K Narayanan Potti

K Narayanan Potti

Any

Reading

Problem

Chief Priest

Periyamana Illam (Nisha Bhavan)

Kudamaloor - 17

Kottayam, 0481 2393249

.

Back

.

പൂജാകര്‍മ്മങ്ങളില്‍ സുവര്‍ണ്ണ ജൂബിലി നിറവിലേയ്ക്ക്

ദേവപ്രീതിക്കായി പൂജാകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് ഭക്തരുടെ ആകുലതകളും ആവശ്യങ്ങളും ദേവസന്നിധിയില്‍ അര്‍ പ്പിക്കുന്നതില്‍ വ്യാപൃതനാണ് ബ്രഹ്മശ്രീ. കെ.നാരായണന്‍ പോറ്റി. കഴിഞ്ഞ 43 വര്‍ഷമായി ശാന്തിജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം ജീവിതനിയോഗത്തെ അത്യന്തം ഭക്തിയോടും ബഹുമാനത്തോടുംകൂടി നിറവേറ്റിക്കൊണ്ടിരിക്കുന്നു. 
1946 ഒക്ടോബര്‍ 15-ന്, പെരിയമനയില്ലത്ത് ബ്രഹ്മശ്രീ. മാധവന്‍പോറ്റിയുടെയും ഗൌരി അന്തര്‍ജനത്തിന്റെയും മകനായി ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കൊടുപ്പുന്നയില്‍ ജനിച്ചു. കൊടുപ്പുന്ന ഗവ: സ്കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജില്‍ പ്രീഡിഗ്രി പഠിച്ചു. തുടര്‍ന്ന്, ഡിപ്ളോമ ഇന്‍ കൊമേഴ്സ് പ്രാക്ടീസ് പൂര്‍ത്തീകരിച്ചു.
പതിനാലാമത്തെ വയസ്സിലാണ് നാരായണന്‍പോറ്റി കോട്ടയത്തെത്തിയത്. അന്നുമുതല്‍ക്കേ വൈദികകാര്യങ്ങളില്‍ അച്ഛനെ സഹായിച്ചുതുടങ്ങി. പിതാവ് മാധവന്‍പോറ്റി കോട്ടയം പള്ളിപ്പുറത്തുകാവില്‍ അറുപതില്‍പരം വര്‍ഷങ്ങള്‍ മേല്‍ശാന്തിയായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍മാരും ഇതേസ്ഥാനം വഹിച്ചിട്ടുള്ളവരാണ്. പാരമ്പര്യമായി ഈ കുടുംബത്തിന് കിട്ടിയ അനുഗൃഹമാണ് പള്ളിപ്പുറത്തുകാവിലെ മേല്‍ശാന്തിപദം എന്ന് ഉറച്ചുവിശ്വസിക്കുന്ന നാരായണന്‍പോറ്റിയാണ് ഇപ്പോഴത്തെ മേല്‍ശാന്തി. ഇദ്ദേഹത്തിന്റെ പൌരോഹിത്യത്തിന്‍കീഴില്‍ പള്ളിപ്പുറത്തുകാവിലമ്മയുടെ ചൈതന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതില്‍ സംശയമില്ല. ഭക്തപ്രിയയായ ദേവി അനുഗൃഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് കോട്ടയം നഗരത്തിന്റെ ഐശ്വര്യദേവതയായി പരിലസിക്കുന്നു.
തിരുവല്ല, കവിയൂര്‍ തോട്ടഭാഗം വട്ടളായത്തില്ലം പരമേശ്വരന്‍നമ്പൂതിരിയുടെ മകള്‍ തങ്കമണിയാണ് ഭാര്യ. നിഷ, നിത്യ എന്നിവര്‍ മക്കളാണ്.
ദാമോദരന്‍പോറ്റി (ദേവസ്വം ബോര്‍ഡ് അസിസ്റന്റ് കമ്മീഷണര്‍ ഓഫീസ്), ഗോപാലകൃഷ്ണന്‍ പോറ്റി(പോലീസ് ഡിപ്പാര്‍ട്ട്മെന്റ്), പൂജാദികര്‍മ്മങ്ങളില്‍ നാരായണന്‍പോറ്റിയുടെ സഹായിയായ മോഹനന്‍പോറ്റി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated : 10/9/2010