Marakkar Thamarassery

Marakkar Thamarassery

Any

Reading

Problem

Social Worker

Al Azhar,

Chammannur P.O., Punnayoorkkulm via-679 561

Thrissur, Ph: 0487 2542435, Mob: 96565 99368

.

Back

.

ശ്രീ. മരയ്ക്കാര്‍ താമരശ്ശേരിയുടെ മകന്‍ ശ്രീ. മുഹമ്മദ് ആരിഫ്

ശ്രീ. മരയ്ക്കാര്‍ താമരശ്ശേരിയുടെ ഭാര്യ ശ്രീമതി. കെ.വി. നഫീസു ടീച്ചര്‍

പത്രപ്രവര്‍ത്തകനും കലാകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രീ.മരയ്ക്കാര്‍ താമരശ്ശേരി (സ്മരണ)

താമരശ്ശേരിയിലെ പുരാതന പ്രശസ്തമായ തറവാടുകളില്‍ ഒന്നാണ് വള്ളിക്കേറ്റിയര കുടുംബം. ഈ തറവാട്ടിലാണ് അഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞുമോള്‍ ടീച്ചറിന്റെയും ഏകപുത്രനായി 1941 മെയ് 8-ന് മരയ്ക്കാര്‍ താമരശ്ശേരി ജനിച്ചത്. 
ചാവക്കാട് മന്മസ്രായില്ലത്ത് വീട്ടില്‍ ടി.വി. മൊയ്തുണ്ണിയുടെ മകളാണ് മാതാവായ കുഞ്ഞുമോള്‍ ടീച്ചര്‍. നാട്ടിലെ പ്രധാനിയായിരുന്ന അഹമ്മദ് കുട്ടി ഹാജി വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു. പള്ളിക്കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന അഹമ്മദ് കുട്ടി ഹാജിയാണ് മലബാറില്‍ ആദ്യമായി ഹാര്‍മോണിയം എന്ന സംഗീതോപകരണം പ്രചാരത്തിലാക്കുന്നതിന് മുന്‍കയ്യെടുത്തത്.
മലബാറിലെ ആദ്യത്തെ മുസ്ളീം അദ്ധ്യാപികയായി കരുതപ്പെടുന്ന മാതാവ് കുഞ്ഞുമോള്‍ ടീച്ചറിന്റെ മാതൃക മുസ്ളീം സമുദായത്തിലെ പുരോഗമന വാദികള്‍ക്ക് പ്രചോദനമായിരുന്നു. 
താമരശ്ശേരി ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസ്സായ മരയ്ക്കാര്‍ താമരശ്ശേരി ഹൈസ്കൂള്‍ തലം മുതല്‍ ചെറുകഥകള്‍ എഴുതിയിരുന്നു. ബാംഗ്ളൂര്‍ മലയാളിസമാജം നടത്തിയ ചെറുകഥാമത്സരത്തില്‍ ഇദ്ദേഹത്തിന്റെ വാടാത്ത റോസാപ്പൂവ് എന്ന കഥ സമ്മാനാര്‍ഹമായിരുന്നു. കോളജ് പഠനം കഴിഞ്ഞ് ബിസിനസ്സും പത്രപ്രവര്‍ത്തനവുമായി നാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഇദ്ദേഹം 1970-ല്‍ ഗള്‍ഫിലേക്കു പോയി. അവിടെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായി 15 വര്‍ഷം ജോലി ചെയ്തു. മദ്ധ്യകിഴക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലും നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതിയിരുന്നു.
ഗള്‍ഫില്‍ ആദ്യമായി ഒരു ഗാനമേള സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. ഫ്രീ ലാന്‍സ് ജേര്‍ണലിസ്റായി പ്രവര്‍ത്തിച്ചിട്ടുള്ള മരയ്ക്കാര്‍ താമരശ്ശേരി എന്റെ ഗ്രാമം എന്ന സിനിമയുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു. ശ്രീമൂലനഗരം വിജയനായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. സിനി ജേര്‍ണലിസ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായ ഹരിഹരനൊപ്പം കലാമാല എന്ന മാസികയില്‍ സിനിമാ നിരൂപണങ്ങള്‍ എഴുതിയിരുന്നു.
സിനിമാ സംവിധായകന്‍ ഹരിഹരനുമായി യോജിച്ച് പള്ളിപ്പുറം പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് എന്ന നാടകസംഘടന രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. താമരശ്ശേരി ഉദയാ കലാസമിതി പ്രസിഡന്റ്, ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി എന്നിവയുടെ ലേഖകന്‍, ഖത്തറില്‍ ആദ്യമായി ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ നിര്‍വ്വാഹക സമിതി അംഗം, ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകസെക്രട്ടറി, കൊടുവള്ളി യത്തീംഖാന രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ തുടക്കം മുതല്‍ അതില്‍ അംഗമാണ്. ചിറ്റിലപ്പിള്ളിയിലുള്ള ഐ.ഇ.എസ്. സ്കൂളിന്റെ മെമ്പറായും കുന്നംകുളം ചൈതന്യസ്കൂള്‍ പേട്രണ്‍ മെമ്പറായും അമലാ ഫെലോഷിപ്പ് യൂണിറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1962-ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ചമ്മണ്ണൂര്‍ കരുവളപ്പില്‍ വളവത്ത് വീട്ടില്‍ മുഹമ്മദുണ്ണി മാസ്ററുടെ മകളായ ശ്രീമതി. കെ.വി. നഫീസു ടീച്ചറാണ് പത്നി. മുഹമ്മദ് ആരിഫ് (സൌദി), പരേതനായ മുഹമ്മദ് അന്‍വര്‍, ആബിദ, അസീന (അദ്ധ്യാപിക, ബ്രൂണൈ) എന്നിവരാണ് മക്കള്‍. ഷൌക്കത്ത് അലി (അബുദാബി), മുഹമ്മദ് ഇക്ബാല്‍ (ബ്രൂണൈ), മുനീറ എന്നിവര്‍ മരുമക്കളാണ്. 1988-ല്‍ താമരശ്ശേരിയില്‍ നിന്നും വിട്ട ഇദ്ദേഹത്തിന്റെ കുടുംബം തൃശ്ശൂര്‍ ജില്ലയിലെ ചമ്മണ്ണൂരില്‍ സ്ഥിരതാമസമാക്കി. സ്ഥിരതാമസം. 2003-ല്‍ ഹജ്ജ്കര്‍മ്മം നിര്‍വ്വഹിച്ച മരയ്ക്കാര്‍ താമരശ്ശേരി 2005 ജൂലൈ 3-ന് അന്തരിച്ചു.

              
Back

  Date updated : 18/10/2010