Prof. Nadasree Vanaja Sankar

Prof. Nadasree Vanaja Sankar

Any

Reading

Problem

Principal

Govt. Sri. Swathithirunal College of Music

Thiruvananthapuram

., Mob: 94460 29757

.

Back

.

നാഷണല്‍ അംബേദ്കര്‍ അവാര്‍ഡ് ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും പ്രൊഫ. വനജാ ശങ്കര്‍ ഏറ്റുവാങ്ങുന്നു. കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല സമീപം.

കേരളക്ഷേത്ര അനുഷ്ടാനകലാവേദിയുടെ പ്രഥമ നാദശ്രീ പുരസ്ക്കാരം ഡോ. കെ.എസ്. മനോജ് എം.പി. യില്‍ നിന്നും പ്രൊഫ. വനജാ ശങ്കര്‍ ഏറ്റുവാങ്ങുന്നു.

സംഗീതലോകത്ത് നിറഞ്ഞ സാന്നിദ്ധ്യമായി സംഗീത കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം ഗവ. ശ്രീ. സ്വാതിതിരുനാള്‍ കോളജ് ഓഫ് മ്യൂസിക് പ്രിന്‍സിപ്പലായ പ്രൊഫ. വനജാ ശങ്കര്‍ സംഗീത രംഗത്ത് വിജയകരമായ മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. 1980-ല്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇവര്‍ക്ക് സംഗീത ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇതിനോടകം കഴിഞ്ഞു. ആയിരക്കണക്കിന് ശിഷ്യരിലേയ്ക്ക് സംഗീതത്തിന്റെ അഭൌമമായ ദീപശിഖ കൈമാറിയ ഈ അനുഗൃഹീത കലാകാരി ഉജ്ജ്വലമായ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു.
റിട്ട. ഡി.പി.ഒ. ശ്രീ. പി.പി. ശങ്കറിന്റെയും റിട്ട. അദ്ധ്യാപിക ശ്രീമതി പി.കെ. ജാനകിയുടെയും മകളായി കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലായിരുന്നു പ്രൊഫ. വനജാ ശങ്കറിന്റെ ജനനം. തലയോലപ്പറമ്പ് ഗേള്‍സ് എച്ച്.എസ്സി-ലെയും ഡി.ബി. കോളജിലെയും പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളജില്‍ നിന്നും ഗാന പ്രവീണ പാസായി. തുടര്‍ന്ന് കോട്ടയം ജില്ലയിലെ പെരുവ ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവ. മ്യൂസിക് കോളജില്‍ അദ്ധ്യാപികയായി. തുടര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. മ്യൂസിക് കോളജില്‍ പ്രൊഫസറായി. 2000-ല്‍ ചെമ്പൈ കോളജ് പ്രിന്‍സിപ്പലായി. തുടര്‍ന്ന് ആര്‍.എല്‍.വി. കോളജിലും പ്രിന്‍സിപ്പലായി. 2009 മുതല്‍ തിരുവനന്തപുരം ഗവ. ശ്രീ. സ്വാതിതിരുനാള്‍ സംഗീത കോളജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീതകോളജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സാവുന്ന വിദ്യാര്‍ത്ഥിക്കുള്ള നാണുക്കുട്ടിയമ്മ മെമ്മോറിയല്‍ അവാര്‍ഡ്, 2006-ല്‍ കേരളക്ഷേത്ര അനുഷ്ഠാന കലാവേദിയുടെ നാദശ്രീ പുരസ്കാരം, 2010-ല്‍ ഡോ. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് എന്നിവയ്ക്ക് പ്രൊഫ. വനജാ ശങ്കര്‍ അര്‍ഹയായിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. റ്റി.വി., റേഡിയോ ആര്‍ട്ടിസ്റ് കൂടിയായ ഇവര്‍ നിരവധി സംഗീത സഭകളില്‍ ഇതിനോടകം പാടിക്കഴിഞ്ഞു. ഭക്തിഗാനങ്ങള്‍, പല്ലവികള്‍, കീര്‍ത്തനങ്ങള്‍ എന്നിവ രചിച്ച് ചിട്ടപ്പെടുത്തി പാടുന്നതില്‍ ഇവര്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. സംസ്കൃതഭാഷയില്‍ പുറത്തിറങ്ങിയ യേശുസുപ്രഭാതം കാസറ്റില്‍ പാടിയത് പ്രൊഫ. വനജാ ശങ്കറാണ്. ഭരതനാട്യം, കഥകളി എന്നിവയും ഇവര്‍ അഭ്യസിച്ചിട്ടുണ്ട്.
അച്ഛനാണ് സംഗീതത്തില്‍ പ്രൊഫ. വനജാ ശങ്കറിന്റെ ആദ്യഗുരു. തുടര്‍ന്ന് കോത്തല കേശവന്‍ ഭാഗവതര്‍, ആര്യനാട് സദാശിവന്‍, ചങ്ങനാശേരി ജനാര്‍ദ്ദനന്‍ എന്നീ പ്രഗല്‍ഭ സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലെ നാല് പ്രമുഖ വ്യക്തികളില്‍ ഒരാളായി പ്രൊഫ. വനജാ ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. വൈക്കം മുഹമ്മദ് ബഷീര്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റിസ് ജസ്റിസ് കെ.ജി. ബാലകൃഷ്ണന്‍, മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന ശ്രീ എ.ജെ. ജോണ്‍ എന്നിവരാണ് പ്രമുഖരായ മറ്റ് മൂന്നുപേര്‍. ശ്രീ. ശ്രീനിവാസ് ഐ.എ.എസ്. സംഗീതജ്ഞരെപ്പറ്റി എഴുതിയ ദി ഗാര്‍ലെറ്റ് എന്ന പുസ്തകത്തില്‍ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയായി ഉള്‍പ്പെടാന്‍ ചരിത്രത്തില്‍ ബിരുദധാരിയായ പ്രൊഫ. വനജാ ശങ്കറിനായി.
ഗള്‍ഫ് റിട്ടേണായ ശ്രീ. റ്റി.പി. രാഘവനാണ് ഭര്‍ത്താവ്. ആര്‍. ശ്രീലക്ഷ്മി (എം.എ.), ആര്‍. ശ്രീരാജ്കുമാര്‍ (+2) എന്നിവര്‍ മക്കളും സിന്‍ഡിക്കേറ്റ് ബാങ്കില്‍ അസി. മാനേജരായ ശ്രീ. എം.കെ. അനീഷ്കുമാര്‍ മരുമകനുമാണ്.

              
Back

  Date updated : 3/9/2010