Dr.Vipin Das C.V., BAMS, YIC

Dr.Vipin Das C.V., BAMS, YIC

Any

Reading

Problem

Ayurveda Doctor

Lakshmi Nivas

Chilavannoor Road, Kadavanthara P.O.

Ernakulam, Ph: 0484 4025988, 90378 51102

dr.vipindas.lv@gmail.com

Back

.

Subhash Chandra Bose Rd, Near Lal Salam Jn, Ponnurunni, Cochin-19

പരമ്പരാഗതവും പ്രകൃതിദത്തവുമായ ചികിത്സാരീതികളുമായി ഡോ.വിപിന്‍ ദാസ്

ഭാരതത്തിന്റെ പൈതൃകസ്വത്തായ ആയുര്‍വ്വേദത്തിന്റെ ലോകത്തേയ്ക്ക് കടന്നുവരികയും, സ്വാസ്ത്യ എന്ന ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തിലൂടെ ആയുര്‍വ്വേദത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു ഡോ. വിപിന്‍ ദാസ്. BAMS സും YIC യും കഴിഞ്ഞതിനുശേഷം മൂന്നു വര്‍ഷം ആയുര്‍വ്വേദ ഡോക്ടറായും രണ്ടു വര്‍ഷം യോഗ കണ്‍സള്‍ട്ടന്റായും ഡോ. വിപിന്‍ ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചിയിലെ പൊന്നുരുന്നിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ സ്വാസ്ത്യ ആയുര്‍വ്വേദിക് സ്കിന്‍ ആന്റ് ഹെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍, പരമ്പരാഗതവും പ്രകൃതിദത്തവുമായ പരിചരണം ഉറപ്പുവരുത്തുന്ന പരിപാവനമായ ചികിത്സാകേന്ദ്രമാണ്.
പഞ്ചകര്‍മ്മ, സൌന്ദര്യസംരക്ഷണം, യോഗ, പ്രാണായാമം കൂടാതെ തലമുടിക്കും ത്വക്കിനും പ്രമേഹത്തിനും മറ്റും പ്രത്യേകം ചികിത്സയും നല്കിവരുന്നു.
നിങ്ങളുടെ ത്വക്കിനും തലമുടിക്കും പരിരക്ഷ നല്കുന്ന വ്യത്യസ്തമായ പരമ്പരാഗതരീതികളാണ് ഇവിടെ അവലംബിക്കുന്നത്. താരന്‍, മുടികൊഴിച്ചില്‍, അകാലനര തുടങ്ങിയവയ്ക്കുള്ള പ്രത്യേക ചികിത്സാരീതി ഈ സ്ഥാപനത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. തലമുടിക്കും ത്വക്കിനും കെട്ടുറപ്പും ഭംഗിയും നല്‍കുന്ന സുരക്ഷിതവും ലളിതവുമായ ചികിത്സാരീതിയാണ് ഇവിടെ പിന്‍തുടരുന്നത്. സോറിയാസിസ്, ലൂക്കോഡെര്‍മ്മ, അലര്‍ജി തുടങ്ങിയ മറ്റെല്ലാ ത്വക്ക് രോഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കി ചികില്‍സിച്ചുവരുന്നു.
ആധികാരികവും പരമ്പരാഗതവുമായ ആരോഗ്യസംരക്ഷണ ചികിത്സാരീതികള്‍ കൂടാതെ ശിരോധാര, ഞവരക്കിഴി, ഇലക്കിഴി, നസ്യം, വസ്തി തുടങ്ങിയവയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലന പാക്കേജും ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രത്യേക പഞ്ചകര്‍മ്മ സീസണല്‍ പാക്കേജും ലഭ്യമാണ്.
പരിശുദ്ധവും പ്രകൃതിദത്തവുമായ പച്ചമരുന്നുകൂട്ടുകളുപയോഗിച്ച് തയ്യാറാക്കിയ മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്നത്.
ശരീരത്തിനും മനസ്സിനും പുത്തനുണര്‍വ്വും ഓജസ്സും പരിശുദ്ധിയും നല്‍കുന്ന ഒന്നാണ് യോഗ. ഇവിടെ യോഗയിലൂടെ പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവേദനകള്‍, ഉറക്കമില്ലായ്മ, മാനസ്സികപിരിമുറുക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. 
കൂടാതെ കരള്‍ രോഗങ്ങള്‍, ലൈംഗികത്തകരാറുകള്‍, മാസമുറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ശ്വസനവൈഷമ്യം തുടങ്ങിയവയ്ക്കും ഫലപ്രദമായ ചികിത്സ നല്‍കിവരുന്നു.
ശാസ്ത്രീയമായി തയ്യാറാക്കിയ മരുന്നുകള്‍ കൂടാതെ പ്രധാന ഫാര്‍മസികളുടെ എല്ലാവിധ മരുന്നുകളും ഇവിടെ വിതരണം ചെയ്യുന്നു. പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും ഇവിടെ ലഭ്യമാണ്.
വിജയന്‍ വൈദ്യരും ഗീതയുമാണ് ഡോ. വിപിന്‍ ദാസിന്റെ മാതാപിതാക്കള്‍. ജിതിന്‍ദാസ്, ആരോമല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated : 26/10/2010