Dr. V Kumaran

Dr. V Kumaran

Any

Reading

Problem

Ayurveda Doctor

(Rtd. D.M.O, I.S.M) Sreenilayam

Orkkattery P.O., Vadakara

Kannur, Res: 04962547123, Mob:9446459112

Nil

Back

Nil

ഡോ. വി. കുമാരന്റെ ഭാര്യ ശ്രീമതി സി.എം. സതി

ആയുര്‍വേദ ആചാര്യനായ ശ്രീ. വി കുമാരന്‍

ജനനം 6-2-1939 വടകരയ്ക്കടുത്ത കുന്നുമ്മക്കരയില്‍. മാതാപിതാക്കള്‍ വട്ടക്കാട്ട് ശ്രീ ഗോവിന്ദന്‍, ശ്രീമതി കല്യാണി. ഇവരുടെ ഒമ്പതാമത്തെ പുത്രന്‍. രണ്ട് ജ്യേഷ്ഠന്മാരും ആറു ജ്യേഷ്ഠത്തിമാരും. ഇപ്പോള്‍ ഒരു ജ്യേഷ്ഠത്തി ജീവിച്ചിരിപ്പുണ്ട്.
വിദ്യാഭ്യാസം-കുന്നുമ്മക്കര എല്‍.പി. സ്കൂള്‍, കര്യാട് നമ്പ്യാര്‍സ് യു.പി. സ്കൂള്‍, മടപ്പള്ളി ഗവ. ഹൈസ്കൂള്‍. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല.
1956-1960 വര്‍ഷങ്ങളില്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ നാലു വര്‍ഷ ആര്യവൈദ്യന്‍ ഡിപ്ളോമ എടുത്തു. 1963 ജൂലൈ മാസം ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഫിസിഷ്യനായി ജോലിയില്‍ പ്രവേശിച്ചു. ഫിസിഷ്യനായി വയനാട്ടിലെ തലപ്പുഴ, കോഴിക്കോട് ജില്ലയിലെ അഴിയൂര്, എടച്ചേരി, തൂണേരി എന്നീ ഡിസ്പെന്‍സറികളിലും സീനിയര്‍ മെഡിക്കല്‍ ഓഫീസറായി പയ്യോളി, ചെറുവണ്ണൂര്‍ എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ചീഫ് മെഡിക്കല്‍ ഓഫീസറായി ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലാ ആശുപത്രികളിലും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ഡി.എം.ഒ.(ഐ.എസ്.എം.) ആയി 1994 ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഡി.എം.ഒ.യുടെ അധികച്ചുമതലയും വഹിച്ചിരുന്നു.
കുന്നുമ്മക്കര എല്‍.പി. സ്കൂളില്‍ സാഹിത്യസമാജം സെക്രട്ടറിയായിരുന്നു. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ കെ.എസ്.യു. സ്ഥാപകയോഗത്തില്‍ അദ്ധ്യക്ഷനും പ്രഥമ വൈസ്. പ്രസിഡണ്ടും ആയിരുന്നു. ആയുര്‍വേദ സ്റുഡന്‍സ് അസോസിയേഷന്‍ സ്റേറ്റ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ സ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും ദീര്‍ഘകാലം സ്റേറ്റ് കമ്മിറ്റിയിലും ഒമ്പത് വര്‍ഷം സംസ്ഥാന ഗവ. പ്രസിഡണ്ടും ആയി സേവനമനുഷ്ഠിച്ചു. ഓര്‍ക്കാട്ടേരി ഗവ. ഹൈസ്കൂള്‍, വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍, ഓര്‍ക്കാട്ടേരി മാപ്പിള യു.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ പി.ടി.എ. അംഗമായിട്ടുണ്ട്.
ഏറാമല ഏദിയൂര്‍ ശ്രീകൃഷ്ണക്ഷേത്രം, കുന്നുമ്മക്കര ശിവക്ഷേത്രം, ഓര്‍ക്കാട്ടേരി അയ്യപ്പ ഭജനമഠം എന്നിവയുടെ നിര്‍മ്മാണവുമായി സജീവമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഓര്‍ക്കാട്ടേരി ശിവ-ഭഗവതീക്ഷേത്ര കമ്മിറ്റി മെമ്പര്‍, ഓര്‍ക്കാട്ടേരി വേദവ്യാസവിദ്യാപീഠം വൈസ് പ്രസിഡണ്ട്, ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ളബ് സ്ഥാപക മെമ്പര്‍, രണ്ടു തവണ പ്രസിഡന്റായും ഇപ്പോള്‍ ഡയറക്ടറായും 324 ഇ 5 ഡിസ്ട്രിക് ലയണ്‍സ് ക്ളബ്ബിന്റെ ഡിസ്ട്രിക് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ഓര്‍ക്കാട്ടേരിയിലെ സാമൂഹ്യ സാംസ്കാരികരംഗങ്ങളില്‍ സാഹചര്യമനുസരിച്ച് സഹകരിക്കുന്നു.
ഭാര്യ ശ്രീമതി സി.എം. സതി (റിട്ട. ടീച്ചര്‍). പെണ്‍മക്കള്‍ അനിത, ബിനിത(അധ്യാപികമാര്‍). മകന്‍ മനോജ് കുമാര്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ഒമാനില്‍ ജോലി ചെയ്യുന്നു. മക്കള്‍ എല്ലാവരും വിവാഹിതര്‍.
റിട്ടയര്‍ ചെയ്തതിനുശേഷം വടകര ശിഹന്ദവിജയം ഔഷധശാലയില്‍ പ്രാക്ടീസ് ചെയ്തു വരുന്നു.

              
Back

  Date updated :