K K Asokan

K K Asokan

Any

Reading

Problem

Business Man & Social Worker

Kochiparambath House

Ammenkovil Road, North Paravoor

Ernakulam, Ph: 04842443375(Off), Mob: 9447144603

Email: asokankochiparambath@gmail.com

Back

.

പൊതുരംഗത്തും ബിസിനസ് രംഗത്തും സജീവസാന്നിദ്ധ്യമായി ശ്രീ. കെ കെ അശോകന്‍

പൊതുരംഗത്തും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് പരവൂര്‍ കൊച്ചിപ്പറമ്പത്ത് ശ്രീ. കെ കെ അശോകന്‍.
എസ്.എന്‍. ട്രസ്ററ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, പറവൂര്‍ ടൌണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യാപാരി ശബ്ദം മാസികയുടെ എഡിററര്‍, കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പറവൂര്‍ യൂണിററ് വൈസ് പ്രസിഡന്റ്, മര്‍ച്ചന്റ്സ് ക്ളബ് പ്രസിഡന്റ്, ആദര്‍ശ് വിദ്യാഭവന്‍ ട്രസ്ററ് വൈസ് ചെയര്‍മാന്‍, ശ്രീനാരായണ ഇന്‍സ്റിററ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (എം.ബി.എ., എം.സി.എ. ആന്‍ഡ് എന്‍ജിനീയറിംഗ്) കോളജ് ട്രസ്റി തുടങ്ങിയ നിലകളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്നു.
എസ്.എന്‍.ഡി.പി. പറവൂര്‍ വെസ്ററ് ടൌണ്‍ ശാഖ സ്ഥാപക പ്രസിഡന്റ്, ലയണ്‍സ് ക്ളബ്ബ് പ്രസിഡന്റ്, ഡിസട്രിക്ററ് ചെയര്‍ പേഴ്സണ്‍, ശ്രീനാരായണ സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂളില്‍ രണ്ട് തവണ പി.റ്റി.എ. പ്രസിഡന്റ്, പരവൂര്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ പ്രസിഡന്റ്, പറവൂര്‍ മെട്രോപൊളിററന്‍ ക്ളബ്ബ് സ്ഥാപക പ്രസിഡന്റ്, ശാന്തിമഠം ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്‍മാന്‍....... തുടങ്ങി ഇദ്ദേഹം പൊതുരംഗത്ത് വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ നിരവധിയാണ്.
കൊച്ചിപ്പറമ്പത്ത് പരേതരായ ശ്രീ. കുഞ്ഞക്കന്റെയും തോണിപ്പറമ്പില്‍ ശ്രീമതി അംബുജാക്ഷിയുടെയും മകനായി 1953-ല്‍ കൊടുങ്ങല്ലൂരിലെ പെരിഞ്ഞനത്ത് ജനിച്ചു. പെരിഞ്ഞനം ആര്‍.എം. ഹൈസ്കൂള്‍, എം.ഇ.എസ്. അസ്മാമി കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഡിപ്ളോമ നേടി. പിന്നീട് ഖത്തറിലെ ഹോക്കര്‍സിഡ്ലെ പവര്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലിയില്‍ പ്രവേശിച്ചു. 1979-ല്‍ ഖത്തറിലെ ദോഹയില്‍ ജയ്ദ ടവറിനടുത്ത് ജൌഹര്‍ കോള്‍ഡ് സ്റോര്‍ ആന്‍ഡ് സൂപ്പര്‍മാര്‍ക്കററ് എന്ന സ്ഥാപനം ആരംഭിച്ചു. 1987-ല്‍ ഒരു അപകടത്തില്‍ പരിക്കേററതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലെത്തി.
നാട്ടില്‍ എത്തിയതിന് ശേഷം സഹോദരന്മാരുമായി ചേര്‍ന്ന് ഗുരു ഏജന്‍സീസ് എന്ന പേരില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് ആരംഭിച്ചു. ഗുരു ഏജന്‍സീസ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും അറിയപ്പെടുന്ന സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു.
ശ്രീമതി ബേബിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ശ്രീമതി ഗ്രീഷ്മ(ബി.ടെക്., ഷാര്‍ജ), ശ്രീ. ശരത് ലാല്‍ (ബി.ടെക്.) എന്നിവര്‍ മക്കളും. പറവൂര്‍ കുറ്റിക്കാട്ട് ശ്രീ. മോഹനന്‍ ശ്രീമതി സീമ ദമ്പതികളുടെ മകനായ ശ്രീ. നിയാസ് മോഹന്‍ (എം.എസ്.സി, ബയോടെക്നോളജി, ഷാര്‍ജ) മരുമകനുമാണ്.
ശ്രീ. കെ കെ പുരുഷോത്തമന്‍ (കെ.പി.എച്ച്. സൂപ്പര്‍ മാര്‍ക്കറ്റ്, മൂന്ന് പീടിക, തൃശ്ശൂര്‍) പരേതനായ ശ്രീ. കെ കെ വാസുദേവന്‍, ശ്രീ. കെ കെ ശങ്കരനാരായണന്‍(ബിസിനസ്, കുംഭകോണം, തമിഴ്നാട്), ശ്രീ. കെ കെ ബാബുരാജ് (വിഷ്ണു ഗ്രാനൈറ്റ് ആന്‍ഡ് മാര്‍ബിള്‍സ്, പെരിഞ്ഞനം, തൃശ്ശൂര്‍) ശ്രീ. കെ കെ ശ്രീകാന്തന്‍ (ഗുരു സ്റോഴ്സ്, പെരിഞ്ഞനം, തൃശ്ശൂര്‍) ശ്രീ. കെ കെ അരവിന്ദാക്ഷന്‍ (ഗുരു ട്രേഡിംഗ് കമ്പനി, പെരിഞ്ഞനം, തൃശ്ശൂര്‍), ശ്രീ. കെ കെ ഗിരീഷ്കുമാര്‍ (വിപ്രോ, ബാംഗ്ളൂര്‍) ശ്രീമതി ഇന്ദിര, ശ്രീമതി പത്മിനി എന്നിവര്‍ ശ്രീ കെ കെ അശോകന്റെ സഹോദരങ്ങളുമാണ്.

              
Back

  Date updated : 10/9/2010