Brahmasree Neelamperoor Purushothamadas

Brahmasree Neelamperoor Purushothamadas

Any

Reading

Problem

Chief Priest

Alappurathu House

Neelamperoor P.O. - 686534

Alapuzha, Ph: 0477 2710259, Mob: 94478 09732

.

Back

.

യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ. നീലംപേരൂര്‍ പുരുഷോത്തമദാസ് ഇടയ്ക്ക കൊട്ടി പാടി സേവ നടത്തുന്നു.

ബ്രഹ്മശ്രീ നീലംപേരൂര്‍ പുരുഷോത്തമദാസ് ഭാഗവത സപ്താഹയജ്ഞ പ്രഭാഷണം നടത്തുന്നു.

യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ. നീലംപേരൂര്‍ പുരുഷോത്തമദാസിന്റെ ഭാഗവത സപ്താഹയജ്ഞത്തിന് രജതജൂബിലി നിറവ്

ഭാഗവതതത്വങ്ങളെ സരളലളിതമായി അവതരിപ്പിച്ച് മനുഷ്യമനസ്സുകളെ ഭക്തിയുടെ പാരമ്യതയില്‍ എത്തിക്കുന്ന യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ. നീലംപേരൂര്‍ പുരുഷോത്തമദാസിന്റെ ഭാഗവത സപ്താഹയജ്ഞം വിജയകരമായി കാല്‍നൂറ്റാണ്ട് പിന്നിടുന്നു.
15-ാമത്തെ വയസ്സില്‍ ഭാഗവത വായന തുടങ്ങിയ ഇദ്ദേഹം 27-ാമത്തെ വയസിലാണ് പ്രഭാഷണത്തിന് തുടക്കമിട്ടത്. അന്നുതൊട്ട് ഇന്നോളം വിശ്രമമില്ലാത്ത തിരക്കോടുതിരക്കുതന്നെയായിരുന്നു ഇദ്ദേഹത്തിന്.
ഭക്തരെ ഭക്തിയുടെ പാരമ്യതയില്‍ ആറാടിക്കുന്നതിനൊപ്പം അവരുടെ അറിവ് വര്‍ദ്ധിപ്പിക്കാനുമുള്ള അപാരമായ ഈശ്വരമഹിമയും ഒന്നിച്ച് ദൈവം കനിഞ്ഞനുഗ്രഹിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് ബ്രഹ്മശ്രീ. നീലംപേരൂര്‍ പുരുഷോത്തമദാസ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് അറിവിന്റെ മന്ത്രാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ മഹാനാണ് ഇദ്ദേഹം.
പുണ്യക്ഷേത്രമായ മൂകാംബികയില്‍ രണ്ട് തവണ ഭാഗവതസപ്താഹയജ്ഞം നടത്താനായി അന്ന് ഹിമാലയത്തില്‍ ഉപവാസം അനുഷ്ഠിച്ച സന്യാസശ്രേഷ്ഠന്‍ ശ്രീ. ശ്രീ. മൌനസ്വാമി അനുഗ്രഹിച്ച് അംബാശില നല്‍കിയത് അവിസ്മരണീയമായ ഒരു നേട്ടമായി അവശേഷിക്കുന്നു. കൂടാതെ ഗുരുവായൂരില്‍ ഭാഗവത ആചാര്യന്മാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 71 പേരില്‍ ഒരാളായി ആദരിക്കപ്പെടാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി ഇദ്ദേഹം കരുതുന്നു.
ഇതിനുപുറമെ 12-ാം വയസുമുതല്‍ തുടങ്ങിയ സോപാനസംഗീതവും ഇപ്പോള്‍ 53-ാമത്തെ വയസ്സിലും ഉപാസനയായി മാത്രം തുടര്‍ന്നുപോരുന്നു. ഏററുമാനൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ച സോപാനസംഗീതം മൂകാംബികയില്‍ സോപാനത്തിനകത്ത് പാടാനുള്ള അപൂര്‍വ്വ അവസരവും ഇദ്ദേഹത്തിന് ലഭിച്ചു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങള്‍ക്കു പുറമേ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍, ബംഗാള്‍, തമിഴ്നാട്, കര്‍ണ്ണാടക, അന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ സോപാനസംഗീതം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു. നാല് പതിററാണ്ട് പിന്നിടുന്ന സോപാനസംഗീത രംഗത്തെ ഇദ്ദേഹത്തിന്റെ ഗുരു അച്ഛന്‍ ശ്രീ. നീലംപേരൂര്‍ രാഘവപണിക്കരാണ്. കിളിരൂര്‍ കൊച്ചുപുരയ്ക്കല്‍ ശ്രീമതി. തങ്കമ്മയാണ് മാതാവ്. ചങ്ങനാശേരി വാലാടികരയില്‍ പടിഞ്ഞാറേ കല്ലുങ്കല്‍ ശ്രീ. ഗോപാലന്‍ നായരുടെയും ശ്രീമതി. ചെല്ലമ്മയുടെയും മകള്‍ ശ്രീമതി. മധുമണിയമ്മ സഹധര്‍മ്മിണിയും അദ്ധ്യാപകനായ അരുണ്‍ പി. കണ്ണന്‍ (Msc, BEd), Msc ജിയോളജി വിദ്യാര്‍ത്ഥിനിയായ മഞ്ജുശ്രീ എന്നിവര്‍ മക്കളുമാണ്.

              
Back

  Date updated : 10/9/2010