E M Sreedharan Master

E M Sreedharan Master

Any

Reading

Problem

Teacher

Sreesadan

Arattuthara P.O., Mananthavadi-670 645

Wayanad, Ph-04935-240001

.

Back

.

വയനാട്ടിലെ മാനന്തവാടിയുടെ സാമൂഹ്യ നഭോമണ്ഡലത്തില്‍ മിന്നി ശോഭിക്കുന്ന നക്ഷത്രം

അദ്ധ്യാപകന്‍, രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഇ.എം. ശ്രീധരന്‍ മാസ്ററര്‍, വയനാട്ടിലെ മാനന്തവാടിയുടെ സാമൂഹ്യ നഭോമണ്ഡലത്തില്‍ മിന്നി ശോഭിക്കുന്ന നക്ഷത്രമാണ്. മാനന്തവാടിയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കുവേണ്ടി വളരെയധികം സംഭാവനകള്‍ നല്‍കുവാന്‍ ശ്രീധരന്‍ മാസ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിനടുത്ത് ആറാട്ടുതറയില്‍ കൃഷ്ണന്‍ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനായി 1946-ല്‍ ജനിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് എല്‍.പി. സ്കൂള്‍, മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സാമൂഹ്യബോധവും സാംസ്കാരികവിജ്ഞാനവും പകര്‍ന്നുകൊടുത്ത അദ്ധ്യാപകരായ കെ.എ. ജനാര്‍ദ്ദന മേനോന്‍, പി. ശേഖരന്‍ നമ്പ്യാര്‍, മേരി ടീച്ചര്‍, വേലുണ്ണി മാസ്ററര്‍, പരമേശ്വരയ്യര്‍, എ. ബാലഗോപാലന്‍ മാസ്ററര്‍, മാര്‍ത്ത ടീച്ചര്‍, കെ.പി. നാരായണന്‍ മാസ്ററര്‍, പി. എ. പരമേശ്വര അയ്യര്‍ എന്നിവരെ ഇദ്ദേഹം ഇന്നും സ്മരിക്കുന്നു. 
തലശ്ശേരി പാലയാട്ട് നിന്നും ററി.ററി.സി. പാസായ ശേഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങി. മാതൃകാ അദ്ധ്യാപകന്‍ എന്ന പേര്‍ നേടിയെടുക്കുവാന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മാസ്ററര്‍ക്ക് കഴിഞ്ഞു. പൊതുരംഗത്ത് സുസമ്മതനായ നേതാവാണ് ശ്രീധരന്‍ മാസ്ററര്‍. മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി മൂന്നുതവണ അലങ്കരിക്കുവാന്‍ മാസ്റര്‍ക്ക് കഴിഞ്ഞു. മാനന്തവാടിയുടെ വികസനത്തിന് ശ്രീധരന്‍ മാസ്ററര്‍ നല്‍കി വരുന്ന സംഭാവനകള്‍ സിസ്തുലമാണ്. ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്ന മാനന്തവാടിക്ക് ഇന്നു കാണുന്ന രീതിയിലുള്ള പ്രതിച്ഛായ നേടിയെടുക്കുവാന്‍ സഹായകമായത് മാസ്റററുടെ മുഖം നോക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ്. സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ കമ്യൂണിസ്ററ് സഹയാത്രികനായ മാസ്ററര്‍ ഇടതു പക്ഷത്തിന്റെ ശക്തനായ മുന്നണി പ്രവര്‍ത്തകനാണ്. പാര്‍ട്ടി, വിശ്വസിച്ച് ഭാരമേല്പിച്ച ചുമതലകള്‍ ഏറ്റെടുത്ത് അതീവ കര്‍മ്മകുശലതയോടെ നടത്തുവാന്‍ മാസ്ററര്‍ക്ക് കഴിഞ്ഞു. സി.പി.ഐ.(എം) ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം, കെ.എസ്.വൈ.എഫ്. താലൂക്ക് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് മാസ്ററര്‍ കാഴ്ചവച്ചത്. കേരള പഞ്ചായത്ത് അസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനാരംഗത്ത് കെ.പി.റ്റി.യു. ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അതുവഴി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് മാസ്റര്‍ കാഴ്ചവച്ചത്.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ്, മാനന്തവാടി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, നോര്‍ത്ത് വയനാട് എഡ്യുക്കേഷന്‍ സൊസൈററി സെക്രട്ടറി, മാനന്തവാടി ഗവണ്‍മെന്റ് കോളജ് സ്പോണ്‍സറിങ് കമ്മറ്റി പ്രസിഡന്റ്, വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ പാരമ്പര്യേതര സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
റിട്ടയേഡ് അദ്ധ്യാപിക പി.സി. സരോജിനിയാണ് ഭാര്യ. പി. ശ്രീശോഭ് (ബാംഗ്ളൂര്‍) മകനാണ്. ആതിര ആര്‍. നമ്പ്യാര്‍ ആണ് മരുമകള്‍. സി.കെ. പാര്‍വ്വതിയമ്മ, ഭാര്‍ഗ്ഗവിയമ്മ, യശോദാമ്മ എന്നിവരാണ് മാസ്റററുടെ സഹോദരങ്ങള്‍.

              
Back

  Date updated : 14/10/2010