T K Lal Jyolsiar

T K Lal Jyolsiar

Any

Reading

Problem

Astrologer

Karukayil House

Kumarakom East P.O.

Kottayam, Mob:9447366616, 9895228411, Res:04812524080

.

Back

.

ലാല്‍ ജ്യോത്സ്യര്‍ കുടുംബാംഗങ്ങളോടൊപ്പം

ലോകാരാദ്ധ്യനും അവതാര പുരുഷനുമായ ശ്രീ നാരായണ ഗുരുവിന്റെ തൃപ്പാദങ്ങള്‍ പതിഞ്ഞ് പുണ്യമായ കുമരകത്തിന്റെ കൈലാസമായ തെക്കുംകര ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്രം. ശ്രീ അര്‍ദ്ധനാരീശ്വര ഭഗവാനും ശ്രീ ഭദ്രകാളിയും തുല്യ പ്രാധാന്യമായും ഉപദേവന്മാരായി ശ്രീ ഗണപതി ഭഗവാനും ഗുരുദേവനും മറുതായും ഘണ്ഠാകര്‍ണ്ണ സ്വാമിയും രക്ഷസും നാഗരാജ-നാഗയക്ഷി അഖില സര്‍പ്പങ്ങളും അഭീഷ്ടവരദാനമായി കുടികൊള്ളുന്നു.

ജ്യോത്സ്യനും ദേവസ്വം അദ്ധ്യക്ഷനുമായ ലാല്‍ ജ്യോത്സ്യര്‍

ഉപാസനയും ഗുരുത്വവുമാണ് ജ്യോത്സ്യനെ തന്റെ കര്‍മ്മരംഗത്ത് പൂര്‍ണ്ണനാക്കുന്നതെന്നാണ് കുമരകം ടി.കെ. ലാല്‍ ജ്യോത്സ്യരുടെ ഉറച്ച വിശ്വാസം. ശ്രീ അര്‍ദ്ധനാരീശ്വരന്റെ നിത്യോപാസകനായ ടി.കെ. ലാല്‍ ജ്യോതിഷം പഠിച്ചത് ആലപ്പുഴയിലെ പ്രമുഖ ജ്യോത്സ്യനായ ജ്യോതിഷ ശിരോമണി ബ്രഹ്മശ്രീ ആര്യാട് സി.കെ. ചെല്ലപ്പന്‍ ജ്യോത്സരുടെ ശിക്ഷണത്തിലാണ്. അതും തികച്ചും ഗുരുകുല സമ്പ്രദായത്തില്‍. ഗുരുവിന്റെ വീട്ടില്‍ താമസിച്ച് ഗുരുമുഖത്തു നിന്നും നേരിട്ട്.
1973-ല്‍ കുമരകത്തെ പേരുകേട്ട വൈദ്യകുടുംബമായ കോട്ടപ്പറമ്പ് വീട്ടിലായിരുന്നു ലാലിന്റെ ജനനം. അച്ഛന്‍ എസ്.കെ. തങ്കപ്പന്‍ പാരമ്പര്യ വൈദ്യനായിരുന്നു. പിതൃസഹോദരന്‍ വൈദ്യകലാനിധി ശിവദാസും പാരമ്പര്യ വൈദ്യത്തില്‍ അഗ്രഗണ്യനായിരുന്നു. ലാലിന്റെ മുത്തശ്ശന്‍ കൃഷ്ണന്‍കുട്ടി ശാന്തി അവര്‍കള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ തന്ത്രിയായിരുന്നു. ശ്രീനാരായണഗുരുവുമായി അദ്ദേഹം അക്കാലത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. വൈക്കം സത്യാഗ്രഹത്തിന് ഉജ്ജ്വലനേതൃത്വം നല്‍കിയ ടി.കെ. മാധവന്‍ ഒരിക്കല്‍ കോട്ടപ്പറമ്പ് കുടുംബത്തില്‍ വന്ന് താമസിച്ചിട്ടുണ്ട്.
ജ്യോത്സ്യം പഠിക്കുന്നെങ്കില്‍ അതു ഗുരുമുഖത്തുനിന്നു തന്നെയാകണം എന്നാണ് ലാല്‍ ജ്യോത്സ്യരുടെ അഭിപ്രായം. പാഠ്യവിഷയമായോ പുസ്തകം വായിച്ചോ ജ്യോത്സ്യം പഠിച്ചാല്‍ കര്‍മ്മങ്ങള്‍ക്ക് ഫലസിദ്ധിയുണ്ടാവില്ലെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ജ്യോതിഷം ശാസ്ത്രമാണ്. ശാസ്ത്രത്തിന് തെറ്റ് പറ്റുകയില്ല എന്നാല്‍ അതു കൈകാര്യം ചെയ്യുന്ന മനുഷ്യന് ചിലപ്പോള്‍ പിഴകള്‍ സംഭവിക്കാം അദ്ദേഹം തുറന്നു പറയുന്നു. മനുഷ്യജീവിതത്തിന് വെളിച്ചമേകുന്ന ശാസ്ത്രമാണ് ജ്യോതിഷമെങ്കിലും ദുരുപയോഗം ചെയ്താല്‍ അത് മനുഷ്യനെ അന്ധകാരത്തിലേയ്ക്ക് തള്ളിവിടുന്ന ചൂഷണോപാധിയാകും എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു.
കുമരകം തെക്കുംകര ശ്രീ അര്‍ദ്ധനാരീശ്വരക്ഷേത്രം ദേവസ്വം പ്രസിഡണ്ടായ ലാലിന് ആദ്യം വൈദ്യപഠനത്തോടായിരുന്നു താല്പര്യം. ദൈവനിയോഗമാണ് തന്നെ ജ്യോതിഷരംഗത്തേയ്ക്ക് കൈപിടിച്ചു നടത്തിയതെന്ന് ലാല്‍ പറയുന്നു. ജ്യോത്സ്യത്തില്‍ ആര്യാട് സി.കെ. ചെല്ലപ്പനാണ് ഗുരു. ആലപ്പുഴ കൃഷ്ണക്കുറുപ്പ്, കുമരകം കൃഷ്ണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംസ്കൃതം അഭ്യസിച്ചു. 1989-ല്‍ ജ്യോതിഷപഠനമാരംഭിച്ച ലാല്‍ ഇപ്പോഴും താനൊരു ജ്യോതിഷ വിദ്യാര്‍ത്ഥിയാണെന്ന് പറയാന്‍ മടിക്കുന്നില്ല. 1993-ല്‍ കുമരകത്ത് ജ്യോതിഷാലയം തുടങ്ങി. കുമരകം ചന്തയില്‍ കെ.എസ്.എഫ്.ഇ-യ്ക്ക് പിറകിലാണ് ജ്യോതിഷാലയം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇവിടെയുണ്ടാകും. ഞായറാഴ്ച തെക്കുംകര അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലാണ് ഉണ്ടാവുക.
ലാല്‍ കേരളത്തിനു പുറത്തും നിരവധി ദേവപ്രശ്നങ്ങള്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ മലയാളി അസോസ്സിയേഷന്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവപ്രശ്നത്തിനായി അജ്മീറിലേയ്ക്കു പോയി. തുടര്‍ന്ന് തമിഴ്നാട്ടിലെ കലൂര്‍, വിരുതനഗര്‍ ജില്ലകളിലും ദേവപ്രശ്നം നടത്തിയിട്ടുണ്ട്.
മൂല്യാധിഷ്ഠിത സംസ്കാരത്തില്‍ നിന്നുള്ള വ്യതിയാനവും കുടുംബന്ധങ്ങളുടെ ശിഥിലീകരണവുമാണ് ഇന്നത്തെ സമൂഹത്തില്‍ പ്രശ്നങ്ങള്‍ കൂടിവരുന്നതിന്റെ കാരണമെന്ന് ജ്യോത്സ്യര്‍ പറയുന്നു. പ്രശ്നങ്ങള്‍ കൂടുന്നതുമൂലം ജ്യോതിഷ പരിഹാരങ്ങള്‍ക്കായി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതു മുതലെടുത്ത് ജ്യോതിഷത്തെ ചൂഷണോപാധിയായി മാറ്റാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ലാല്‍ പറയുന്നു.
ജ്യോതിഷം ജനോപകാരപ്രദമായ ശാസ്ത്രമാണെന്നും അശാസ്ത്രീയമായ സമീപനം മൂലമാണ് പിഴവുകള്‍ ഉണ്ടാവുന്നതെന്നും സോദ്ദാഹരണം ലാല്‍ സമര്‍ത്ഥിക്കുന്നു. താംബൂലം, ഉദയരാശി, സ്ഥിത്വാരൂഢ രാശി, സ്പര്‍ശന രാശി, വചനാരൂഢം എന്നീ ലക്ഷണങ്ങള്‍ കൃത്യമായി ഗണിച്ചാല്‍ ഫലം പ്രവചിക്കാനാവും. ദൈവസാന്നിദ്ധ്യം ജ്യോത്സ്യന്റെ മനസ്സിലും ഭക്തന്റെ മനസ്സിലുമുണ്ടാവണം. രോഗശമനത്തിനാണെങ്കില്‍ മരുന്നും മന്ത്രവും വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചികിത്സയോടൊപ്പംതന്നെ പരിഹാരക്രിയയും വേണം. ജ്യോത്സ്യരുടെ അടുത്തെത്തുന്നവരില്‍ ഭൂരിഭാഗവും രോഗപീഡ, വിവാഹ തടസ്സം, മദ്യപാനം, കുടുംബകലഹങ്ങള്‍, ശത്രുദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇതിനുപുറമെ വള്ളംകളി മുതല്‍ തെരഞ്ഞെടുപ്പ് വരെയുള്ള മത്സരങ്ങള്‍ക്ക് മുന്‍പ് മത്സരാര്‍ത്ഥികളും എത്താറുണ്ട്. ഇവരോടൊക്കെ പ്രശ്നത്തില്‍ കാണുന്നത് മാത്രമേ ലാല്‍ ജ്യോത്സ്യന്‍ പറയാറുള്ളൂ. പ്രശ്നത്തില്‍ കാണുന്നത് മറച്ചു വയ്ക്കാറില്ല താനും.
കുമരകം സ്വദേശിനിയായ കവിതയാണ് ഭാര്യ. ദേവിക, നന്ദന എന്നിവര്‍ മക്കളാണ്.

              
Back

  Date updated : 10/9/2010