Dr. K. Ranganath Menon

Dr. K. Ranganath Menon

Any

Reading

Problem

Physiotherapist

Uma Manniram

Athipotta P.O.- 678 544, Kerala State

Palakkad, Pin : 678 544

.

Back

.

കോമ്പുകുട്ടി മേനോന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ കമ്പ്യൂട്ടര്‍ പഠനകേന്ദ്ര ഉല്‍ഘാടനവേളയില്‍ ഡോ രങ്കനാഥമേനോന്‍

ലയണ്‍സ് ക്ളബ് ഓഫീസ് ഉല്‍ഘാടനവേളയില്‍ ഡോ. രങ്കനാഥമേനോന്‍

.

കൊല്ലവര്‍ഷം 1957 ഏപ്രില്‍ 19. ഈ വര്‍ഷം ഞാനെന്റെ ജീവിതത്തിലെ ഒരു പ്രധാനനാഴികക്കല്ലായി കണക്കാക്കുന്നു. സ്വാമി ചിന്മയാനന്ദന്റെ ഡല്‍ഹി സന്ദര്‍ശനവും ഞാന്‍ പാര്‍ത്തിരുന്ന സ്ഥലത്ത് എന്റെകൂടെ ഉണ്ടായിരുന്ന മൂന്നുദിവസത്തെ താമസവും അദ്ദേഹത്തെ പരിചരിക്കാനുള്ള മഹാഭാഗ്യവും എനിക്ക് അപ്പോഴാണ് സിദ്ധിച്ചത്.
അതിനുശേഷം സ്വാമിജി തന്റെ ഓട്ടോഗ്രാഫോടുകൂടിയ Discourses on Kenopanishad എന്ന സ്വയം രചിച്ച പുസ്തകം എനിക്കു നല്‍കി അനുഗ്രഹിച്ചു. പ്രസ്തുത ഓട്ടോഗ്രാഫ് ഇപ്രകാരമായിരുന്നു.
Sri Ranganathan,
Be good always, it Pays the highest divident
ohm Chinmayananda. 21.4.1957
എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു കാഞ്ചി കാമകോടി പീഠാധിപതി ശ്രീ ശങ്കരാചാര്യ ജിതേന്ദ്രസരസ്വതിയുടെ ദര്‍ശനവും അദ്ദേഹത്തോടൊപ്പം ജയ്പ്പൂരില്‍ ഏകദിന സഹവാസവും. അതു 1983-ല്‍ ആയിരുന്നു. സനാതന സംസ്കൃതി സന്ദേശം എന്ന തന്റെ തത്ത്വചിന്താഗ്രന്ഥത്തിന്റെ മുഖവിന്യാസത്തില്‍ ഡോ. രങ്കനാഥ മേനോന്‍ എഴുതിയ കുറിപ്പാണ് മേല്‍ വിവരിച്ചത്. ശ്രീ.രംഗനാഥമേനോന്റെ താല്പര്യങ്ങള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നറിയാന്‍ ഇത്രയും മതി.
ഒരു നിമിഷം അദ്ദേഹത്തെ ശ്രദ്ധിക്കൂ. സാമാന്യം ഒത്ത ശരീരം, അരഹിപ്പി മട്ടിലുള്ള തലമുടി. അലക്ഷ്യമായ വസ്ത്രധാരണം. തുണികളില്‍ ബട്ടണ്‍ പോയിട്ടുണ്ടോ, കീറിയിട്ടുണ്ടോ, മുഷിഞ്ഞതാണോ എന്നതിലൊന്നും അദ്ദേഹത്തിന് ശ്രദ്ധയില്ല. ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ അദ്ദേഹത്തെ സമീപിക്കുന്നു. നിങ്ങളുടെ പ്രശ്നത്തിന് ഒരു പോംവഴി കണ്ടിട്ടേ അവിടെനിന്ന് പോരുവാന്‍ കഴിയൂ. അപ്പോഴേയ്ക്കും മറ്റൊരു കൂട്ടര്‍ അവിടെ എത്തുന്നു. നിങ്ങളെപ്പോലെ അവരെയും സന്തുഷ്ടരാക്കുന്നു. അതിനിടയില്‍ത്തന്നെ വേറെയും സന്ദര്‍ശകര്‍ ഉണ്ടായേക്കും. കുളിയോ, ഭക്ഷണമോ, ഉറക്കമോ ഒന്നും അദ്ദേഹത്തിന് നിര്‍ബന്ധമില്ല.
ശ്രീ. രംഗനാഥമോനോനെ ഏതെങ്കിലും ആവശ്യത്തിന് കൂട്ടിക്കൊണ്ടു പോകണമെന്ന് വിചാരിച്ചാല്‍ ഉടന്‍ അദ്ദേഹം തയ്യാറായി. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട അവസരമെന്നു കരുതുക. അദ്ദേഹത്തിന് ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്.
ശ്രീ രംഗനാഥമേനോന്‍ രജി. മെഡിക്കല്‍ പ്രാക്ടീഷണറാണ്. അതിനുമപ്പുറം അദ്ദേഹം ഒരു നേതാവ്, സാഹിത്യകാരന്‍, പൊതുപ്രവര്‍ത്തകന്‍, ചിത്രകാരന്‍, നടന്‍ തുടങ്ങി എല്ലാമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ വകയിലെല്ലാമുള്ള കാര്യങ്ങള്‍ക്കായി നിരവധി ജനങ്ങള്‍ നിത്യവും അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു.
പാലക്കാട് ജില്ലയിലെ തോലനൂര്‍ എന്ന സ്ഥലത്തെ കാളീപുറയത്ത് പുത്തന്‍വീട്ടിലെ സത്യവതി അമ്മയുടെ രണ്ടാമത്തെ പുത്രനാണ് രംഗനാഥ്. അച്ഛന്‍ പരുത്തിപ്പുള്ളി എന്ന സ്ഥലത്ത് താമസമാക്കിയ പടിഞ്ഞാറെ കോലത്ത് പത്മനാഭന്‍ നായര്‍ എന്ന റിട്ടയേര്‍ഡ് റെയില്‍വേ എ-ഗ്രേഡ് ഗാര്‍ഡാണ്. രംഗനാഥ് തമിഴ്നാട്ടിലെ ആര്‍ക്കാഡ് ജില്ലയിലെ തിരുപ്പത്തൂര്‍ എന്ന സ്ഥലത്ത് 1936-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തിരുപ്പത്തൂരിലും പിന്നീട് കോഴിക്കോട് സാമൂതിരി കോളേജ് ഹൈസ്കൂളിലും നടന്നു. തുടര്‍ന്നുള്ള പഠനം ഷൊര്‍ണ്ണൂര്‍ ഹൈസ്ക്കൂളിലും കോളേജ് വിദ്യാഭ്യാസം ഫറൂക്ക് കോളേജ്, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയാ കോളേജ് എന്നിവിടങ്ങളിലുമായിരുന്നു.
1956-ല്‍ കേരളം വിട്ട് ഡല്‍ഹിയില്‍ വന്ന ശ്രീ. മേനോന്‍ അന്ന് ഡല്‍ഹിയില്‍നിന്നും ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട് ലോകസഭാമെമ്പറായിരുന്ന പത്മഭൂഷണ്‍ സി. കൃഷ്ണന്‍നായരുടെ കൂടെ താമസിച്ച് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സഹായിച്ചു. ശ്രീ. സി. കൃഷ്ണന്‍നായരുടെ കൂടെയുള്ള താമസം ലളിതജീവിതം നയിക്കുവാന്‍ പ്രേരണ നല്‍കി. ജയ്പ്പൂരില്‍ സവായ്മാന്‍സിങ്ങ് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രശിക്ഷണം നേടി രാജസ്ഥാനിലെ അന്നത്തെ ട്രൈബല്‍ ഏരിയാ ആയിരുന്ന ബാംസ്വാഡാ എന്ന സ്ഥലത്തും പിന്നീട് കോട്ടാ, അല്‍വര്‍ എന്നീ സ്ഥലങ്ങളിലും പണിയെടുത്തു. 1962-63ല്‍ ആദ്യത്തെ ബാച്ചില്‍ തെരഞ്ഞെടുക്കപ്പെട്ട് ബാംഗ്ളൂരിലെ നാഷണല്‍ ടി.ബി. ഇന്‍സ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി. അജ്മീറിലെ ആദ്യത്തെ കമലാ നെഹ്റു സ്റേറ്റ് ടി.ബി. ഡെമോണ്‍സ്ട്രേഷന്‍ ആന്റ് ട്രയിനിങ് സെന്ററിലെ പ്രശിക്ഷണ ഭാരവാഹിയായി ജോലിചെയ്യുകയും രാജസ്ഥാനില്‍ ആദ്യമായി ക്ഷയരോഗനിവാരണ പരിപാടി രൂപീകരിക്കുന്നതില്‍ പങ്കുചേരുകയും ചെയ്തു. ക്ഷയരോഗനിവാരണപ്രവര്‍ത്തനത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തകനുള്ള അവാര്‍ഡ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് സര്‍വ്വീസില്‍ നിന്നും അജ്മീറില്‍ ഒരു പൊതുയോഗത്തില്‍ വെച്ച് അന്നത്തെ ആരോഗ്യവകുപ്പ് ഉപമന്ത്രി ശ്രീമതി പ്രഭാമിശ്രയാല്‍ നല്‍കപ്പെട്ടു. 1965-ല്‍ ഗുജറാത്തിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിസിയോതെറാപ്പിയില്‍ നിന്നും ഡിപ്ളോമ പാസ്സായി. അതിനുശേഷം പാലക്കാട്ടു ജില്ലയിലെ അത്തിപ്പൊറ്റ പണ്ടാരത്തിലെ വീട്ടില്‍ ഉമാദേവിയെ വിവാഹം കഴിച്ചു. 1969-ല്‍ വീണ്ടും സവായ് മാന്‍സിങ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ജയ്പ്പൂരിലെ ചെസ് ആന്റ് ഹാര്‍ട്ട് ഹോസ്പ്പിറ്റലില്‍ റസ്പിരേറ്ററി തെറാപ്പിസ്റ് ആയും ജോലി ചെയ്തു.
ശ്രീ.രംഗനാഥമേനോന്‍ ഭൌതിക ചികിത്സയിലും ബയോകെമിക് ചികിത്സയിലും പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ രാജസ്ഥാന്‍ അധീനസ്ഥ് കര്‍മ്മചാരി സംഘ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ബ്രാഞ്ചിന്റെ സംസ്ഥാനസെക്രട്ടറി, രാജസ്ഥാന്‍ ക്ഷയരോഗ നിവാരണ കര്‍മ്മചാരി സംഘിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്, രാജസ്ഥാന്‍ സ്റേറ്റ് ഗവ. എംപ്ളോയീസ് അസ്സോസിയേഷന്റെ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍, ബോര്‍ഡ് ഓഫ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് പഞ്ചാബിലെ പ്രാക്ടീഷണര്‍ മെമ്പര്‍, ഇന്ത്യന്‍ ഹോസ്പിറ്റല്‍ അസ്സോസിയേഷന്റെ മെമ്പര്‍, കൈരളി സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ആദ്യത്തെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973-ല്‍ രാജസ്ഥാനില്‍ നടന്ന ഗവണ്‍മെന്റ് എംപ്ളോയീസിന്റെ രണ്ടുമാസത്തിലേറെക്കാലം നീണ്ടുനിന്ന വമ്പിച്ച ഹര്‍ത്താല്‍ സമയത്ത് അറസ്റ് ചെയ്യപ്പെടുകയും ഭരത്പൂരിനടുത്തുള്ള സേവര്‍ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.
ശ്രീ. രംഗനാഥമേനോന്‍ അഖിലഭാരത വാത്മീകി (ഹരിജന്‍) സമാജ് 64 ക്വാര്‍ട്ടേഴ്സ് ശാഖാ ജയ്പ്പൂര്‍, ചെസ്റ് ഹോസ്പ്പിറ്റല്‍ സഹായക് കര്‍മ്മചാരി സംഘ്, രാജസ്ഥാന്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് എംപ്ളോയീസ് എന്നീ സംഘടനകളുടെ ലീഗല്‍ അഡ്വൈസറായിരുന്നു. ശ്രീ അയ്യപ്പസേവാ ഭജനസമിതിയുടെയും കൈരളി സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു. കൈരളി സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ആര്‍ട്ട്സ് തിയ്യറ്റര്‍ കമ്മിറ്റിയുടെ കണ്‍വീനറായും ശ്രീ മേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണ്ടു പുത്രന്മാരും രണ്ടു പുത്രിമാരുമാണ് ശ്രീ മേനോനുള്ളത്. പത്മകുമാര്‍, സത്യകല്പന, സന്ദീപ്, അനു.
ഒരു ലേഖകനെന്ന നിലയ്ക്ക് ശ്രീ രംഗനാഥമേനോന്‍ മലയാളത്തിലും ഇംഗ്ളീഷിലും ചില ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു ചിത്രകാരനും കൂടിയാണ് ശ്രീ. മേനോനെന്ന് പറയേണ്ടിയിരിക്കുന്നു. ജയ്പ്പൂര്‍ കേരളസമാജം സൊസൈറ്റി മുന്‍കാലങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളില്‍ അഭിനയിച്ച് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജയ്പ്പൂര്‍ കേരളസമാജം സൊസൈറ്റിയുടെയും, കൈരളി സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെയും കയ്യെഴുത്തു മാസികകളില്‍ അദ്ദേഹത്തിന്റെ കരവിരുത് ദര്‍ശിക്കാവുന്നതാണ്.
ശ്രീ. രംഗനാഥമേനോന്‍ അതിഥി മാസികയില്‍ രോഗവും ചികിത്സയും എന്ന പംക്തി സ്ഥിരമായി കൈകാര്യം ചെയ്തിട്ടുണ്ട്. 
ശില്പി തിയ്യേറ്റേഴ്സിന്റെ നാടകത്തിന്റെ സൂത്രധാരന്‍ ഡോ. രംഗനാഥമേനോനാണ്. അനവധി നാടകങ്ങള്‍ക്കു സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1984-ല്‍ വാളണ്ടറി റിട്ടേര്‍മെന്റ് എടുത്ത് ഡോ. രംഗനാഥമേനോന്‍ അത്തിപ്പൊറ്റയില്‍ താമസമാക്കി. എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. കൂടാതെ വളരെക്കാലം പഴമ്പാലക്കോട് സേവന സഹകരണബാങ്കിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തരൂര്‍ ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ ജയിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം ആദ്യത്തെ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനകീയാസൂത്രണപദ്ധതിയില്‍ ഇന്‍ര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുകയുണ്ടായി.
തരൂര്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലം വൈസ് പ്രസിഡന്റ്, അത്തിപ്പൊറ്റ വായനശാല സെക്രട്ടറി, കരയോഗം പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രസിഡന്റ് എന്നിങ്ങനെ മറ്റുപല സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് ഹെല്‍ത്തിന്റെ എഫിലിയേറ്റഡ് മെമ്പറുമാകുന്നു. ലയണ്‍സ് ക്ളബിന്റെ വൈസ് പ്രസിഡന്റും, കെ.പി. കേശവമേനോന്‍ ട്രസ്റിന്റെ വൈസ് ചെയര്‍മാനുമാണ്.
ഇദ്ദേഹം എഴുതിയ സനാതന സംസ്കൃതി സന്ദേശം എന്ന പുസ്തകത്തെപ്പറ്റി ഏതാനും വാക്കുകള്‍. അവിദ്യ ആധിപത്യം നടത്തുന്ന ഇക്കാലത്ത് ആദ്ധ്യാത്മികതയെക്കുറിച്ച് അറിയേണ്ടതെല്ലാം സുതാര്യമായ ഭാഷയില്‍ അദ്ദേഹം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മന്ത്രശബ്ദത്തിന്റെ പൊരുള്‍ വേദവചനം അഥവാ ഗോപനീയവചനം എന്നാകുന്നു. രോഗനിവാരണം, വിഷഉന്മൂലനം, മാരണം, മോഹനം, ഉച്ചാടനം, വശീകരണം എന്നീ ലൌകിക ഇഷ്ടപ്രാപ്തിയും അനിഷ്ടപരിത്രാണവും മന്ത്രങ്ങള്‍ ദ്വാര പ്രത്യക്ഷമായി കണ്ടുവരുന്നു.
അവയില്‍ അഭ്യുദയാനുകൂലമായി തോന്നുന്ന ചിലവയുടെ ചെറിയ വിവരണം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാന്ത്രികം, വൈദ്യം, ജോതിഷം, സംസ്കൃതം എന്നിവയില്‍ പ്രവീണ നായിരുന്ന ഇദ്ദേഹത്തിന്റെ മുത്തശ്ശന്‍ തോലനൂര്‍ പടിഞ്ഞാറെ കോലത്ത് ഗോവിന്ദന്‍നായര്‍ ആപ്ത പ്രമാണത്തില്‍ മന്ത്രം ആയുര്‍വേദത്തിലേതുപോലെ വേദത്തിന്റെയും പ്രമാണമായി ആചരിച്ചിരുന്നു. പണ്ഡിത ശ്രേഷ്ഠന്‍ പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായിരുന്നു അദ്ദേഹം.
ഇദ്ദേഹത്തിന്റെ വന്ദ്യ മാതാപിതാക്കള്‍ ശ്രീമതി കാളിപുറയത്ത് സത്യവതി അമ്മയും ശ്രീ പടിഞ്ഞാറെ കോലോത്തു പത്മനാഭന്‍നായരും ഈശ്വരവിശ്വാസികളും പൂജാദികര്‍മ്മങ്ങളില്‍ ആകര്‍ഷിതരും തീര്‍ത്ഥയാത്രകളില്‍ തത്പരരും ആകയാല്‍ ഒട്ടനവധി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള ഭാഗ്യം ചെറുപ്പം മുതല്‍ക്കേ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. 
തമിഴ് നാട്ടിനോടും തമിഴ്ജനതയോടും അത്യന്തം അടുപ്പത്തിലായിരുന്ന എന്റെ മാതാപിതാക്കള്‍, ഇദ്ദേഹത്തെ പ്രസിദ്ധ ശ്രീരംഗം ക്ഷേത്രത്തില്‍ കൊണ്ടുപോയി നാമകരണസംസ്കാരം നടത്തി രമണ മഹര്‍ഷിയെ സന്ദര്‍ശിച്ച് അനുഗ്രഹാശ്ശിസ്സുകള്‍ നേടി. 
ജീവിതത്തില്‍ പല സാമൂഹ്യ, കലാസാംസ്കാരിക, രാഷ്ട്രീയ, ആതുര ശുശ്രൂഷ രംഗങ്ങളിലെല്ലാം എനിക്ക് സദാ പ്രചോദനം നല്‍കിയിരുന്നത് മേല്‍പ്രസ്താവിച്ച ആദ്ധ്യാത്മിക ആചാര്യന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാണ്. ഇതാണ് എന്റെ ജീവിതവിജയ രഹസ്യവും.

              
Back

  Date updated : 14/10/2010