K Radhakrishna Warier

K Radhakrishna Warier

Any

Reading

Problem

Astrologer

Kizhakkevariam House

Pala - 686 575

Kottayam, Mob:9447869711, Res:04822201582

.

Back

.

ശ്രീ. കെ. രാധാകൃഷ്ണവാര്യരുടെ ഭാര്യ ഹേമാ രാധാകൃഷ്ണന്‍ മക്കളായ സായികൃഷ്ണ, സഞ്ജയ് കൃഷ്ണ എന്നിവര്‍ക്കൊപ്പം

ജ്യോത്സ്യന്‍ കെ. രാധാകൃഷ്ണവാര്യര്‍ പ്രശ്നവിചാര വേളയില്‍

ജ്യോതിഷരംഗത്ത് തനതായ പാരമ്പര്യ രീതികളുമായി ജ്യോത്സ്യന്‍ കെ. രാധാകൃഷ്ണവാര്യര്‍

ജ്യോതിഷത്തെ തനതായ പാരമ്പര്യരീതിയില്‍ കച്ചവടവത്ക്കരിക്കാതെ പ്രയോഗിക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ ശ്രേഷ്ഠനാണ് ജ്യോത്സ്യന്‍ കെ. രാധാകൃഷ്ണവാര്യര്‍. തലമുറകളായി കൈമാറി വന്ന കഴിവുകള്‍ ജനനന്‍മ മുന്നില്‍ക്കണ്ട് പ്രയോഗിച്ചുവരുന്ന കിഴക്കേവാര്യം കുടുംബാംഗമാണ് ഇദ്ദേഹം. ഗ്രന്ഥപാരായണത്തിലുപരി പിതാമഹന്‍മാരിലൂടെ പൈതൃകമായി ലഭിച്ച ജ്യോതിഷവൈദഗ്ദ്ധ്യം ഇദ്ദേഹം ഉചിതമായി വിനിയോഗിക്കുന്നു.
1961 മാര്‍ച്ച് 2-ാം തീയതി പ്രശസ്ത ജ്യോതിഷി ബാലകൃഷ്ണവാര്യരുടെയും ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകനായി അങ്കമാലി, വാപ്പാലശ്ശേരിക്കരയില്‍, കിഴക്കേവാര്യത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് ബാലകൃഷ്ണവാര്യര്‍ ജനസമ്മതനായ ജ്യോത്സ്യനായിരുന്നു. ഇദ്ദേഹത്തിന് ജ്യോതിഷമെന്നത് കച്ചവടത്തിനുള്ള ഉപാധിയായിരുന്നില്ല. സാമ്പത്തികേച്ഛയില്ലാത്ത പ്രവചനങ്ങള്‍ നടത്തിയിരുന്നതിനാല്‍ നാള്‍ക്കുനാള്‍ ഇദ്ദേഹത്തിന്റെ ഖ്യാതി വര്‍ദ്ധിച്ചുവന്നു.
കോട്ടയം ജില്ലയിലെ, കിടങ്ങൂര്‍ ഹൈസ്കൂളിലായിരുന്നു രാധാകൃഷ്ണവാര്യരുടെ സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്, ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍നിന്ന് കോഴ്സ് പൂര്‍ത്തീകരിച്ചു. അച്ഛന്റെ കഴിവുകള്‍ ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസശേഷം ഈ മേഖല തെരഞ്ഞെടുക്കണമെന്ന് രാധാകൃഷ്ണന് ആഗ്രഹമുണ്ടായിരുന്നില്ല.
വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഹോമിയോ ഫാര്‍മസിസ്റായി കിടങ്ങൂര്‍, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്തു. അതിനിടയ്ക്ക് ഫിലിം ഓപ്പറേറ്റിങ് പഠിച്ച് പാസ്സായി. ആധാരമെഴുത്ത് മേഖലയിലും ജോലിനോക്കിയ രാധാകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ററി ഡിപ്പാര്‍ട്ട്മെന്റില്‍ രണ്ടരവര്‍ഷം ജോലിനോക്കി. ഈ മേഖലകള്‍ക്കൊന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തുവാനായില്ല. പിന്നീടാണ് ഇദ്ദേഹം ജ്യോതിഷത്തില്‍ സജീവമാകുന്നത്.
മുത്തച്ഛന്‍, അച്ഛന്‍ തുടങ്ങിയവര്‍ ശിരസ്സാവഹിച്ചുവരുന്ന ഈ പാരമ്പര്യസിദ്ധി തന്റെ തലമുറയോടെ അന്യാധീനപ്പെടരുത് എന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമെന്നോണം രാധാകൃഷ്ണവാര്യര്‍ ജ്യോതിഷമേഖലയിലേയ്ക്ക് തിരിഞ്ഞു. തിരുവനന്തപുരം ജ്യോതിഷ വിദ്യാപീഠത്തില്‍ നിന്നും ഗൌരവമായി വിദ്യ അഭ്യസിച്ച ഇദ്ദേഹം ജ്യോതിഷരത്നം കരസ്ഥമാക്കി.
ശേഷം പിതാവിനോടൊപ്പം പ്രായോഗികതലത്തില്‍ പരിശീലനം നേടി. പ്രശ് നമാര്‍ഗ്ഗം, വെറ്റില ജ്യോതിഷം, ജാതകം, പൊരുത്തം, സംഖ്യാശാസ്ത്രം തുടങ്ങി ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഇദ്ദേഹം വിദഗ്ദ്ധനായിത്തീര്‍ന്നു. തുടര്‍ന്ന്, സ്വന്തമായി പ്രശ്നം നോക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുതുടങ്ങി. വളരെവേഗംതന്നെ ജനങ്ങള്‍ക്കിടയില്‍ അംഗീകാരം നേടിയെടുക്കുവാന്‍ ഇദ്ദേഹത്തിനായി.
സാധാരണക്കാരോടൊപ്പം രാഷ്ട്രീയപ്രമുഖന്മാരും തങ്ങളുടെ രാഷ്ട്രീയഭാവിയെക്കുറിച്ചറിയുവാനായി ഇദ്ദേഹത്തിന്റെ പക്കല്‍ എത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ വിജയപരാജയം വളരെ കൃത്യതയോടെ പ്രവചിച്ചതിന് ധാരാളം അനുമോദനങ്ങള്‍ ഇദ്ദേഹത്തിനുലഭിച്ചു.
ശ്രീകൃഷ്ണാ മാര്യേജ് ബ്യൂറോ എന്നൊരു സ്ഥാപനവും ഇദ്ദേഹം നടത്തിവരുന്നു. സൌജന്യമായി പൊരുത്തം കണക്കുകൂട്ടി അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുന്നതില്‍ ഈ സംരംഭം കീര്‍ത്തിനേടി.
ജ്യോതിഷത്തോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സജീവമായ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം കാഴ്ചവെയ്ക്കുന്നു. വാര്യര്‍ സമാജത്തിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗമായ രാധാകൃഷ്ണവാര്യര്‍ക്ക് സാക്ഷരതാമിഷന്റെ കിടങ്ങൂര്‍ യൂണിറ്റ് വക അനുമോദനവും ലഭിച്ചിട്ടുണ്ട്. വാര്യസമാജം കിടങ്ങൂര്‍ യൂണിറ്റ് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, വാര്യസമാജത്തിന്റെ സാംസ്കാരിക മാസികയായ തീര്‍ത്ഥത്തിന്റെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ രാധാകൃഷ്ണ വാരിയര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായ ഹേമാരാധാകൃഷ്ണനാണ് സഹധര്‍മ്മിണി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ വിദ്യാര്‍ത്ഥിയായ ആര്‍. സായികൃഷ്ണവാര്യര്‍, വിദ്യാര്‍ത്ഥിയായ ആര്‍. സഞ്ജയ്കൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

              
Back

  Date updated : 10/9/2010