Vattathod Narayanan Nambiar (Memory)

Vattathod Narayanan Nambiar (Memory)

Any

Reading

Problem

Social Worker

C/o E Madhu, Kulangarayidom

Vimala Nagar P.O., Mananthavadi - 670 645

Wayanad, Ph: 323119, Mob: 9947665250

.

Back

.

ശ്രീ. വി. നാരായണന്‍ നമ്പ്യാരുടെ ഭാര്യ ശ്രീമതി കാര്‍ത്ത്യായനി അമ്മ

ശ്രീ. വി. നാരായണന്‍ നമ്പ്യാരുടെ മകന്‍ ശ്രീ. രാമചന്ദ്രന്‍

.

ജന്മി, ഭൂവുടമ, ജനപ്രതിനിധി എന്നീനിലകളില്‍ ശ്രദ്ധേയനായിരുന്ന പരേതനായ വട്ടത്തോട് നാരായണന്‍നമ്പ്യാരുടെ കുടുംബം വയനാടിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ ഒന്നാണ്. കുളങ്ങര ചാത്തപ്പന്‍നായര്‍-എടച്ചെന പാര്‍വ്വതിയമ്മ ദമ്പതികളുടെ മകനാണ് നാരായണന്‍നമ്പ്യാര്‍.
പഴശ്ശിരാജയുടെ കുടുംബവുമായി ബന്ധമുള്ള തറവാടാണ് നാരായണന്‍നമ്പ്യാരുടേത്. മാനന്തവാടിക്കടുത്ത് ചെറുപുഴ ഒഴക്കോടി ദേശത്താണ് ഇദ്ദേഹത്തിന്റെ കുടുംബം താമസമാക്കിയിട്ടുള്ളത്. അനേകവര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു തറവാടാണ് കുളങ്ങരയിടം തറവാട്. ഈ തറവാട്ടുവക ക്ഷേത്രമായ കുളങ്ങരയിടം അയ്യപ്പക്ഷേത്രം പ്രശസ്തമാണ്. ക്ഷേത്രത്തോടനുബന്ധിച്ച് വിശാലമായ ഒരു കുളവുമുണ്ട്. 
കുളങ്ങരയിടം തറവാടിന്റെ ഐതിഹ്യം ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ നാടുവാഴിയുടെ പേരു പറഞ്ഞു പരിഹസിച്ചുകൊണ്ട് അവിടുത്തെ തറവാട്ടമ്മ മരുമകളെ ശകാരിച്ചുവത്രെ. നിനക്ക് തലയില്‍ തേക്കാന്‍ ഒരു ചീനഭരണി നിറയെ എണ്ണയുമായി കോട്ടയം തമ്പുരാന്‍ വരും എന്ന് പുച്ഛിച്ചു പറയുന്ന സമയത്താണ് നാടുവാഴി അതിലെ പോയത്. തന്നെ പുച്ഛിച്ചുകൊണ്ടുള്ള സംസാരം കേട്ടു കുപിതനായ നാടുവാഴി രണ്ടു ചീനഭരണി നിറയെ എണ്ണയുമായി തറവാട്ടില്‍ വരികയും അനാഥയായ മരുമകളെ വേളി കഴിച്ചു കൊണ്ടുപോവുകയും ചെയ്തുവത്രെ. ഭരണി തറവാട്ടു മുറ്റത്ത് ഉപേക്ഷിച്ചുവെന്നും പഴമക്കാര്‍ പറയുന്നു. ഇപ്പോഴും ആ ഭരണി തറവാട്ടു മുറ്റത്തുണ്ട്. തറവാട്ടു കുളത്തില്‍ ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സാധുവായ തറവാട്ടുകാരണവന്‍ എന്നും രാവിലെ പല്ലു തേക്കുവാന്‍ കുളത്തില്‍ നിശ്ചിത സമയത്ത് പോകുക പതിവായിരുന്നു. ആ സമയം കുളത്തില്‍ നിന്നും ഒരു ചെമ്പുപാത്രം നിറയെ സ്വര്‍ണ്ണം പൊങ്ങി വരുമായിരുന്നു. കാരണവര്‍ ഇതില്‍ നിന്ന് ഒരു നാണയം മാത്രം എടുത്തു പോരുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ ഈ സംഭവം കാണാനിടയാവുകയും കാരണവരുടെ പിന്നാലെ പോയി കുളത്തില്‍ നിന്ന് ചെമ്പുപാത്രം പിടിച്ചു വലിച്ചു. വലിച്ച സമയം ചെമ്പിന്റെ ഒരു കൈവള കയ്യില്‍ കിട്ടുകയും ചെമ്പുപാത്രം കുളത്തില്‍ത്തന്നെ താണുപോവുകയും ചെയ്തുവത്രെ. കിട്ടിയ കൈവള കൊണ്ട് ഒരു ചട്ടകം ഉണ്ടാക്കുകയും ചെയ്തുവത്രെ. ഇത് ഇന്നും ഈ തറവാട്ടിലുണ്ട്. കുടുംബം വകയാണെങ്കിലും ഇപ്പോള്‍ ജനകീയകമ്മറ്റിയാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വിശാലമായ ക്ഷേത്രക്കുളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കുളം സര്‍ക്കാര്‍ ഏറ്റെടുക്കുകയും നൂറുകണക്കിന് ഏക്കര്‍ കൃഷിസ്ഥലം നനയ്ക്കാന്‍ ഉതകുമാറ് മൈനര്‍ ഇറിഗേഷനില്‍പെടുത്തി കൃഷിക്കാര്‍ക്ക് ഉപയുക്തമാക്കുകയും ചെയ്തിട്ടുണ്ട്.
തിരുവിതാംകൂറില്‍നിന്നും കുടിയേറിവന്നവര്‍ക്കും തദ്ദേശവാസികള്‍ക്കും പാട്ടവ്യവസ്ഥയില്‍ കൃഷിചെയ്യാന്‍ നാരായണന്‍നമ്പ്യാര്‍ ഭൂമി നല്കിയിരുന്നതായി മകന്‍ മധു അനുസ്മരിക്കുന്നു. കുടുംബം വകയായിരുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം ഇപ്പോഴും കുടികിടപ്പുകാരുടെ അധീനതയിലുണ്ടെന്ന് മധു പറയുന്നു. പൊതുവില്‍ പറഞ്ഞാല്‍ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കുളങ്ങരയിടം തറവാടിനും തറവാട്ടംഗമായ നാരായണന്‍നമ്പ്യാര്‍ക്കും കഴിഞ്ഞു. 
മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്രാവകാശികള്‍കൂടിയാണ് ഈ തറവാട്ടുകാര്‍. ആദിവാസികളും തദ്ദേശവാസികളുമായ എല്ലാവരും ഒരുമയില്‍ കഴിഞ്ഞുപോന്ന ചരിത്രമാണ് കുളങ്ങരയിടം തറവാടിന്റേത്. പണ്ടുകാലത്ത് ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ കരയടച്ചുള്ള സദ്യയും മറ്റ് ആഘോഷങ്ങളും ഇവിടെ നടത്തിയിരുന്നു. നാരായണന്‍നമ്പ്യാരുടെ പിതാവ് ചാത്തപ്പന്‍നായര്‍ കുടിയേറ്റക്കാരുടെ കണ്‍കണ്ട ദൈവമായിരുന്നു. നാരായണന്‍നമ്പ്യാരുടെ പിതൃതറവാടായ എടച്ചനക്കാര്‍ വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിന് ഒരുദിവസത്തെ ഭക്ഷണച്ചെലവ് നല്‍കിവരുന്നു. ഒഴക്കോടി വായനശാല, സ്കൂള്‍, റോഡ് എന്നിവയുടെയെല്ലാം വികസനത്തിന് ശ്ളാഘനീയമായ പങ്കുവഹിച്ച നാരായണന്‍നമ്പ്യാര്‍ 2004-ല്‍ നിര്യാതനായി.
കാര്‍ത്ത്യായനിയാണ് നാരായണന്‍നമ്പ്യാരുടെ സഹധര്‍മ്മിണി. നാരായണി, ലക്ഷ്മി, ലളിത, മാധവി, രാമചന്ദ്രന്‍, വസന്ത, മധു എന്നിവര്‍ മക്കളാണ്.

              
Back

  Date updated : 10/11/2010