Rev. Fr. E J Daniel

Rev. Fr. E J Daniel

Any

Reading

Problem

Priest

Vicar, Malayalam Congrigation

Karnataka Central Diocese,East Pared, M.G. Road 15, Banglore

idukki, Phone:08025587531, Mob: 09901801555

Email: chandy.daniel_yahoo.in

Back

.

റവ. ഫാ. ഇ ജെ. ഡാനിയല്‍ കുടുംബാംഗങ്ങളോടൊപ്പം

ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയകരമായ നാല് പതിറ്റാണ്ട് പിന്നിടാന്‍ ഒരുങ്ങുന്ന റവ. ഫാ. ഇ ജെ. ഡാനിയല്‍

ദൈവത്തിന് ഓരോ മനുഷ്യനെക്കുറിച്ചും ഓരോ പദ്ധതിയുണ്ട്. അതനുസരിച്ച് വിശ്വസ്തരായവരെ തന്റെ വേലചെയ്യുന്നതിനായി ദൈവം തിരഞ്ഞെടുക്കുന്നു. റവ. ഇ.ജെ. ഡാനിയേലച്ചന്‍ ശുശ്രൂഷയുടെ വഴികളിലെത്തിയത് ഇപ്രകാരമാണ്. സാധുക്കളോടുള്ള സഹാനുഭൂതി, കഷ്ടപ്പാടുകള്‍ സഹിക്കുവാനുള്ള മനോധൈര്യം ഇവയെല്ലാം അച്ചന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതമൂല്യങ്ങളുടെ ഭാഗമാണ്.
1946 ജൂലൈ 13-ന് ഇടശ്ശേരില്‍ ശ്രീ. ജോണ്‍-ശ്രീമതി ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കൂവപ്പള്ളി സി.എം.എസ്. യു.പി.സ്കൂള്‍, മൂലമറ്റം ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ പഠനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍നിന്നും പി.യു.സിയും കാലടി ശ്രീശങ്കരചാര്യ കോളജില്‍നിന്നും ഡിഗ്രിയും പാസ്സായി.
പഠനശേഷം ദൈവികപദ്ധതിയനുസരിച്ചുള്ള വഴിയിലേക്ക് തിരിയേണ്ട സമയമായെന്ന് അച്ചന് ബോധ്യമായി. അങ്ങനെ ബാംഗ്ളൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം 1972-ല്‍ ഇദ്ദേഹം മധ്യകേരള മഹായിടവകയില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് കൊന്നത്തടി, പൂന, പള്ളിക്കുന്ന്, കോട്ടയം കത്തീഡ്രല്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ പള്ളികളില്‍ വികാരിയായി ദൈവികശുശ്രൂഷ ചെയ്തു.
1982-ല്‍ മദ്ധ്യകേരള മഹായിടവക വിഭജിച്ച് ഈസ്റ് കേരള മഹായിടവകയായി രൂപംപ്രാപിച്ചതിനുശേഷമാണ് ഈസ്റ് കേരള മഹായിടവകയില്‍ പട്ടക്കാരനായി അച്ചന്‍ സേവനമാരംഭിച്ചത്. വികാരി എന്നതിലുപരി സഭയുടെ ഉത്തരവാദിത്വപ്പെട്ട പല ചുമതലകളും ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. സി.എസ്.ഐ. സഭയുടെ ഡവലപ്മെന്റ് ഓഫീസര്‍, ബിഷപ്സ് സെക്രട്ടറി, മഹായിടവക ഖജാന്‍ജി, ബിഷപ്സ് കമ്മിസറി, സിനഡ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, മറ്റ് വിവിധ കമ്മറ്റികളിലെ അംഗം തുടങ്ങിയ നിലകളിലെല്ലാം മികച്ച സേവനം കാഴ്ചവയ്ക്കുന്നതിന് അച്ചന് സാധിച്ചു. ആറുവര്‍ഷം മഹായിടവക സെക്രട്ടറിയായിരുന്നു. ദൈവികവേലയുടെ ഭാഗമായി ഓസ്ട്രേലിയ, ജര്‍മ്മനി, സൌത്ത് കൊറിയ, സിങ്കപ്പൂര്‍, നേപ്പാള്‍ മുതലായ രാജ്യങ്ങള്‍ അച്ചന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ കര്‍ണ്ണാടക സെന്‍ട്രല്‍ ഡയോസിസിന്റെ ബാംഗ്ളൂര്‍ ഈസ്റ് പരേഡ് മലയാളം കോണ്‍ഗ്രിഗേഷന്റെ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.
താന്‍ കടന്നുവന്ന കഠിനമായ വഴികളിലേക്ക് പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അച്ചന്‍ ദൈവത്തിന് അതിരുകളില്ലാത്ത നന്ദിപറയുന്നു. കര്‍ഷകകുടുംബത്തില്‍ ജനിച്ച്, ക്ളേശങ്ങളും കഷ്ടതകളും സഹിച്ച്, വിദ്യാഭ്യാസം നേടി, ഒടുവില്‍ ദൈവവേലയ്ക്ക് നിയുക്തനായി മാറുമ്പോള്‍ നന്ദിയല്ലാതെ മറ്റെന്താണ് അച്ചന്റെ മനസ്സില്‍ നിറയുക? വചനം പ്രസംഗിക്കുക മാത്രമല്ല പ്രവൃത്തിയില്‍ എത്തിക്കാനും അച്ചന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. സാധുകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റ് സഹായങ്ങളും നല്‍കാന്‍ ഈ പുരോഹിതന്‍ മുന്‍കൈയെടുക്കുന്നു. ദൈവം തെരഞ്ഞെടുത്ത വഴിയില്‍ ചുറുചുറുക്കോടെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ജീവിതം സാര്‍ത്ഥകമാക്കുകയാണ് റവ. ഇ.ജെ. ഡാനിയല്‍.
ജീവിതത്തില്‍ ഒരിക്കലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോകാതെ, അമിതമായ ആഗ്രഹങ്ങളൊന്നുമില്ലാതെ ഈശ്വരസാക്ഷാത്കാരം എന്ന പരമമായ ലക്ഷ്യം മുന്‍നിര്‍ത്തി തന്നില്‍ അര്‍പ്പിതമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ആത്മാര്‍ത്ഥമായി നിറവേറ്റിക്കൊണ്ട് സമൂഹത്തില്‍ വെളിച്ചം പരത്തുകയാണ് ഈ പുരോഹിതന്‍.
കോട്ടയം കഞ്ഞിക്കുഴിയില്‍ മുട്ടന്നേത്ത് വീട്ടില്‍ ശ്രീമതി പൊന്നമ്മ ഡാനിയേലാണ് ഭാര്യ. മക്കള്‍: ശ്രീ. ജോണ്‍ ഡെന്നീസണ്‍ (ഇന്‍സ്പെക്ടര്‍, ഓഡിറ്റ് സെക്ഷന്‍, കെ.എസ്.എഫ്.ഇ കണ്ണൂര്‍), ഡോ. ചാണ്ടി ഡാനിയേല്‍ (ആര്‍.എം.ഒ., ജില്ലാ ഹോമിയോ ആശുപത്രി, മുട്ടം,ഇടുക്കി), ശ്രീമതി. ഡയാന ഡാനിയേല്‍ (എം.എസ്.സി.). മരുമകന്‍: കായംകുളം പ്രയര്‍ റേച്ചല്‍ ഭവനില്‍ ശ്രീ. യേശുദാസ് മോന്‍സി (ഐ.ബി.എം. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ബാംഗ്ളൂര്‍).

              
Back

  Date updated : 10/9/2010