Sudhakaran Kandathil

Sudhakaran Kandathil

Any

Reading

Problem

Social Worker

Pedavur

Cheruvathur (via)-671 313

Kassergod, Ph: 0467 2251098

.

Back

.

ജീവിതത്തിന്റെ സിംഹഭാഗവും പൊതുപ്രവര്‍ത്തനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനുമായി ഉഴിഞ്ഞുവെച്ച സാമൂഹ്യപ്രവര്‍ത്തകന്‍

ജീവിതത്തിന്റെ സിംഹഭാഗവും പൊതുപ്രവര്‍ത്തനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനുമായി ഉഴിഞ്ഞുവെച്ച സാമൂഹ്യപ്രവര്‍ത്തകനാണ് ശ്രീ. സുധാകരന്‍ കണ്ടത്തില്‍. പ്രവര്‍ത്തനങ്ങളുടെ അസാധാരണത്വം കൊണ്ട് ജനഹൃദയങ്ങളില്‍ വളരെ പെട്ടെന്നുതന്നെ ഇദ്ദേഹം സ്ഥാനം പിടിച്ചു. പ്രവൃത്തികളിലെ ആത്മാര്‍ത്ഥത, കൃത്യനിഷ്ഠ എന്നിവ മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും സുധാകരനെ വ്യത്യസ്തനാക്കുന്നു.
കുഞ്ഞമ്പുവിന്റെയും മാണിക്കത്തിന്റെയും മകനായി 1967 ജനുവരി 11-ാം തീയതി, പെതാവൂരില്‍ ഇദ്ദേഹം ജനിച്ചു. സാധാരണകുടുംബമായിരുന്നെങ്കിലും മകന് മികച്ച വിദ്യാഭ്യാസം നല്കുന്നതില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധിച്ചു.
കയ്യൂര്‍ ഗവ. ഹൈസ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തുടര്‍ന്ന്, പ്രീഡിഗ്രിയും ഡിഗ്രിയും പയ്യന്നൂര്‍ നെഹ്റു കോളേജില്‍നിന്നും കരസ്ഥമാക്കി. പഠിക്കുന്ന അവസരത്തില്‍തന്നെ ഇദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കോളേജ് കാലയളവില്‍ എസ്.എഫ്.ഐ. യുടെ മികച്ച പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. അന്നുമുതല്‍തന്നെ വ്യക്തമായ ഒരു രാഷ്ട്രീയ അവബോധം വച്ചുപുലര്‍ത്തിയിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളില്‍ തനതായ ഒരു ശൈലി സ്വീകരിച്ച ഇദ്ദേഹം അതിലൂടെ വിദ്യാര്‍ത്ഥി ഹൃദയങ്ങളെ കീഴടക്കി.
പഠിക്കുന്ന സമയത്തുതന്നെ ഇദ്ദേഹത്തിന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. വിദ്യാര്‍ത്ഥി സംഘടനയിലായിരുന്നു അക്കാലത്ത് പ്രധാനമായും ശ്രദ്ധ ചെലുത്തിയിരുന്നത്. എസ്.എഫ്.ഐ. ജില്ലാക്കമ്മറ്റിയംഗമായി സുധാകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
7-ാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ബാലസംഘത്തിന്റെ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് ഇദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. അന്നുമുതല്‍ നേതൃസ്ഥാനങ്ങളില്‍ തിളങ്ങിയ ഇദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം ഡി.വൈ.എഫ്.ഐ-യില്‍ സജീവപ്രവര്‍ത്തകനായി തുടര്‍ന്നു. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐ.യിലും സുധാകരന്‍ ഒഴിവാക്കാനാവാത്ത വ്യക്തിത്വമായിരുന്നു.
ഡി.വൈ.എഫ്.ഐ. ലോക്കല്‍ സെക്രട്ടറി, ജില്ലാജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നു. ഡി.വൈ.എഫ്.ഐ. വേള്‍ഡ് സോഷ്യല്‍ ഫോറം, ഇന്റര്‍നേഷന്‍ യൂത്ത് ക്യാമ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. സമരമുഖങ്ങളില്‍ ധീരമായി നിലയുറപ്പിച്ച സുധാകരന്‍ പല രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും ദൃക്സാക്ഷിയാണ്. 1986-ല്‍ കാസര്‍കോട്ട് നടന്ന സമരത്തില്‍ ബാലകൃഷ്ണന്‍ എന്ന പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചുവീണത് ഇദ്ദേഹത്തിന്റെ കണ്‍മുന്നിലാണ്. 
ഡി.വൈ.എഫ്.ഐ.യില്‍നിന്നും പാര്‍ട്ടിമെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2006-വരെ പഞ്ചായത്ത് മെമ്പറായിരുന്നു. 1082 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തത്സ്ഥാനത്തിന് സുധാകരന്‍ അര്‍ഹനായത്. കയ്യൂര്‍ പഞ്ചായത്ത് വികസന സ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, 10 വര്‍ഷമായി ക്ഷീരോത്പാദകസഹകരണസംഘം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ സുധാകരന്‍ കണ്ടത്തില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
1997- മാര്‍ച്ചിലാണ് ഇദ്ദേഹം വിവാഹിതനായത്. ഭാര്യ ഗീത. സുധാകരന്‍-ഗീത ദമ്പതികള്‍ക്ക് 2 കുട്ടികളാണുള്ളത്. ആതിര (5-ാം ക്ളാസ്സ്), അഞ്ജന (1-ാം ക്ളാസ്സ്). അമ്പു, കുഞ്ഞിരാമന്‍, മാധവന്‍, കല്ല്യാണി എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated : 6/10/2010