Prof. Jacob Kurian Onattu

Prof. Jacob Kurian Onattu

Any

Reading

Problem

Principal

Onattu Puthenpurayil

Vakathanam

Kottayam, Res:04812463030, Mob:9447306490

.

Back

.

ജനകീയനായ പ്രിന്‍സിപ്പല്‍

വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ ഇംഗ്ളീഷ് പ്രൊഫസറാണ് പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്. അദ്ധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഈ ഗുരുശ്രേഷ്ഠന് കഴിഞ്ഞിരിക്കുന്നു.
വാകത്താനം ഓണാട്ട് ശ്രീ. ഫിലിപ്പോസ് കുര്യന്‍ (പാപ്പച്ചന്‍)- കുമരകം പുതിയാപറമ്പില്‍ ശ്രീമതി അമ്മുക്കുട്ടി കുര്യന്‍ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന പ്രൊഫ. ജേക്കബ് കുര്യന്‍ ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത് സ്വര്‍ണ്ണമെഡലോടെയാണ്. ഇദ്ദേഹം എം.ഫില്ലും നേടിയിട്ടുണ്ട്.
1981-ല്‍ കോട്ടയം ബസേലിയസ് കോളജിലാണ് പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ടിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. രണ്ട് ദശാബ്ദങ്ങളോളം ഇവിടെ അദ്ധ്യാപകനെന്നനിലയില്‍ ശ്ളാഘനീയമായ സേവനമനുഷ്ഠിച്ച ഇദ്ദേഹം 2001-ല്‍ പാമ്പാടി കെ.ജി. കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. 2008 ഏപ്രില്‍ ഒന്നുമുതല്‍ കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പലായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു.
കോട്ടയം ജില്ലയിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നാണ് ബസേലിയോസ് കോളജ്. പഠനമികവ്, കലാകായിക രംഗങ്ങളിലെ തിളക്കം, അച്ചടക്കം തുടങ്ങിയമേഖലകളില്‍ ഈ കലാലയം മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നതില്‍ സംശയമില്ല. പ്രൊഫ. ജേക്കബ് കുര്യന്റെ നേതൃത്വത്തിന്‍കീഴില്‍ ഈ വിദ്യാലയം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും സഹപ്രവര്‍ത്തകരുടെയും രക്ഷകര്‍ത്താക്കളുടെയും പ്രിയങ്കരനുമാണ് ഈ പ്രിന്‍സിപ്പല്‍.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മറ്റിയംഗമായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ക്രൈസ്തവ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ അസോസിയേഷന്‍(അയാഷെ) ന്യൂഡല്‍ഹിയുടെ ദേശീയ വൈസ്പ്രസിഡന്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം എന്നീനിലകളിലും പ്രൊഫ. ജേക്കബ് കുര്യന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നു.
കോട്ടയം പുതിയോട്ട് ശ്രീമതി ഐഷാ ജേക്കബ്ബാണ് (എം.എസ്.ഡബ്ള്യൂ.) സഹധര്‍മ്മിണി. വിദ്യാര്‍ത്ഥികളായ അക്ഷയ്.ജെ. ഓണാട്ട്, ആശിഷ് ജെ. ഓണാട്ട് എന്നിവരാണ് പ്രൊഫ: ജേക്കബ്-ശ്രീമതി ഐഷ ദമ്പതികളുടെ മക്കള്‍. സൂസന്‍ ജേക്കബ് (ജേര്‍ണലിസ്റ്, ദുബായ്), രഞ്ജി പി. കുര്യന്‍ (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍), സുനിതാ മോന്‍സി (ഹയര്‍സെക്കന്‍ഡറി അദ്ധ്യാപിക) എന്നിവരാണ് പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ടിന്റെ സഹോദരങ്ങള്‍.

              
Back

  Date updated : 10/9/2010