Dr. K P Keshavan Nampoothiri

Dr. K P Keshavan Nampoothiri

Any

Reading

Problem

Professor

Kuttianippurath Illam

Nariyapuram

Pathanamthitta, Ph: 0468 2350750

.

Back

.

ഡോ. കെ.പി. കേശവന്‍ നമ്പൂതിരിയുടെ മൂത്ത മകന്‍ ഡോ. കെ.കെ. ഹരിഹരനും ഭാര്യ ഡോ. എസ്. രമാദേവിയും.

ഡോ. കെ.പി. കേശവന്‍ നമ്പൂതിരിയുടെ ഇളയ മകന്‍ ശ്രീ. കെ.കെ. ശ്രീനിവാസനും ഭാര്യ ശ്രീമതി എസ്. ശ്രീലതാദേവിയും.

സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്രവിശാരദനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. കെ.പി. കേശവന്‍ നമ്പൂതിരി.

സംസ്കൃത പണ്ഡിതന്‍, ജ്യോതിശാസ്ത്രവിശാരദന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ഡോ. കെ.പി. കേശവന്‍ നമ്പൂതിരി. 1931-ാം ആണ്ട് നവംബര്‍ 19-ന് ഡോ. കേശവന്‍ നമ്പൂതിരി ജനിച്ചു. ശ്രീ. പരമേശ്വരന്‍ നമ്പൂതിരിയാണ് ഇദ്ദേഹത്തിന്റെ പിതാവ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി വേദാന്തവും താന്ത്രികവിദ്യകളും അഭ്യസിച്ച ഇദ്ദേഹം ക്ഷേത്രവാദ്യകലകളിലും കഥകളി മേളത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അതിനുശേഷം സംസ്കൃതത്തില്‍ എം.എ. സാംഖ്യദര്‍ശനത്തില്‍ ഡോക്ടറേറ്റും നേടി.
എന്‍.എസ്.എസ്. കോളജില്‍ പ്രഫസറും സംസ്കൃത വിഭാഗത്തില്‍ അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു പ്രഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. ദ കണ്‍സപ്റ്റ് ഓഫ് അപവര്‍ഗ്ഗ ഇന്‍ സംഖ്യാ ഫിലോസഫി എന്ന ഗ്രന്ഥവും വിക്രമോര്‍വ്വശീയം എന്ന ആട്ടക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സപ്താഹവേദികളിലും പ്രഭാഷണരംഗത്തും തിളങ്ങി നില്ക്കുന്ന ഇദ്ദേഹം ആദ്ധ്യാത്മികരംഗത്തും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അഖില കേരള സനാതന സംസ്കാര സേവാസമിതിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ജ്യോതിഷത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 
പ്രബുദ്ധകേരളം, പുണ്യഭൂമി തുടങ്ങിയ ആദ്ധ്യാത്മിക മാസികകളില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീമദ് ഭാഗവതത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായ ഭാഗവത കൈരളിയും ഇദ്ദേഹത്തിന്റെ രചനകളിലൊന്നാണ്. അര്‍ത്ഥവും പദഭംഗികളും ഭാവനയും തിളങ്ങി നില്ക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 1992-ല്‍ ഇദ്ദേഹത്തിന് ശാസ്ത്രചൂഡാമണി ഫെലോഷിപ്പ് ലഭിച്ചു.
ശ്രീമതി സരസ്വതി അന്തര്‍ജ്ജനമാണ് ഭാര്യ. ശാസ്താംകോട്ട കോളജിലെ പ്രൊഫസറായ മാലതീദേവി, സര്‍വ്വ വിജ്ഞാനകോശത്തിന്റെ സബ് എഡിറ്ററായ ഡോ. കെ.കെ. ഹരിഹരന്‍, സെന്റ് ജി.എം. ഹൈസ്കൂള്‍ അദ്ധ്യാപകനായ ശ്രീ. കെ.കെ. ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

              
Back

  Date updated : 19/10/2010