K G Peter

K G Peter

Any

Reading

Problem

Music Director

Pala 7 Bells Orchestra

Opp. Town Pvt. Bus Stand, Main Road, Pala

Kottayam, Phone: 04822210663(Off), Mob:9446126941

.

Back

.

പാലാ സെവന്‍ ബെല്‍സ് ഓര്‍ക്കസ്ട്രയുടെ ലോഗോ പ്രകാശനം 
ശ്രീ. കെ ജി പീറ്ററിന് നല്‍കി പത്മഭൂഷന്‍ ഡോ. കെ ജെ യേശുദാസ് നിര്‍വ്വഹിക്കുന്നു

ശ്രീ. കെ ജി പീറ്റര്‍

അനുഗ്രഹീത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. കെ ജി പീറ്റര്‍

ദേവാലയങ്ങളില്‍ ഇപ്പോള്‍ ആലപിക്കുന്നതും ക്രിസ്തീയ ഗാനരംഗത്ത് ഇതേവരെ വരാത്ത രാഗഭാവങ്ങള്‍ കോര്‍ത്തിണക്കി എല്ലാവര്‍ക്കും പാടാവുന്ന വിധത്തിലുള്ള നിരവധി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നല്‍കിയ അനുഗ്രഹീത കലാകാരനാണ് ശ്രീ. കെ ജി പീറ്റര്‍. ഒപ്പം കേരളത്തിലെ നിരവധി ഗാനമേളട്രൂപ്പുകള്‍ക്ക് ശബ്ദം നല്‍കിയ ഗായകനെന്നപേരില്‍ പ്രശസ്തിയാര്‍ജ്ജിക്കാന്‍ കഴിഞ്ഞ കലാകാരന്‍ കൂടിയാണ് ശ്രീ. കെ ജി പീറ്റര്‍. ആണ്ടൂര്‍ പനന്താനത്ത് ശ്രീ. വര്‍ക്കിയുടെയും മരങ്ങാട്ടുപിള്ളി വലിയ മരുതുങ്കല്‍ ശ്രീമതി ഏലിയുടെയും പുത്രനായി തൊടുപുഴയ്ക്കടുത്ത് കലയന്താനി ഇളംദേശം കരയില്‍ ജനിച്ച പീറ്റര്‍ക്ക് ഇപ്പോള്‍ 47 വയസ്സാണ്.
പുരാതന സംഗീത കുടുംബമായിരുന്നു ശ്രീ. പീറ്ററിന്റേത്. മരങ്ങാട്ടുപിള്ളിയിലായിരുന്നു മൂലകുടുംബം. ഇളംദേശം എല്‍.പി സ്കൂള്‍, കലയന്താനി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പിന്നീട് സംഗീതത്തിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു.
തൃപ്പൂണിത്തുറയില്‍ ശ്രീ. പൊന്‍കുന്നം രാമചന്ദ്രന്‍, ശ്രീ. ത്യാഗരാജന്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇക്കാലത്ത് പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് പിന്നണി പാടിയിരുന്നു. ശ്രീ. എം.എസ്. തൃപ്പൂണിത്തുറ, ശ്രീ. കാലടി ഗോപി (നാടകശാല) എന്നിവര്‍ക്കൊപ്പവും മൈത്രി കലാകേന്ദ്രം ആലുവ, അങ്കമാലി പൌര്‍ണ്ണമി, ഏറ്റുമാനൂര്‍ സുരഭില തുടങ്ങിയ പ്രഫഷണല്‍ സമിതികളിലും നിരവധി വര്‍ഷങ്ങള്‍ പിന്നണി പാടി.
അമേരിക്കന്‍ ഐക്യനാടുകള്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, മെറിലാന്‍ഡ്, ഫിലാഡല്‍ഫിയ, ടെക്സാസ്, ഹുസ്റണ്‍, ഡാളസ്, ന്യൂജഴ്സി എന്നിങ്ങനെ കാനഡ വരെ സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രീ. പീറ്റര്‍ക്ക് കഴിഞ്ഞു.
ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. അസ്സീസിയില്‍ ധ്യാനത്തിന് ഗാനശുശ്രൂഷ ചെയ്ത സമയങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി അവിടുത്തെ വലിയ മഹത്വത്തിനായി തന്റെ സമയം നീക്കി വച്ചപ്പോള്‍ ആ സമയം സംഗീത സംവിധാനം ചെയ്യുവാനായി ദൈവം തിരഞ്ഞെടുത്തു. അങ്ങനെയാണ് ശ്രീ. കെ ജി പീറ്റര്‍ ക്രിസ്തീയ ഭക്തിഗാനരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായത്.
ആല്‍ബങ്ങളായ ദിവ്യദാനം, ദിവ്യസമ്മാനം, ആബാദൈവം, ദി ഹാര്‍ട്ട്, ഓ ദൈവമേ, ഹിതം എന്നിവയും ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ചെയ്ത ഡോ. യേശുദാസിന്റെ പത്തുഗാനങ്ങള്‍- തിരുപാഥേയം എന്നിവയും വന്‍ ഹിറ്റുകളായി. ജോണി സാഗരിക, ഡോ. യേശുദാസ് നേടിയ സിയോണ്‍ ക്ളാസിക് മുതലായ വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടി ഇപ്പോള്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു താന്‍ ട്യൂണ്‍ ചെയ്ത ഒരു പാട്ട് ഡോ. യേശുദാസ് പാടി കേള്‍ക്കുകയെന്നത്. പിന്നീട് റവ. ഫാദര്‍ ജോണ്‍ പിച്ചാപ്പള്ളിയുടെ പാട്ടുകള്‍ ചെയ്തു. ഒന്നരവര്‍ഷത്തെ ദിവ്യകാരുണ്യാരാധനയിലെ പ്രാര്‍ത്ഥനയില്‍ ഡോ. യേശുദാസും കുടുംബവും മാത്രമായിരുന്നു. പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. അതിന്റെ വലിയ സാക്ഷ്യമാണ് തിരുപാഥേയം എന്ന പേരില്‍ താന്‍ ട്യൂണ്‍ ചെയ്ത പത്തു പാട്ടുകള്‍ ഡോ. യേശുദാസ് പാടിയത്. ഡോ. യേശുദാസിന്റെ തരംഗിണി അത് ഏറ്റെടുക്കുകയും ചെയ്തു. ഡോ. യേശുദാസ് പാടുന്ന തിരുപാഥേയം ഇപ്പോള്‍ കന്നട-തമിഴ് ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്യുന്നു. 
തരംഗിണിക്കുവേണ്ടി ഡോ. കെ ജെ യേശുദാസ് പാടിയ 30-ഓളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നല്‍കാന്‍ ശ്രീ. പീറ്ററിനു കഴിഞ്ഞു. തരംഗിണിക്കുവേണ്ടി തയ്യാറാക്കിയ പാഥേയം, സ്വസ്തി, ദിവ്യാഞ്ജലി എന്നീ സൂപ്പര്‍ഹിറ്റ് ക്രിസ്തീയ ആല്‍ബങ്ങള്‍ക്കു സംഗീതം പകരാനും ഇദ്ദേഹത്തിനായി. ശ്രീ. കെ ജി പീറ്റര്‍ സംഗീതം പകര്‍ന്ന് ഐഡിയ സ്റാസിംഗര്‍ ഫെയിം ശ്രീ ശരത്തും കുമാരി അമൃത സുരേഷും ക്രിസ്തീയ ഗാനങ്ങള്‍ ആല്‍ങ്ങളായ ജീസസ് മൈ ജീസസ്, ദി ട്രിനിറ്റി എന്നിവ ഹിറ്റുകളായി. ഇദ്ദേഹത്തിന്റെ തന്നെ അള്‍ത്താര, ദിവ്യാര്‍ച്ചന എന്നീ ക്രിസ്തീയ ആല്‍ബങ്ങളും ദിവ്യാര്‍ച്ചന എന്ന ആല്‍ബത്തിലെ ഹിന്ദിസിനിമാ ഗായകന്‍ ഗസല്‍ മന്നന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീ. ഹരിഹരന്‍ ആലപിച്ച തിരുമിഴികള്‍ എന്നെ കാണണം എന്ന ഗാനം കേരളത്തിലും മുംബൈയിലും സൂപ്പര്‍ ഹിറ്റായി. അമൃത സുരേഷും കെസ്ററും പാടിയ ആള്‍ത്താര എന്ന ആല്‍ബത്തിലെ ദൈവത്തിന്റെ കുഞ്ഞല്ലേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് ഇപ്പോള്‍ എത്രയോ ബഹുദൂരം എന്ന ദാസേട്ടന്റെ ഏറ്റവും പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ശ്രീ. കെ ജി പീറ്റര്‍.
കേരളത്തിലെ പ്രശസ്തവും പ്രഗല്‍ഭരുമായ സംഗീതജ്ഞരെയും കഴിവുറ്റ യുവഗായകരുടെ പുതുനിരയെയും അണി നിരത്തി ശ്രീ. കെ ജി പീറ്റര്‍ നയിക്കുന്ന പാല സെവന്‍ ബെല്‍സിന്റെ ഗാനമേള 2010 മെയ് 8 മുതല്‍ വിവിധ വേദികളില്‍ അവതരിപ്പിച്ചു തുടങ്ങി കഴിഞ്ഞു. അന്നേദിവസം പാല മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പാലാ സെവന്‍ ബെല്‍സ് ഓര്‍ക്കസ്ട്രയുടെ ലോഗോ പത്മഭൂഷണ്‍ ഡോ. കെ ജെ യേശുദാസ് ശ്രീ കെ ജി പീറ്ററിനു നല്‍കി പ്രകാശനം ചെയ്തു. ഈ ഗാനമേള സംഘത്തിലൂടെ 25 കലാകാരന്മാര്‍ക്ക് കല, ജീവിതം സുഗമമായി നയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശ്രീ. കെ ജി പീറ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്. 
ശ്രീമതി ലൂസിയാണ് ഭാര്യ. ശ്രീ. പീറ്റര്‍-ശ്രീമതി ലൂസി ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍. പിയാനോ ആര്‍ട്ടിസ്റും ഗായകനുമായ നെല്‍സണ്‍ പീറ്ററും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ റിക്സന് പീറ്ററും.
തൊടുപുഴയിലെ കേരളാകോണ്‍ഗ്സ്(ജെ) നേതാവ് ശ്രീ. വി മാനിച്ചന്‍, തൊടുപുഴയില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രീ. ഐപ്പ് ഉലഹന്നാന്‍, ഇടവെട്ടിയില്‍ സൌണ്ട് സര്‍വ്വീസ് നടത്തുന്ന ശ്രീ. അപ്പച്ചന്‍ താരാട്ട് എന്നിവര്‍ ശ്രീ. കെ ജി പീറ്ററുടെ സഹോദരങ്ങളാണ്.

              
Back

  Date updated : 10/9/2010