Shihan S V Abdul Latheef

Shihan S V Abdul Latheef

Any

Reading

Problem

Sports / Games

Darul Aman

Earipuram P.O., Pazhayangadi - 607 303

Kannur, Mob: 98471 46526

.

Back

.

കരാട്ടെ എന്ന കായിക കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ശ്രീ. ഷിഹാന്‍ എസ്. വി. അബ്ദുല്‍ ലത്തീഫ്

കരാട്ടെ എന്ന കായിക കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ശ്രീ. ഷിഹാന്‍ എസ്. വി. അബ്ദുല്‍ ലത്തീഫ്, എഫ്. എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്റെ ഇന്ത്യ, യു.എ.ഇ., ഒമാന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലെ സ്ഥാപകനും പ്രചാരകനുമാണ്.
ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കരാട്ടെ പരിശീലനം ആരംഭിച്ച ഇദ്ദേഹത്തിന് ആറുവര്‍ഷത്തെ തുടര്‍പരിശീലനത്തിനുശേഷം 1983-ല്‍ തിരുവനന്തപുരത്തു നടന്ന ഒരു കരാട്ടെ മത്സരത്തില്‍ ബെസ്റ് ഫൈറ്റര്‍ അംഗീകാരം ലഭിച്ചു. പിന്നീട് മദ്രാസില്‍ ശ്രീ. രവീന്ദ്രന്‍ മാസ്ററുടെ കീഴില്‍ കരാട്ടെ അഭ്യസിച്ചു. 1984-ല്‍ മലേഷ്യന്‍ മാസ്റര്‍ അനന്തന്‍ സാറിന്റെ ശിക്ഷണത്തില്‍ Okinawa Goju Ryu-വില്‍ ഒന്നാം ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് നേടി. 1986-ല്‍ രണ്ടാം ഡിഗ്രിയും കരസ്ഥമാക്കി. 1989-ല്‍ കല്‍ക്കത്തയില്‍ വെച്ച് ശിവജി ഗാംഗുലിയുടെ കീഴില്‍ ക്യുയോകുഷിന്‍ കായ്കാന്‍ കരാട്ടെ അഥവാ ഒയാമാ കരാട്ടെയില്‍ പരിശീലനം നേടി. ആ വര്‍ഷത്തില്‍ നടന്ന 7 സമ്മര്‍ ക്യാമ്പുകളിലും (ഇന്‍സ്ട്രക്റ്റേഴ്സ് ക്യാമ്പ്) പങ്കെടുത്തു. 1997-ല്‍ സെക്കന്റ് ക്യുയോകുഷിന്‍ കായ്കാന്‍ കരാട്ടെയിലും വൈ.കെ.കെ.എഫിലും ബ്ളാക്ക് ബെല്‍റ്റ് നേടുകയുണ്ടായി.
പിന്നീട് ശ്രീ. അബ്ദുല്‍ ലത്തീഫ് ജപ്പാനില്‍ വച്ച് ഇന്റര്‍നാഷണല്‍ എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്റെ സ്ഥാപകനും ഡയറക്ടറുമായ കാന്‍ഷോ തെക്കിയുക്കി ഹയാമയുടെ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്ന് ജപ്പാനിലെ ഇന്റര്‍നാഷണല്‍ എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്റെ ലോക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് കാന്‍ഷോ തെക്കിയുക്കി ഹയാമയുടെ കീഴില്‍ കഠിനമായ പരിശീലനത്തിനും പ്രയത്നത്തിനുമൊടുവില്‍ 2004-ല്‍ അഞ്ചാം ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കുകയും എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്റെ ഓള്‍ ഇന്ത്യാ ബ്രാഞ്ച് ചീഫായി നിയമിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യ, യു.എ.ഇ., ഒമാന്‍, കുവൈറ്റ് എന്നിവയുടെ ബ്രാഞ്ച് ചീഫായും ചീഫ് ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് ചീഫ് എക്സാമിനര്‍ ആയും ശ്രീ. അബ്ദുള്‍ ലത്തീഫിനെ നിയമിച്ചിരിക്കുകയാണ്.
2004-ല്‍ ജപ്പാനില്‍ നടന്ന അബ്സൊല്യൂട്ട് വേള്‍ഡ് ടൂര്‍ണ്ണമെന്റിലും 2005-ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ടൂര്‍ണ്ണമെന്റിലും കൂടാതെ 2006-ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് ടൂര്‍ണ്ണമെന്റിലും പ്രധാന വിധികര്‍ത്താവായി പങ്കെടുത്തു. കൂടാതെ 2005-ല്‍ കണ്ണൂര്‍ സിറ്റി സെന്ററില്‍ എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെയുടെ പ്രഥമ ദേശീയ ടൂര്‍ണ്ണമെന്റ് ഹയാമാ കപ്പ് സംഘടിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നേപ്പാളില്‍ നിന്ന് 6 പേര്‍ പങ്കെടുത്തു. 126 പേര്‍ പങ്കെടുത്ത ഈ ടൂര്‍ണ്ണമെന്റില്‍ പെണ്‍കുട്ടികളും പങ്കെടുത്തിരുന്നു.
2006-ല്‍ കണ്ണൂരിലും 2007-ല്‍ കര്‍ണ്ണാടകയിലും 2008-ല്‍ തിരുവനന്തപുരം വിതുരയിലും 2009-ല്‍ വീണ്ടും കണ്ണൂരില്‍ വച്ചും ഹയാമാ കപ്പ് ദേശീയ ടൂര്‍ണ്ണമെന്റ് നടത്തി. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 5000-ത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നാഷണല്‍ എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെ പരിശീലിച്ചു വരുന്നുണ്ട്.
എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍ കരാട്ടെയുടെ സ്ഥാപകന്‍ കാന്‍ഷോ തെക്കിയുക്കി ഹയാമയാണ്. 1957-ല്‍ തന്റെ പത്താം വയസ്സില്‍ പരിശീലനം ആരംഭിച്ച അദ്ദേഹം ഇന്ന് പത്താം ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കി കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും ജനസമ്മതിയുള്ള കരാട്ടെ ഓര്‍ഗനൈസേഷനാണ് എഫ്.എസ്.എ. കെന്‍ഷിന്‍കാന്‍.
ശ്രീ. അബ്ദുല്‍ ലത്തീഫിന് ഏറ്റവും ഇഷ്ടപ്പെട്ട ഇനം വളരെ അപകടകരമായ ഇഷ്ടികകളുടെയും ഐസ് കട്ടകളുടെയും ബ്രേക്കിങ് ആണ്. കരാട്ടെ മേഖലയ്ക്ക് പുറമെ പുസ്തകങ്ങളുമായും ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നു. കണ്ണൂരിലെ മുസ്തഫാ ബുക്ക് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു. ഇപ്പോള്‍ ഈ സ്ഥാപനം സഹോദരങ്ങളാണ് നടത്തുന്നത്. 1996-ല്‍ ഇദ്ദേഹം മറ്റൊരു പുസ്തകശാല ആരംഭിച്ചു. കണ്ണൂരില്‍ ഏറെ പേരുകേട്ട ജംബോ ബുക്സ് എന്ന സ്ഥാപനം പുസ്തകനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.
1961 സെപ്റ്റംബര്‍ 24-ാം തീയതി പഴയങ്ങാടിയില്‍ ശ്രീ. എം.ടി. അബ്ദുള്ള മുസ്തഫയുടെയും ശ്രീമതി. എസ്.വി. സുബൈദയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനിച്ചു. എരിപുരം ഗവ. എല്‍.പി. സ്കൂളിലും എരിപുരം ഗവ. ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പി.ഡി.സി., തളിപ്പറമ്പ് ചിന്‍മയ മിഷന്‍ കോളജിലായിരുന്നു. അതിനുശേഷം ഫാര്‍മസി കോഴ്സ് (Diploma in Pharmacy) മൈസൂര്‍ ജെ.എസ്സ്.എസ്സ്. ഫാര്‍മസി കോളജില്‍ പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍ നാട്ടിലുള്ള പ്രതിഭാ തിയേറ്ററില്‍ ബ്രൂസ്ലിയുടെ സിനിമ കാണുക വഴി ഇദ്ദേഹത്തിന് സാഹസികതയോട് അടുപ്പമുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ചന്ദ്രേട്ടന്‍ എന്ന ആളില്‍ നിന്നും ആദ്യമായി കരാട്ടെ പരിശീലനം ആരംഭിച്ചു. കരാട്ടെ ഒരു കായിക പഠനം എന്നതിലുപരി ഒരു കലയായി ഇദ്ദേഹം കരുതുന്നു. കരാട്ടെയെ കച്ചവടവല്‍ക്കരിക്കുവാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
ശ്രീമതി. ഫരീദയാണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകള്‍ സാനിയ എം.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ നസ്മിയ പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. പിതാവിന്റെ പാത പിന്‍തുടരുന്ന നസ്മിയ ബ്ളൂ ബെല്‍റ്റ് കരസ്ഥമാക്കിക്കഴിഞ്ഞു.

              
Back

  Date updated : 1/10/2010