K S Prakash

K S Prakash

Any

Reading

Problem

Social Worker

Kallethu

Njakkanal P.O., Oachira - 690 533

Kollam, Res: 0476 2696217, Mob: 9745687700

prakash_soman@yahoo.in

Back

.

ശ്രീ. കെ.എസ്. പ്രകാശ് നടന്‍ തിലകനോടൊപ്പം

ഏറ്റവും നല്ല സാംസ്കാരിക സംഘടനയ്ക്കുള്ള ആദ്യദേശീയ അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങിയ സംഘടനയുടെ സാരഥി

ഇന്ത്യയിലെ ഏറ്റവും നല്ല സാംസ്കാരിക സംഘടനയ്ക്കുള്ള ആദ്യദേശീയ അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ സംഘടനയുടെ സാരഥികളിലൊരാളാണ് ശ്രീ. കെ.എസ്. പ്രകാശ്. ഓച്ചിറ നവപ്രതിഭ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹിയായ ശ്രീ. കെ.എസ്. പ്രകാശും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 1987 ജനുവരി 12-ന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ശ്രീ. രാജീവ് ഗാന്ധിയില്‍ നിന്നുമാണ് ഒരുലക്ഷം രൂപയും പ്രശംസപത്രവും ഷീല്‍ഡും അടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങിയത്. പിന്നീട് ആ തുക ഉപയോഗിച്ച് അസോസിയേഷന്‍ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചു.
ചെറുപ്പം മുതല്‍ പൊതുരംഗത്ത് സജീവമായ ശ്രീ. കെ.എസ്. പ്രകാശ് ഇപ്പോള്‍ ലയണ്‍സ് ക്ളബ് ക്ളാപ്പന വള്ളിക്കാവ് യൂണിറ്റ് സെക്രട്ടറിയാണ്. രണ്ടാം തവണയാണ് ലയണ്‍സ് ക്ളബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 12-ന് ആയിരുന്നു സ്ഥാനാരോഹണ ചടങ്ങ്. 324 ഇ-1 ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശ്രീ. ജി. ഹരിഹരനായിരുന്നു ഇന്‍സ്റാളിംഗ് ഓഫീസര്‍. സിനിമാ നടന്മാരടക്കം പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഓച്ചിറ ആര്‍ട്സ് സൊസൈറ്റി, സ്വാന്തനം കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ് എന്നിവയുടെ മെമ്പറായും റിയല്‍ എസ്റേറ്റ് ബിസിനസ്കാരനായ ശ്രീ. കെ.എസ്. പ്രകാശ് പ്രവര്‍ത്തിച്ചു വരുന്നു.
പ്രമുഖ പൊതു പ്രവര്‍ത്തകനും സി.പി.എം. എല്‍.സി. സെക്രട്ടറിയുമായിരുന്ന ഓച്ചിറ ഞക്കനാല്‍ കല്ലേത്ത് ശ്രീ. സോമന്റെയും ശ്രീമതി ശിവാനിയുടെയും മകനായി 1961 മെയ് 17-ന് ആയിരുന്നു ശ്രീ. കെ.എസ്. പ്രകാശിന്റെ ജനനം. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ കല്ലേത്ത് ദാമോദരപണിക്കരും അദ്ദേഹത്തിന്റെ അച്ഛന്‍ കല്ലേത്ത് കൊച്ചിരിക്കണ്ടയും നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാരായിരുന്നു. ഇവര്‍ അക്കാലത്ത് കുതിരപ്പുറത്തായിരുന്നു സവാരി. ഇതിന്റെ അവശേഷിപ്പുകള്‍ ഇന്നും കുടുംബവീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഏഴാം ക്ളാസ് വരെ ശ്രീ. കെ.എസ്. പ്രകാശ്, ഓച്ചിറ ഗവ. യു.പി. സ്കൂളിലും പിന്നീട് പ്രയാര്‍ ആര്‍.വി.എസ്.എം. ഹൈസ്കൂളിലുമായിരുന്നു പഠനം. തുടര്‍ന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പി.ജിയും കായംകുളം എം. എസ്.എം. കോളജില്‍ പൂര്‍ത്തിയാക്കി. എം.കോം. കാരനായ ശ്രീ.കെ.എസ്. പ്രകാശിന്റെ വിവാഹം 1993 നവംബര്‍ 29ന് ആയിരുന്നു. കൊല്ലം വള്ളിക്കാവ് ക്ളാപ്പന തണ്ടാശേരില്‍ റിട്ട. അദ്ധ്യാപകന്‍ എം. ദിവാകരന്റെയും ശ്രീമതി. സുരഭിയുടെയും മകള്‍ ശ്രീമതി. ജ്യോതിയെയാണ് വിവാഹം കഴിച്ചത്. 2008-ല്‍ വിവാഹത്തിന്റെ 15-ാം വാര്‍ഷികം ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ചിരുന്നു. ശ്രീ. കെ.എസ്. പ്രകാശിന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും താങ്ങും തണലും നിര്‍ദ്ദേശങ്ങളുമായി ശ്രീമതി ജ്യോതി പ്രകാശ് എപ്പോഴും കൂടെയുണ്ട്. കായംകുളം എയ്ഞ്ചല്‍ ആര്‍ക്ക് സീനിയര്‍ സെക്കന്ററി സി.ബി.എസ്.ഇ. സ്കൂളിലെ 10-ാം ക്ളാസ്സ് വിദ്യാര്‍ത്ഥി ജിഷ്ണുപ്രകാശ് ഏകമകനാണ്.

              
Back

  Date updated : 28/10/2010