O.V. Sanal

O.V. Sanal

Any

Reading

Problem

Doctor

Ushas

Pookkothunada, Thalipparambu P.O.

Kannur, 9447646281

Nil

Back

NIL

ചികിത്സാരംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. ഒ.വി. സനല്‍. തളിപ്പറമ്പ് ബാറി ലെ പ്രമുഖ അഭിഭാഷകനായ കെ. ബാലകൃഷ്ണന്‍നായരുടെയും കൊല്ലറേത്ത് പാര്‍വ്വതിയുടെയും മകനായി 1972 മെയ് 20-ന് ഇദ്ദേഹം ജനിച്ചു.
പുഷ്പഗിരി സെന്റ് ജോസ ഫ്സ് യു.പി.സ്കൂള്‍, തളിപ്പറമ്പ് വിദ്യാധിരാജ വിദ്യാലയ എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സര്‍ സയ്യിദ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിച്ചു. തുടര്‍ന്ന്, ബാംഗ്ളൂരിലെ ദാവണ്‍ഗരെയിലുള്ള ബാപ്പുജി ഡെന്റല്‍ കോളജില്‍നിന്ന് ബി.ഡി.എസ്. പാസ്സായി. 1995 മുതല്‍ 1998 വരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്വകാര്യക്ളിനിക്കുകളില്‍ സേവനമനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍, സ്വന്തമായി പയ്യാവൂര്‍ ഡെന്റല്‍ ക്ളിനിക്ക് നടത്തിവരികയാണ് ഇദ്ദേഹം.
ലയണ്‍സ് ക്ളബ് അംഗമായി പൊതുപ്രവര്‍ത്തനം ആരംഭിച്ച ഡോക്ടര്‍ സനല്‍, 2002-03 കാലഘട്ടത്തില്‍ ഇതിന്റെ പ്രസിഡന്റായിരുന്നു. 2003 മുതല്‍ ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനില്‍ അംഗമായ ഇദ്ദേഹം 2001-03 കാലഘട്ടത്തില്‍ അസോസിയേഷന്റെ കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറിയായും 2002-ല്‍ സംസ്ഥാനത്തെ മികച്ച ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു. 2005-06 കാലഘട്ടത്തില്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2003-06 വര്‍ഷത്തില്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഡോ. സനല്‍, 2006-ല്‍ മികച്ച രണ്ടാമത്തെ പ്രസിഡന്റിനുള്ള അവാര്‍ഡ് നേടി. ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ കണ്ണൂര്‍ ബ്രാഞ്ച് ഏര്‍പ്പെടുത്തിയ, ഡോ.ടി. ഹാരിസ് മെമ്മോറിയല്‍ അവാര്‍ഡിന് ഇദ്ദേഹം 2007-ല്‍ അര്‍ഹനായി. ഇപ്പോള്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പൂക്കോത്തുനട സംരക്ഷണ സമിതി പ്രസിഡന്റാണ്. തളിപ്പറമ്പ് ലയണ്‍സ് ക്ളബ്ബ് ട്രഷറര്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്റെ സംസ്ഥാന സി.ഡി.ഇ ചെയര്‍മാന്‍, പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം ജില്ലാക്കമ്മറ്റി അംഗം എന്നീനിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
സ്കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളില്‍ അഭിനയിക്കുകയും കോളജില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ഡോ. സനല്‍, ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തില്‍ ഷട്ടില്‍ കളിച്ചിരുന്നു.
ഡോ. സനലിന്റെ സഹോദരി ബിന്ദു രാധാകൃഷ്ണന്‍ തളിപ്പറമ്പ് ബാറിലെ അഭിഭാഷകയാണ്. ഇവരുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ ദുബൈയില്‍ എഞ്ചിനീയറാണ്. സനലിന്റെ മറ്റൊരുസഹോദരിയാണ് ഡോ. സിന്ധു. ഇവരുടെ ഭര്‍ത്താവ് ഡോ. വിനൂപ് ഇംഗ്ളണ്ടില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു അദ്ധ്യാപികയായ സിതാരയാണ് ഡോ. സനലിന്റെ ഭാര്യ. യു.കെ.ജി. വിദ്യാര്‍ത്ഥിയായ ആദിത്ത് സനല്‍, എല്‍.കെ.ജി. വിദ്യാര്‍ത്ഥിയായ തന്‍മ സനല്‍ എന്നിവരാണ് മക്കള്‍.

              
Back

  Date updated :