Santhosh Arayakandy

Santhosh Arayakandy

Any

Reading

Problem

Social Worker

Arayakandy

Chettancoon, Thalassery - 670 101

Kollam, Ph: 0490 2322058, Mob: 9447035558

santhosharayakandy@yahoo.com

Back

www.santhosharayakandy.com

ശ്രീ. ശശി തരൂര്‍, ശ്രീ. വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്കൊപ്പം ശ്രീ. അരയാക്കണ്ടി സന്തോഷ്

.

പ്രശസ്തമായ ജന്മി കുടുംബത്തില്‍ ജനിച്ച്, പിതാവിന്റെ പാത പിന്‍തുടരുകയും പൊതു രംഗത്ത് മാതൃകയായിത്തീരു കയും ചെയ്ത അതുല്യപ്രതിഭയാണ് ശ്രീ. അരയാക്കണ്ടി സന്തോഷ്. ഇപ്പോള്‍ എസ്.എന്‍.ഡി.പി. മലബാര്‍ ഏരിയാ അസിസ്റന്റ് സെക്രട്ടറിയായി പ്രവര്‍ ത്തിക്കുന്ന ഇദ്ദേഹം തലശ്ശേരി ജഗന്നാഥക്ഷേത്രം മഹോത്സവ കമ്മറ്റിയില്‍ ഫൈനാന്‍സിംഗ് കമ്മറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി. യോഗം കൌണ്‍സിലറും ഡയറക്ടറുമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
എസ്.എന്‍.ഡി.പി. പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനാരായണഗുരുദേവന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുഴുകുകയാണ് സന്തോഷ്. തലശ്ശേരി ഗുരുദേവ ദര്‍ശനസമിതി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ധാരാളം സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. തലശ്ശേരി റോട്ടറി ക്ളബ് പ്രസിഡന്റുകൂടിയാണ് സന്തോഷ്.
അതിപ്രശസ്ത ജന്മികുടുംബമായ അരയാക്കണ്ടി യില്‍ ദാമോദരന്റെ മകനായി 1964 മെയ് 9-ന് സന്തോഷ് ജനിച്ചു. തലശ്ശേരി കുട്ടിമാക്കൂല്‍ ശ്രീനാരായണ ശക്തിധരാലയം മഠത്തിന്റെ സ്ഥാപകപ്രസിഡന്റ്, ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നീനിലകളില്‍ ശ്രദ്ധേയനായ പിതാവ് ദാമോദരന്‍, കോണ്‍ട്രാക്റ്ററും വ്യാപാരിയുമായിരുന്നു. വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ള ആളുകളോടൊപ്പം പ്രവര്‍ ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.
തലശ്ശേരി ഹോളി ഏഞ്ചല്‍സ്, സെന്റ് ജോസഫ്സ് എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് സന്തോഷ് പ്രീഡിഗ്രി പാസ്സായി. തുടര്‍ന്ന്, എസ്.എന്‍. കോളജില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ സന്തോഷ്, ബിസിനസ്സ്-ഫാര്‍മസ്യൂട്ടിക്കല്‍- ട്രാന്‍സ്പോര്‍ട്ടിംഗ് സര്‍വ്വീസ് മേഖലകളില്‍ പിതാവിനെ സഹായിച്ചു.
1994-മുതല്‍ എസ്.എന്‍.ഡി. പി. യോഗം കൌണ്‍സിലറായി ഒന്നരവര്‍ഷം പ്രവര്‍ത്തിച്ച സന്തോഷ്, 2005-ല്‍ എസ്.എന്‍.ഡി.പി. യോഗം കൌണ്‍സിലറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ എസ്.എന്‍.ഡി.പി.യോഗം അസിസ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. തലശ്ശേരി റോട്ടറി ക്ളബ് പ്രസിഡന്റ് എന്നനിലയില്‍ നിരവധി സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹം, ബധിരമൂകവിദ്യാലയം, ടെയ്ലറിംഗ്, ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ നടത്തിവരുന്നു. പാവപ്പെട്ട കുട്ടികളെ സ്പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുന്നുമുണ്ട്.
ന്യൂഫ്രോണ്ടിയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും കലാകാരിയുമായ കലയാണ് ഭാര്യ. നിരവധി സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്ന കല മികച്ച ഗായികകൂടിയാണ്. 3 സ്കൂളുകള്‍ക്ക് പഠനോപകരണവിതരണം, വാണിയമ്പാറ ആദിവാസി കോളനിയിലെ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ന്യൂഫ്രോണ്ടിയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നല്കിവരുന്നു.
ബി.ഡി.എസ്. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ദീപ്തി സന്തോഷ്, സന്തോഷിന്റെ മൂത്തമകളാണ്. ഇവര്‍ വയലിനിസ്റുകൂടിയാണ്. മകന്‍ അര്‍ജുന്‍, പ്ളസ്വണ്‍ വിദ്യാര്‍ ത്ഥിയും തബലിസ്റുമാണ്.

              
Back

  Date updated : 10/11/2010