്‍ജ്ജ് മേച്ചേരി, മലബാര്‍ കര്‍ഷകസമിതിയുടെ നിര്‍ദ്ദേശാനുസരണം ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി ഫയല്‍ചെയ്യുകയും തല്‍ഫലമായി തലശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് ജസ്റിസ് നാരായണക്കുറുപ്പ് സ്റേ ചെയ്യുകയും ചീഫ് ജസ്റിസിന് റഫര്‍ ചെയ്യുകയും ചെയ്തു. ഇത് പിന്നീട് വലിയ നിയമപ്രശ്നമായി മാറി. 2005-ല്‍ ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി കൊണ്ടുവരികയും 2005 വരെയുള്ള ഭൂമി കൈമാറ്റത്തിന് (10 ഏക്കര്‍ വരെയുള്ള ഭൂമി മിച്ചഭൂമിയാണെന്നറിയാതെ, ജന്മിയില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ കൈമാറ്റത്തിന്) നിയമപരിരക്ഷ ഈ ഭേദഗതി പ്രകാരം ലഭിക്കുകയും ചെയ്തു.
1981-ലെ കശുവണ്ടി കുത്തകസംഭരണ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചിരുന്നു.
കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാനസെക്രട്ടറിയും കണ്ണൂര്‍ ജില്ലാപ്രസിഡന്റുമായ ദേവസ്യ മേച്ചേരി, കര്‍ഷകനായ ജോസഫ് മേച്ചേരി, പയ്യാവൂരിലെ മോനി മേച്ചേരി, മറിയക്കുട്ടി മേച്ചേരി, മത്തായി മേച്ചേരി എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.
1992 ജൂലൈ 12-ന് ഇദ്ദേഹം നെല്ലിക്കുറ്റിയിലെ തെരുവന്‍കുന്നേല്‍ സെബാസ്റ്യന്‍-ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകളായ എല്‍സമ്മയെ വിവാഹം ചെയ്തു. എരുവേശ്ശി സര്‍വ്വീസ് സഹകരണബാങ്കില്‍ ബ്രാഞ്ച് മാനേജരാണ് ഇവര്‍. കണ്ണൂര്‍ ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി എലിസബത്ത് ജോര്‍ജ്ജ്, സാന്‍ജോസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അഞ്ചാംക്ളാസ് വിദ്യാര്‍ത്ഥി മാത്യു ജോര്‍ജ്ജ് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :