Kalamandalam parameswaran

Kalamandalam parameswaran

Any

Reading

Problem

Artist

Kalalayam

Pazhayannur

Palakkad, .

.

Back

.

ശ്രീ. കലാമണ്ഡലം പരമേശ്വരന്‍, റോയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ ഉല്‍ഘാടനവേളയില്‍- വി. ദക്ഷിണാമൂര്‍ത്തി, സ്പീക്കര്‍ ശ്രീ. രാധാകൃഷ്ണന്‍, സുപ്രസിദ്ധ സിനിമാതാരം റ്റി.ജി. രവി എന്നിവര്‍ സമീപം

സാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം പരമേശ്വരനെ സുപ്രസിദ്ധ സിനിമാതാരം ശ്രീ. ഇന്നസെന്റ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

a versatile genius in the Art of Ottanthullal

Kalamandalam Parameswaran is a veteran and versatile genius in the Art of Ottamthullal, one of the Keralas own Temple Arts. He studied this Art form from this famous Kerala Kalamandalam situated on the bank of the river Bharathappuzha at Cheruthuruthy shoranur. He has shown his excellent skill not only in Ottamthullal but in other similar Arts also. He acquired extraordinary faculty in this form of Art by way of regular and hard practice under well experienced teachers. He devoted his entire talent to become perfect in the Art. This superb ability enabled him to get recognition and a lot of awards from various personalities, well known in the field of social, cultural and arts. Among them Therampil Ramakrishnan, E.K. Nayanar, Speaker Radhakrishnan, I.G. Padmakumar, Machur Rajakumaran Unni, Narendra Menon, famous cine artists Innocent, Sukumari etc.. were the notable persons. While he was studying in Kalamandalam he had the fortune to get award from E.M. Sankaran Namboothiripad. Now he is teaching and doing performance of Ottamthullal and other similar arts through the institution, Kerala Kalalaya, to those who are ardently desirous and ready to devote their aesthetic aptitude to get proficiency in this art form. Thus he is having a wide range of students community. He is also working as a guest artist in Kerala Kalamandalam. He is also vested with the responsibility to prepare question papers for the Kalamandalam students and to supervise the Practical Examination there. He has been cordially honoured with award in a meeting conducted by Chelakkara Cultural Committee in the venue of V.K.N Memorial Mandir considering his contribution to the arts and cultural field. Ajaya Kumar and Vijaya Kumar are his sons, Jayasree is his daughter. Manoharan (Jayasrees husband), Vijitha, Ajitha are his in-laws. Anusree, Anurag, Aryasree, Aswanand, Anand are grand-children.

കേരള കലാമണ്ഡലത്തില്‍നിന്ന് ഓട്ടന്‍തുള്ളലില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ശ്രീ പരമേശ്വരന്‍ ഓട്ടന്‍തുള്ളലില്‍ മാത്രമല്ല തത്തുല്യമായ മറ്റു കലാരൂപങ്ങളിലും തന്റെ മികവും കഴിവും പ്രകടമാക്കിയ ഒരനുഗ്രഹീത കലാകാരനാണ്. കലയോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ അഭിരുചിയും അഭിനിവേശവും നിശ്ചയദാര്‍ഢ്യത്തോടെയും ചിട്ടയോടെയുമുള്ള കഠിന പരിശീലനത്തിലൂടെയും നേടിയെടുത്തതാണ് ഈ കഴിവ്. തത്ഫലമായി രാഷ്ട്രീയ, സാമുദായിക, കലാരംഗത്തെ പ്രഗത്ഭമതികളായ അനേകം മഹത് വ്യക്തികളില്‍നിന്നും മറ്റു പ്രസ്ഥാനങ്ങളില്‍നിന്നും പ്രശസ്തിപത്രവും പുരസ്ക്കാരങ്ങളും നേടുവാന്‍ കഴിഞ്ഞു. അവരില്‍ ചിലരാണ് തെറാമ്പില്‍ രാമകൃഷ്ണന്‍, ഈ.കെ. നായനാര്‍, സ്പീക്കര്‍ രാധാകൃഷ്ണന്‍, പി. ദക്ഷിണാമൂര്‍ത്തി, ഐ.ജി. പത്മകുമാര്‍, മച്ചൂര്‍ രാജകുമാരനുണ്ണി, നരേന്ദ്രമേനോന്‍, സുപ്രസിദ്ധ സിനിമാനടന്‍ ഇന്നസെന്റ്, സുകുമാരി മുതലായവര്‍.
പഠനകാലത്തുതന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാടില്‍നിന്ന് പുരസ്ക്കാരം നേടാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. കേരള കലാലയത്തിലൂടെ, കലാസ്നേഹികളായ അനേകം കുട്ടികളെ ഓട്ടന്‍തുള്ളല്‍ കൂടാതെ സമാനനൃത്തരൂപങ്ങള്‍ പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല കേരള കലാമണ്ഡലത്തില്‍ ഗസ്റ് ആര്‍ട്ടിസ്റായി സേവനം ചെയ്യുന്നുണ്ട്. കലാമണ്ഡലത്തിലെ പരീക്ഷകള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ ഇദ്ദേഹം തയ്യാറാക്കുന്നു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരീക്ഷകനായും ചുമതല വഹിക്കുന്നു.
പ്രഗത്ഭമതികളായ അനേകം ഓട്ടന്‍തുള്ളല്‍ കലാകാരന്മാരുടെ കൂടെ പ്രസ്തുത പരിപാടികള്‍ അവതരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരങ്ങളും അദ്ദേഹത്തിനു സിദ്ധിച്ചിട്ടുണ്ട്.
കലാസാംസ്കാരികരംഗത്ത് അദ്ദേഹം നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകളെ മാനിച്ച് ചേലക്കര സംസ്ക്കാരസമിതിയുടെ ആഭിമുഖ്യത്തില്‍ വി.കെ. എന്‍. സ്മാരകമന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹത്തെ ആദരിക്കുകയും പ്രശസ്തിപത്രം നല്‍കുകയുമുണ്ടായി.
അജയകുമാര്‍, വിജയകുമാര്‍, ജയശ്രീ എന്നിവര്‍ മക്കള്‍. മനോഹരന്‍ (ജയശ്രീയുടെ ഭര്‍ത്താവ്) വിജിത, അജിത എന്നിവരാണ് മരുമക്കള്‍.
അനുശ്രീ, അനുരാഗ്, ആര്യശ്രീ, അശ്വാനന്ദ്, ആനന്ദ് മുതലായവര്‍ പേരക്കുട്ടികള്‍.

              
Back

  Date updated : 14/10/2010