Dr. Chandran Mundakkad

Dr. Chandran Mundakkad

Any

Reading

Problem

Litterateur

Chilanka

Chala, 12-Kandi, Thottada P.O - 7

Kannur, Res: 0497 2836944, Mob: 99954 73946

.

Back

.

ഏറ്റവും നല്ല ലേഖനത്തിനുള്ള പരയങ്ങാട് അവാര്‍ഡ് മഹാകവി ശ്രീ. അക്കിത്തത്തില്‍ നിന്നും ഡോ. ചന്ദ്രന്‍ മുണ്ടക്കാട് ഏറ്റുവാങ്ങുന്നു

ഡോ. ചന്ദ്രന്‍ മുണ്ടക്കാട് കുടുംബത്തോടൊപ്പം

മലബാറിലെ സാഹിത്യസാംസ്കാരിക മേഖലകളില്‍ സജീവസാന്നിദ്ധ്യമായ ഡോ.ചന്ദ്രന്‍ മുണ്ടക്കാട്

ബാലസാഹിത്യത്തിലൂടെ മലയാളസാഹിത്യവേദിയിലെത്തിയ പ്രതിഭയാണ് ശ്രീ. ചന്ദ്രന്‍ മുണ്ടക്കാട്. മലബാറിന്റെ സാഹിത്യസാംസ്കാരികമേഖലകളില്‍ സജീവമാണ് ഇദ്ദേഹം. ശ്രീ. റ്റി.വി.എം. കുമാരന്റെയും കുന്നുമ്പ്രോന്‍ ശ്രീമതി. പാറുവിന്റെയും മകനായി ജനിച്ചു.
മങ്ങാട് എല്‍.പി സ്കൂള്‍, കല്യാശ്ശേരി കെ.പി.ആര്‍ ഗോപാലന്‍സ്മാരക ഹയര്‍സെക്കണ്ടറിസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കഴിഞ്ഞ 30 വര്‍ഷമായി കെല്‍ട്രോണില്‍ ഫസ്റ്ഗ്രേഡ് ടെക്നീഷ്യനായി ജോലിചെയ്തുവരുന്നു. 1967 കളില്‍ ദേശാഭിമാനി ബാലരംഗത്തിലൂടെയാണ് സാഹിത്യലോകത്തേയ്ക്ക് ഇദ്ദേഹം വലതുകാല്‍വച്ചത്. അക്കാലത്ത് പത്രാധിപരായിരുന്ന ശ്രീ. എം.എന്‍. കുറുപ്പാണ് എഴുത്തില്‍ തനിക്ക് പ്രചോദനമായതെന്ന് ഇദ്ദേഹം സ്മരിക്കുന്നു. 1975 മുതല്‍ മാതൃഭൂമി സ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനങ്ങളിലും ചന്ദ്രന്‍ സജീവമായി.
വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ ഇദ്ദേഹത്തിന്റെ ധാരാളം കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആര്യബന്ധു സാഹിത്യവേദി, ഉത്തരകേരള സാഹിത്യവേദി എന്നിവയുടെ സുവനീറുകളിലും കവിതാസമാഹാരങ്ങളിലും സ്ഥിരമായി ഇദ്ദേഹം എഴുതാറുണ്ട്. ജീവചരിത്ര-സര്‍ഗ്ഗശേഷിമേഖലകളെ വിലയിരുത്തിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ജനശക്തി മാസിക, ദിനധ്വനി പത്രം, പ്രകമ്പനം, പൌരധ്വനി മാസിക എന്നിവയിലൂടെ ജനസമക്ഷത്തിലെത്തി. ഏഴോളം മാസികകളുടെ സഹപത്രാധിപരായിരുന്നു. കൂട്ടായി പ്രസിദ്ധീകരിച്ച മുപ്പതോളം കൃതികള്‍ക്ക് പുറമേ അറിവിന്റെ ലോകം എന്ന ഇദ്ദേഹത്തിന്റെ ലേഖന സമാഹാരകൃതി ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
സാഹിത്യ, സാംസ്കാരികവേദികളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് ശ്രീ. ചന്ദ്രന്‍ മുണ്ടക്കാട്. കവിസമ്മേളനങ്ങളില്‍ കവിയായും പ്രാസംഗികനായും ഇദ്ദേഹം തിളങ്ങുന്നു. 1970-78 കാലങ്ങളില്‍ നാടകരംഗത്ത് സജീവമായിരുന്നു. 
വിവിധസംഘടനകളുടെ പ്രവര്‍ത്തകന്‍, ഭാരവാഹി എന്നീനിലകളില്‍ ഇദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കേരള പ്രസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, ചിലങ്ക സാംസ്കാരികവേദി ജില്ലാ പ്രസിഡന്റ്, ഗ്രന്ഥകാരന്മാരുടെ സംഘടനയായ ഓതേഴ്സ് ഫോറം ട്രഷറര്‍, മാതൃഭൂമി സ്റഡിസര്‍ക്കിള്‍ സെക്രട്ടറി, രക്ഷാധികാരി, മാച്ച് ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡണ്ട്, ഉത്തരകേരള കവിതാസാഹിത്യവേദി വര്‍ക്കിംഗ് പ്രസിഡണ്ട്, പ്രകമ്പനം സാഹിത്യവേദിയുടെ സെക്രട്ടറി, മാകന്ദം സാഹിത്യവേദിയുടെ സെക്രട്ടറി, ചെറുശ്ശേരി സാഹിത്യവേദിയുടെ ജോയിന്റ് സെക്രട്ടറി, വാരം പ്രതിഭാ സാഹിത്യവേദിയുടെ സെക്രട്ടറി, വിവിധ സ്പോര്‍ട്സ് ക്ളബ്ബുകളുടെ സെക്രട്ടറി, കേരള യുവജനസാഹിത്യ അക്കാദമി സംസ്ഥാനട്രഷറര്‍, അനശ്വര സാഹിത്യസമിതി, കണ്ണൂര്‍ സാഹിത്യവേദി, ആര്യബന്ധു സാഹിത്യവേദി എന്നിവയുടെ ജോയിന്റ് സെക്രട്ടറി, ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി എന്നിങ്ങനെ ഇദ്ദേഹം വഹിച്ചിട്ടുള്ളതും ഇപ്പോള്‍ തുടരുന്നതുമായ നിരവധി ചുമതലകളുണ്ട്. ഇപ്പോള്‍ തോട്ടട ചിലങ്ക സാംസ്കാരികസമിതിയുടെ ഉപദേശകസമിതി ചെയര്‍മാന്‍, തുളുനാട് മാസിക, മാകന്ദം മാസിക എന്നിവയുടെ പത്രാധിപസമിതിയംഗം, സുജാത പബ്ളിക്കേഷന്‍സ് പത്രാധിപസമിതിയംഗം എന്നീ സ്ഥാനങ്ങള്‍ ചന്ദ്രന്‍ മുണ്ടക്കാട് വഹിച്ചുവരുന്നു. ഫിലിംലാന്റ് മാസികയുടെ എഡിറ്റോറിയല്‍ അംഗമായിരുന്നു. ട്രേഡുയൂണിയന്‍ മേഖലയെസംബന്ധിച്ച് ആകാശവാണിയുടെ തൊഴിലാളി മണ്ഡലം എന്ന പരിപാടിയില്‍ ഇദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്.
അറിവിന്റെ ലോകം (ലേഖനസമാഹാരം) ഇദ്ദേഹത്തിന്റെ കൃതിയാണ്. സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളുടെ മികവിന് നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. പി.വി.കെ നെടുങ്ങാടി അവാര്‍ഡ്, അക്ഷര അവാര്‍ഡ്, പരയങ്ങാട് അവാര്‍ഡ്, മാകന്ദം അവാര്‍ഡ്, പ്രകമ്പനം അവാര്‍ഡ്, സമദര്‍ശി അവാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്.
ജില്ലാബാങ്ക് ജീവനക്കാരനായ ശ്രീ. ശശിധരന്‍, ശ്രീ. സജീവന്‍, ശ്രീമതി. യശോദ, ശ്രീമതി. മാധവി, ശ്രീമതി. ലീല, ശ്രീമതി. ശാന്ത എന്നിവരാണ് സഹോദരങ്ങള്‍. ശ്രീമതി. പങ്കജവല്ലി ഭാര്യയാണ്. ശ്രീ. ശരത്ചന്ദ്രന്‍, ശ്രീ. ഹേമന്ദ് ചന്ദ്രന്‍ എന്നിവരാണ് ശ്രീ. ചന്ദ്രന്‍ - ശ്രീമതി. പങ്കജവല്ലി ദമ്പതികളുടെ മക്കള്‍.

              
Back

  Date updated : 1/9/2010